»   » താരകുടുംബത്തിലെ ഇളം തലമുറ സിനിമയിലേക്ക്, കല്‍പ്പനയുടെ മകള്‍ അഭിനയം പഠിക്കുന്നു !!

താരകുടുംബത്തിലെ ഇളം തലമുറ സിനിമയിലേക്ക്, കല്‍പ്പനയുടെ മകള്‍ അഭിനയം പഠിക്കുന്നു !!

Posted By: Nihara
Subscribe to Filmibeat Malayalam

മലയാള സിനിമയെ ദു:ഖത്തിലാഴ്ത്തിയാണ് അപ്രതീക്ഷിതമായി കല്‍പ്പന യാത്രയായത്. പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട ഈ നടിയുടെ വിയോഗം സൃഷ്ടിച്ച ശൂന്യത ഇന്നും അതേ പോലെ തുടരുകയാണ്. കോമഡിയായാലും സീരിയസ് കഥാപാത്രമായലും അങ്ങേയറ്റം ഭംഗിയായി അവതരിപ്പിക്കുന്ന താരത്തിന്റെ കുറവ് പലപ്പോഴും അറിയുന്നുണ്ട്.

പ്രേക്ഷക മനസ്സില്‍ ഇന്നും ദു:ഖപുത്രിയായി കല്‍പ്പന ജീവിക്കുന്നുണ്ട്. കല്‍പ്പനയുടെ മകള്‍ ശ്രീമയിയ്ക്കും അഭിനയത്തോട് ഏറെ ഇഷ്ടമാണെന്ന് മുന്‍പ് അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിരുന്നു. കലാരഞ്ജിനിയുടെ പിന്നാലെ സിനിമയിലേക്കെത്തിയതാണ് കല്‍പ്പനയും ഉര്‍വശിയും. താരകുടുംബത്തില്‍ നിന്ന് മറ്റൊരാള്‍ കൂടി സിനിമയിലേക്ക് വരുമെന്നുള്ള സൂചനയാണ് ഇപ്പോള്‍ ലഭിച്ചിട്ടുള്ളത്.

Kalpana

കല്‍പ്പനയുടെ മകള്‍ ശ്രീമയി അഭിനയം പഠിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. അഭിനയം പഠിച്ചിട്ട് തന്നെ സിനിമയിലേക്കിറങ്ങാനാണ് മകളുടെ തീരുമാനം.
കല്‍പ്പനയുടെ അമ്മയോടൊപ്പം താമസിക്കുന്ന ശ്രീമയി ഇപ്പോള്‍ ചെന്നൈയിലേക്ക് താമസം മാറിയതിനു പിന്നിലെ ലക്ഷ്യവും പഠനമാണ്. കുടുംബത്തിലുള്ള മുഴുവന്‍ പേരും ശ്രീമയിയുടെ തീരുമാനത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് ശ്രീമയിയുടെ സിനിമാപ്രവേശത്തിനായി കാത്തിരിക്കുന്നത്. പഠനം പൂര്‍ത്തിയാക്കി താരപുത്രി എത്രയും പെട്ടെന്ന് അഭിനയം തുടങ്ങട്ടെയെന്ന് നമുക്ക് ആശംസിക്കാം.

English summary
It’s been over an year since actress Kalpana shockingly left to the heavenly abode. She will be remembered by the Malayali audience for a long time thanks to a number of memorable performances. Kalpana comes from a family of actors. Her two sisters, Kalaranjini and Urvashi are very popular, especially the latter who is still doing solid roles in Malayalam and Tamil. Another member from the family is planning to take up a career in acting.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam