»   » താരപുത്രന്റെയും സംവിധായകന്റെ മകളുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍, പക്ഷേ ഇതിലെ കഥ ഇങ്ങനെ!!

താരപുത്രന്റെയും സംവിധായകന്റെ മകളുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍, പക്ഷേ ഇതിലെ കഥ ഇങ്ങനെ!!

Posted By: Lekhaka
Subscribe to Filmibeat Malayalam

മോഹന്‍ലാലും സംവിധായകന്‍ പ്രിയദര്‍ശനും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് ഇന്‍ഡസ്ട്രിയില്‍ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. മോഹന്‍ലാലും പ്രിയദര്‍ശനും മാത്രമല്ല, ഇവരുടെ കുടുംബങ്ങള്‍ തമ്മിലും നല്ലൊരു സൗഹൃദമാണ് കാത്തു സൂക്ഷിക്കുന്നത്. ഈയിടെയാണ് മോഹന്‍ലാലിന്റെ മകന്‍ പ്രണവും സംവിധായകനായ പ്രിയദര്‍ശന്റെ മകള്‍ കല്യാണിയും സിനിമാ ഇന്‍ഡസ്ട്രിയിലേക്ക് അരങ്ങേറ്റം കുറിച്ചത്.

കല്യാണി തന്നെ പറയുന്നു

രണ്ടു പേരും രണ്ടു ചിത്രങ്ങളിലാണ് അഭിനയിച്ചതെങ്കിലും ഇരുവരെയും ഒന്നിച്ച് ചേര്‍ത്ത് ചില വാര്‍ത്തകള്‍ പുറത്ത് വന്നത് അടുത്തിടെയാണ്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ഇരുവരും പ്രണയത്തിലാണെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍. ഇതുമായി ബന്ധപ്പെട്ട് രണ്ടു പേരും പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ കല്യാണി തന്നെ അതിന്റെ സത്യാവസ്ഥയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യത്തെ കുറിച്ച് തുറന്ന് പറഞ്ഞത്.

പ്രണവ് ഡേറ്റ് കൊടുക്കാനായില്ല

എന്തായാലും പ്രണവ് ഉടനൊന്നും ഒരു പെണ്‍കുട്ടിക്കും ഡേറ്റ് കൊടുക്കാന്‍ പോകുന്നില്ല. അവനിപ്പോള്‍ അവന്റേതായ ലോകത്താണ് ജീവിക്കുന്നതെന്നും കല്യാണി വ്യക്തമാക്കി. ഫോട്ടോസ് തെറ്റായ രീതിയില്‍ പ്രചരിച്ചത് ഞങ്ങളുടെ രണ്ടു പേരുടെ വീട്ടിലും അറിഞ്ഞു കഴിഞ്ഞതാണ്. അവരെല്ലാം അതൊരു തമാശയായാണ് എടുത്തത്. എനിക്ക് അപ്പു(പ്രണവ് മോഹന്‍ലാല്‍) എന്നാല്‍ സഹോദരനെ പോലെയാണ്. എന്റെ സഹോദരന്‍ ചന്തുവിനൊപ്പം നിന്നു പോലും ഞാന്‍ അത്രയും ഫോട്ടോസ് ഒന്നും എടുത്തിട്ടുണ്ടാകില്ലെന്നും കല്യാണി പറഞ്ഞു.

പ്രണവിന്റെ ഹിമാലയൻ യാത്ര

ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദിയാണ് പ്രണവിന്റെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തിന് തിയേറ്ററുകളില്‍ മികച്ച പ്രതികരണമായിരുന്നു. ആദിയുടെ റിലീസിന് ശേഷം പ്രണവ് ഹിമാലയന്‍ യാത്രയ്ക്ക് പോയിരിക്കുകയാണ്. ആദി പുറത്തിറങ്ങി പ്രേക്ഷ പ്രതികരണം അറിയുന്നതിന് മുമ്പ് തന്നെ പ്രണവ് ഹിമാലയന്‍ യാത്രയ്ക്ക് തിരിച്ചിരുന്നു. കല്യാണി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ബിജു മേനോന്റെ നായികയായി പാര്‍വതി, ഹരികുമാറിന്റെ അടുത്ത ചിത്രത്തില്‍!

നടന വിസ്മയം മാത്രമല്ല, കസേരക്കളിയിലും ലാലേട്ടന്‍ തന്നെ രാജാവ്! ഏട്ടന്റെ കസേരക്കളി വീഡിയോ വൈറല്‍!

മുലയൂട്ടല്‍ കവര്‍ ചിത്രം; മോഡൽ ജിലു ജോസഫിനും പ്രസിദ്ധീകരണത്തിനും എതിരേ കേസ്

English summary
Kalyani brushes off rumours of dating Pranav

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam