For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബച്ചന്റേയും മഞ്ജുവിന്റേയും കല്യാണിന്റെ പരസ്യം എവിടെ!! കിട്ടേണ്ടത് കിട്ടിയപ്പോൾ പരസ്യം പറപറന്നു...

  |

  ഇന്ത്യയിലെ ഏറ്റവും പ്രമുഖ ബിസിനസ് ഗ്രൂപ്പാണ് കല്യാൺ. ജനങ്ങളുടെ വിശ്വസ്ത സ്ഥാപനങ്ങളിലെന്നാണ് ഇത്. കല്യാൺ എന്ന ബ്രാൻഡിന്റെ ഉയർച്ചയ്ക്ക് പിന്നിലെ ഒരു പ്രധാന ഘടകം അതിന്റെ പരസ്യമാണ്. വിശ്വാസം അതല്ലേ എല്ലാം എന്നുളള ടാഗ് ലൈൻ പ്രേക്ഷകർ ഇരു കൈകളും നീട്ടി സ്വീകരിച്ചിരുന്നു. ഇങ്ങനെയൊക്കയാണെങ്കിലും കല്യാണിനെ തേടി വിവാദങ്ങൾ എത്തിയിരിക്കുകയാണ്.

  മഞ്ജുവിന്റേയും ബച്ചന്റേയും പരസ്യം വിവാദത്തിൽ!! ആഞ്ഞടിച്ച് ബെഫി, മാപ്പ് പറയാതെ രക്ഷയില്ല...

  പുതിയ പരസ്യ ചിത്രമാണ് ബ്രാൻഡിന് എട്ടിന്റെ പണി കെടുത്തത്. ബാങ്ക് ജീവനക്കാരേ അപഹസിക്കുന്ന വിധത്തിലായിരുന്നു പരസ്യം. ഇതിനെതിരെ ബാങ്ക് ജീവനക്കാരുടെ സംഘടനയായ ബെഫി രംഗത്തെത്തിയിരുന്നു. ഇവരുടെ പ്രതിഷേധത്തിന് ഫലമുണ്ടായിരിക്കുകയാണ്.

  കാവ്യാമാധവന്‍ ഗര്‍ഭിണി!! മീനാക്ഷിയ്ക്ക് കൂട്ടായി ഒരാൾ കൂടി, കഥ മെനഞ്ഞ് ഓണ്‍ലൈന്‍ പപ്പരാസികള്‍

   കല്യാണ രാമൻ തടിതപ്പി

  കല്യാണ രാമൻ തടിതപ്പി

  ബാങ്ക് ജീവനക്കാർ വിഷയം വഷളാക്കിയതിനെ തുടർന്നായിരുന്നു കല്യാൺ ഗ്രൂപ്പ് മേധാവി കല്യാണ രാമൻ മാപ്പു പറഞ്ഞ് പ്രശ്നം ഒത്ത് ‌തീർപ്പാക്കിയത്. കൂടാതെ ജീവനക്കാർ ആവശ്യപ്പെട്ടതു പോലെ പരസ്യവും പിൻവലിച്ചിട്ടുണ്ട്. വളരെ കുറച്ചു സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇടയിൽ പരസ്യം വൻ ശ്രദ്ധനേടിയിരുന്നു. മഞ്ജുവും ബിഗ്ബിയും മലയാളത്തിൽ പ്രത്യക്ഷപ്പെട്ടപ്പോൾ മകളുമായ ശ്വേതയാണ് ഹിന്ദിയിൽ ബച്ചനോടൊപ്പം എത്തിയത്.

  പരസ്യം ഇമോഷണൽ

  പരസ്യം ഇമോഷണൽ

  ഹിന്ദി പരസ്യ ചിത്രം അമിതാഭ് ബച്ചൻ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. ബച്ചൻ മകളുമൊത്ത് അഭിനയിക്കുന്ന ആദ്യ പരസ്യ ചിത്രമായിരുന്നു ഇത്. തീർത്തു തനിയ്ക്ക് ഇത് വൈകാരികമായ നിമിഷമാണ് . ഇത് ഓരേ തവണ കാണുമ്പോഴും തന്റെ കണ്ണുകൾ നിറയുന്നു. പെൺകുട്ടികൾ മിടുക്കരാണ്. പരസ്യത്തിന് താരം നൽകിയ കുറിപ്പായിരുന്നു ഇത്. ഏറെ വികാരാധീനായാണ് ബിഗ് ഈ പരസ്യം ഷെയർ ചെയ്തത് എന്ന് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്ന് നമുക്ക് വ്യക്തമാകുന്നുണ്ട്.

  വിവാദ പരസ്യം

  വിവാദ പരസ്യം

  ജനങ്ങളുടെ മനസിൽ പതിയുന്ന തരത്തിലുളള പരസ്യ ചിത്രങ്ങളാണ് കല്യാൺ പുറത്തിറക്കുന്നത്. പെൻഷൻ പാസ്ബുക്കിൽ രണ്ട് തവണ വരവ് വെച്ച തകരാർ ചൂണ്ടിക്കാണിച്ചപ്പോൾ മാനേജർ അത് ലാഭമായല്ലോ എന്ന് ചോദിക്കുന്നുണ്ട്. ഈ പരസ്യമാണ് ബാങ്ക് ജീവനക്കാരെ ചെടിപ്പിച്ചത്. പരസ്യം പിൻവലിച്ച് മാപ്പ് പറയണമെന്നും ഇല്ലാത്ത പക്ഷം നിയമ നടപടി സ്വീകരിക്കുമെന്നും ബെഫി അറിയിച്ചു. കൂടാതെ പരസ്യം അപഹാസ്യകരമാണെന്ന് ബെഫി കൂട്ടിച്ചേർത്തു.

  വിശ്വസം കളയില്ല

  വിശ്വസം കളയില്ല

  വിശ്വാസം അതല്ലേ എല്ലാം എന്ന ടാഗ് ലൈൻ ജനങ്ങൾക്കിടയിൽ വളരെ വേഗം തന്നെ ഫേമസായിരുന്നു. ആ ടാഗിനെ മുൻനിർത്തിയാണ് പരസ്യ ചിത്രങ്ങൾ നിർമ്മിച്ചിരിക്കുന്നത്. ഇതുവരെ പുറത്തു വന്ന എല്ലാ പരസ്യങ്ങളും ജനങ്ങൾക്കിടയിൽ മികച്ച പ്രതികരണം സൃഷ്ടിക്കുവാൻ കഴിഞ്ഞിട്ടുണ്ട്.

  വിമർശനവുമായി നെഴ്സുമാർ

  വിമർശനവുമായി നെഴ്സുമാർ

  കല്യാണിനെ തേടി വിവാദങ്ങൾ എത്തുന്നത് ഇത് ആദ്യമായിട്ടല്ല. ഇതിനു മുൻപും പരസ്യ ചിത്രങ്ങൾക്കെതിരെ ആരോപണങ്ങൾ ഉയർന്നു വന്നിരുന്നു. 2014 ലായിരുന്നു ആദ്യ വിവാദം ഉയർന്നത്. വജ്രാഭരണങ്ങളുടെ പരസ്യത്തില്‍ മഞ്ജു ഒരു നഴ്‌സിന്റെ രൂപത്തിലായിരുന്നു എത്തിയത്. ഇനി എല്ലാവര്‍ക്കും വജ്രം വാങ്ങാം എന്നതാണ് പരസ്യവാചകം. വജ്രം എന്ന സ്വപ്നം എല്ലാവർക്കും യാഥാർഥ്യമാക്കാം എന്നായിരുന്നു പരസ്യം കൊണ്ട് ഉദ്യേശിച്ചത്. എന്നാല്‍ ഈ പരസ്യം തങ്ങളെ അപമാനിക്കുന്ന തരത്തിലുള്ളതാണെന്ന് ആരോപിച്ച് ചില നഴ്‌സുമാര്‍ രംഗത്തെത്തിയിരുന്നു.

  വംശീയാധിഷേപം

  വംശീയാധിഷേപം

  കല്യാണിന്റെ പരസ്യ ചിത്രത്തിനെതിരെ വംശീയാധിഷോപം ഉണ്ടെന്ന് ആരോപിച്ച് വനിത സംഘടനകൾ രംഗത്തെത്തിയിരുന്നു. 2015 ൽ പുറത്തു വന്ന പരസ്യത്തിനെതിരെയാണ് അന്ന് വനിത സംഘടനകൾ രംഗത്തെത്തിയത്. സ്വർണ്ണാഭരണ വിഭൂഷിതയായ മോഡലിനെ കുടപിടിച്ച് കൊടുക്കുന്ന കറുത്ത നിറമുളള ബാലൻ ഇതായിരുന്നു പരസ്യം. ഇതിനെതിരെ വൻ വിമർശനം ഉയർന്നു വന്നിരുന്നത്രേ.

  English summary
  kalyan jewellers withdraws contraversal ad
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X