»   »  എല്ലാവര്‍ക്കും മറുപടി റിലീസിങിനു ശേഷം: ശ്വേത

എല്ലാവര്‍ക്കും മറുപടി റിലീസിങിനു ശേഷം: ശ്വേത

Posted By:
Subscribe to Filmibeat Malayalam
ബ്ലസി സംവിധാനം ചെയ്യുന്ന കളിമണ്ണ് എന്ന ചിത്രത്തനു വേണ്ടി നടി ശ്വേതാ മേനോന്റെ പ്രസവം ചിത്രീകരിച്ചിരുന്നു. അതുണ്ടാക്കിയ പൊല്ലപ്പായിരുന്നു കുറേ ദിവസം കേരളത്തിലെ ചര്‍ച്ചകള്‍. ഈ വിവാദത്തില്‍ ഒരു വനിതാ രാഷ്ട്രീയ നേതാവിന്റെ പ്രസ്താവനയാണ് തന്നെ ഏറെ വിഷമിപ്പിച്ചതെന്ന് ശ്വേതാ മേനോന്‍പറയുന്നു. ശ്വേതാ മേനോന്റെ അടുത്ത പ്രസവം പൂരപ്പറമ്പില്‍ ടിക്കറ്റ് വച്ചായിരിക്കുമോ എന്നായിരുന്നു ചാനല്‍ ചര്‍ച്ചയില്‍ രാഷ്ട്രീയ നേതാവ് പറഞ്ഞത്. ഒരു സ്ത്രീ ഒരിക്കലും അങ്ങനെ പറയരുതായിരുന്നെന്നും അവര്‍ക്കെല്ലാമുള്ള മറുപടി സിനിമ റിലീസ് ചെയ്താല്‍ താന്‍ നല്‍കുമെന്നു ശ്വേതാ മേനോന്‍ ഒരു പ്രസിദ്ധീകരണത്തിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

ഒന്നുമറിയാതെയാണ് ഇവിടെ ആളുകള്‍ പ്രശ്‌നമുണ്ടാക്കിയത്. രണ്ടര മണിക്കൂര്‍ മുഴുവന്‍ പ്രസവം കാണിക്കുകയൊന്നുമല്ല സിനിമയില്‍. ആകെ 45 മിനിറ്റേ ലേബര്‍ റൂമില്‍ ചിത്രീകരണം ഉണ്ടായിരുന്നുള്ളൂ. അതെല്ലാം എഡിറ്റ് ചെയ്ത്, ബ്ലസി യുടെ ഭാര്യയായ മിനിയെ കാണിച്ച് അവര്‍ ഒകെ പറയുന്ന ഭാഗങ്ങള്‍ മാത്രമേ ബ്ലസി സിനിമയില്‍ കാണിക്കുകയുള്ളൂ. ചിത്രീകരണ സമയത്ത് ഒറ്റ മൊബൈല്‍ പോലും ലേബര്‍ റൂമില്‍ കടത്തയിിരുന്നില്ല. രണ്ട് കാമറ വച്ച് ബ്ലസി ചിത്രീകരിച്ചു. ചെന്നെയില്‍ കൊണ്ടുപോയി ആവശ്യമുള്ള ഭാഗങ്ങള്‍ മാത്രമെടുത്തു. ബാക്കിയെല്ലാം ഡിലീറ്റ് ചെയ്തു.

ശ്വേതയുടെ ഭര്‍ത്താവ് ശ്രീവല്‍സന്‍ മേനോന്‍ ആണ് പ്രസവരംഗം ചിത്രീകരിക്കുന്ന കാര്യം ആദ്യം മുന്നോട്ടു വച്ചത്. പിന്നീടാണ് ബ്ലസിയോട് ഇങ്ങനെയൊരു സബ്ജകട് പറയുന്നത്. അപ്പോള്‍ ബ്ലസി കളിമണ്ണിനെക്കുറിച്ച് ചിന്തിക്കുന്ന സമയമായിരുന്നു. പ്രൊഡ്യൂസറും തയ്യാറായപ്പോള്‍ ഇങ്ങനെയൊരു സംഭവം സിനിമയാക്കാന്‍ തീരുമാനിച്ചു.

സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍, മുന്‍ മന്ത്രി ജി.സുധാകരന്‍ എന്നിവരാണ് പ്രസവരംഗം ചിത്രീകരിക്കുന്നതിനെതിരെ ആദ്യമായി സംസാരിച്ചത്. അതില്‍ ശ്വേത പ്രതികരിച്ചപ്പോള്‍ വലിയൊരു വിവാദമായി മാറി. ഇനിയേതായാലും ചിത്രം തിയറ്ററില്‍ എത്തട്ടെ. ബാക്കി കാര്യം ശ്വേത തന്നെ പറയും. എല്ലാവര്‍ക്കും ചുട്ട മറുപടി.

English summary
After Kalimannu release,Will give suitable reply to all critics, Says actress Swetha Menon

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam