»   » മമ്മൂട്ടി പെട്ടി കുട്ടി എന്ന് പലരും കളിയാക്കി; മമ്മൂട്ടിയുമായുള്ള വഴക്കിനെ കുറിച്ച് കലൂര്‍ ഡെന്നീസ്

മമ്മൂട്ടി പെട്ടി കുട്ടി എന്ന് പലരും കളിയാക്കി; മമ്മൂട്ടിയുമായുള്ള വഴക്കിനെ കുറിച്ച് കലൂര്‍ ഡെന്നീസ്

Posted By: Rohini
Subscribe to Filmibeat Malayalam

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കഥയും തിരക്കഥയും എഴുതിയ ആളാണ് കലൂര്‍ ഡെന്നീസ്. 130 ഓളം സിനിമകള്‍ക്ക് ഡെന്നീസ് തൂലിക ചലിപ്പിച്ചിട്ടുണ്ട്. അതില്‍ മിക്കതും മികച്ച വിജയങ്ങളായിരുന്നു.

ആഞ്ഞ് പിടിച്ചിട്ടും ഈ വര്‍ഷം മമ്മൂട്ടിയ്ക്ക് എങ്ങും എത്താന്‍ കഴിഞ്ഞില്ല; വെറുതേ ആയിപ്പോയി..

കഥ എഴുതിക്കൊണ്ടാണ് കലൂര്‍ ഡെന്നീസ് സിനിമയില്‍ എത്തിയത്. പിന്നീട് തിരക്കഥാ രചനയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ജോഷി മമ്മൂട്ടി കൂട്ടുകെട്ടായിരുന്നു ഡെന്നീസിന്റെ ഹിറ്റു ചിത്രങ്ങള്‍ക്ക് പലപ്പോഴും മുന്നില്‍ നടന്നത്. എന്നാല്‍ പതിയെ ഈ കൂട്ട് തകര്‍ന്നു.

അസൂയക്കാരുണ്ടായി

ചിത്രങ്ങള്‍ തുടരെ തുടരെ വിജയിച്ചപ്പോള്‍ ചുറ്റിലും അസൂയക്കാരുണ്ടായി എന്ന് ഡെന്നീസ് പറയുന്നു. മമ്മൂട്ടി.. പെട്ടി കുട്ടി എന്ന് പറഞ്ഞ് പലരും കളിയാക്കാന്‍ തുടങ്ങിയത്രെ.

മമ്മൂട്ടിയും ചിന്തിച്ചു

എണ്‍പതുകളില്‍ ഡെന്നീസ് എഴുതിയ ചിത്രങ്ങളില്‍ മിക്കതിലും മമ്മൂട്ടി നായകനായെത്തി. മമ്മൂട്ടിയ്‌ക്കൊപ്പം ബേബി ശാലിനിയും ഉണ്ടാകും. കൈയ്യില്‍ മിക്കപ്പോഴും ഒരു പെട്ടിയും മമ്മൂട്ടിയുടെ കഥാപാത്രം പിടിയ്ക്കും. അതാണ് മമ്മൂട്ടി.. പെട്ടി.. കുട്ടി എന്ന് വിളിച്ച് കളിയാക്കാന്‍ തുടങ്ങിയത്. പിന്നീട് മമ്മൂട്ടിയും ഇതേ കുറിച്ച് കാര്യമായി ചിന്തിക്കാന്‍ തുടങ്ങി.

മമ്മൂട്ടിയുമായുള്ള വഴക്ക്

ഒരേ ഫോര്‍മാറ്റിലുള്ള ചിത്രങ്ങളെന്നു പലരും പറഞ്ഞപ്പോള്‍ മമ്മൂട്ടിക്കും പിന്നെ എന്റെ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ അത്ര താല്പര്യമുണ്ടായിരുന്നില്ല. ഒരു ചിത്രത്തിന് വേണ്ടി മമ്മൂട്ടിയെ സമീപിച്ചപ്പോള്‍ ഡേറ്റ് ഇല്ലാത്ത കാരണം പറഞ്ഞ് മമ്മൂട്ടി തന്നെ ഒഴിവാക്കിയതായും, അവിടെവെച്ചു പരസ്പരം വഴക്കിട്ടതായും കലൂര്‍ ഡെന്നിസ് പറയുന്നു.

പിണക്കം മാറിയത്

മമ്മൂട്ടിയുമായി പിണങ്ങിയിരുന്ന സമയം ഒരു സിനിമയുടെ ലൊക്കേഷനില്‍വച്ച് ഞങ്ങള്‍ വീണ്ടും കാണുകയുണ്ടായി. അവിടെവെച്ച് മമ്മൂട്ടി എന്നോട് സംസാരിച്ചു. സുഖമാണോ? എന്നൊക്കെ അന്വേഷിച്ചു. പിന്നീട് ഞങ്ങള്‍ കാറില്‍ ഒന്നിച്ചാണ് അവിടെനിന്ന് തിരിച്ചത്. കാറില്‍വെച്ച് ഒരുപാട് സിനിമാ വിശേഷങ്ങള്‍ പങ്കുവെച്ചു.

നല്ല സുഹൃത്തുക്കള്‍

എല്ലാ പിണക്കങ്ങളും മറന്ന് തന്നോട് ഇങ്ങോട്ട് വന്നുമിണ്ടിയത് മമ്മൂട്ടിയുടെ നല്ല മനസ്സായി കാണുന്നുവെന്നും, ഞങ്ങള്‍ പഴയപോലെ ഇപ്പോഴും നല്ല സൗഹൃദത്തിലാണെന്നും കലൂര്‍ ഡെന്നിസ് വ്യക്തമാക്കുന്നു.

English summary
Kaloor Dennis about his issue with Mammootty

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam