»   » കല്യാണി പ്രിയദര്‍ശനുമായി പ്രണയത്തിലാണെന്നു കേട്ട പ്രണവിന്റെ പ്രതികരണം ??

കല്യാണി പ്രിയദര്‍ശനുമായി പ്രണയത്തിലാണെന്നു കേട്ട പ്രണവിന്റെ പ്രതികരണം ??

By: Nihara
Subscribe to Filmibeat Malayalam

പ്രണവ് മോഹന്‍ലാലിനൊപ്പം നില്‍ക്കുന്ന കല്യാണി പ്രിയദര്‍ശന്റെ ചിത്രം മുന്‍പ് സോഷ്യല്‍ മീഡിയയിലൂട വൈറലായിരുന്നു. മോഹന്‍ലാലിന്റെ ഏറ്റവും അടുത്ത സുഹൃത്താണ് പ്രിയദര്‍ശന്‍. ഇരുകുടുംബങ്ങള്‍ തമ്മിലും മികച്ച ബന്ധമാണ് നിലനിര്‍ത്തുന്നത്. യാത്രകളിലും മറ്റുമായി ഇവരെല്ലാം ഇടയ്ക്ക് ഒരുമിക്കാറുണ്ട്. മോഹന്‍ലാലിന്റെ കരിയറില്‍ എന്നും ഓര്‍ത്തെടുക്കാവുന്ന നിരവധി ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് പ്രിയദര്‍ശന്‍. മോഹന്‍ലാലിന്റെയും പ്രിയദര്‍ശന്റെയും മക്കള്‍ ഒരുമിച്ച് സിനിമയില്‍ രംഗപ്രവേശം നടത്തുകയാണെന്നുള്ളതും ഏറെ ശ്രദ്ധേയമാണ്.

പ്രണവിന്റെ നായികയായി കല്യാണി അരങ്ങേറുമെന്നായിരുന്നു പ്രേക്ഷകര്‍ കരുതിയിരുന്നത്. എന്നാല്‍ നാഗാര്‍ജ്ജുനയുടെ മകന്‍ അഖില്‍ അക്കിനേനിയുടെ തെലുങ്ക ചിത്രത്തിലാണ് കല്യാണി ആദ്യമായി അഭിനയിക്കുന്നത്. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദിയിലൂടെയാണ് പ്രണവ് നായകനായി അരങ്ങേറുന്നത്. പ്രണവ് മോഹന്‍ലാലിനെക്കുറിച്ച് സംസാരിക്കുകയാണ് കല്യാണി പ്രിയദര്‍ശന്‍. പ്രശസ്ത മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരപുത്രി കാര്യങ്ങള്‍ വ്യക്തമാക്കിയത്.

എല്ലാവരുടെയും ഹീറോ

മോഹന്‍ലാലിന്റെ മകന്‍ പ്രണവാണ് കുടുംബത്തിലെ എല്ലാ കുട്ടികളുടെയും ഹീറോ. എല്ലാവര്‍ക്കും അപ്പുച്ചേട്ടനെ ഒത്തിരി ഇഷ്ടമാണെന്നും കല്യാണി പറയുന്നു. പ്രണവിന്റെ ലളിത ജീവിതത്തെക്കുറിച്ച് എല്ലാവരും അത്ഭുതപ്പെടാറുണ്ട്.

പ്രണയത്തിലാണെന്ന സന്ദേശം വന്നപ്പോള്‍

വളരെ സിമ്പിളായി ജീവിക്കുന്ന താരപുത്രനാണ് മോഹന്‍ലാല്‍. അപ്പുവിന് വേണ്ട സൗകര്യങ്ങള്‍ എല്ലാം നല്‍കാന്‍ തനിക്ക് കഴിയുമെങ്കിലും അതിനോടൊന്നും അവന് താല്‍പര്യമില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. അപ്പുച്ചേട്ടനും ഞാനും പ്രണയത്തിലാണെന്ന വാര്‍ത്ത കണ്ട് ഞങ്ങള്‍ ചിരിച്ചതിന് കണക്കില്ലെന്ന് കല്യാണി പറയുന്നു.

ഇന്‍സ്റ്റഗ്രാമിലെ ആ ഫോട്ടോയ്ക്ക് പിന്നില്‍

കല്യാണിയുമായി പ്രണയത്തിലാണെന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് പ്രണവ് ആ ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഒന്നും ഒളിക്കാനില്ലാത്ത ആളാണ്. കുട്ടിക്കാലം മുതലേ തങ്ങള്‍ ഇരുവരും അടുത്ത സുഹൃത്തുക്കളാണെന്നും കല്യാണി പറഞ്ഞു.

ആദിയെ കാത്ത് ആരാധകര്‍

മറ്റൊരു താരപുത്രനും ലഭിക്കാത്ത സ്വീകാര്യതയാണ് പ്രണവിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. സിനിമ ഇറങ്ങുന്നതിന് മുന്‍പ് തന്നെ താരപുത്രന് വേണ്ടി ഫാന്‍സ് പ്രവര്‍ത്തനം തുടങ്ങി. മികച്ച സ്വീകാര്യത തന്നെയാണ് ഈ താരത്തിന് ലഭിക്കുന്നത്.

ഡേറ്റിനായി കാത്ത് സംവിധായകര്‍

ആദ്യ ചിത്രം തുടങ്ങിയപ്പോള്‍ മുതല്‍ തന്നെ പ്രണവിനെ കാത്ത് മുന്‍നിര സംവിധായകരടക്കം എത്തിയിട്ടുണ്ട്. എന്നാല്‍ താരപുത്രന്‍ ഇക്കാര്യത്തില്‍ അധികം ശ്രദ്ധിക്കുന്നില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്.

നായകനായെത്തുമെന്ന് ഉറപ്പായിരുന്നു

ബാലതാരമായി മികച്ച പ്രകടനം ക്‌ഴ്ച വെച്ച് സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡും സ്വന്തമാക്കിയ പ്രണവ് സിനിമയില്‍ തിരിച്ചെത്തുമെന്ന് പ്രേക്ഷകര്‍ക്ക് ഉറപ്പുണ്ടായിരുന്നു. മറ്റ് താരങ്ങളുടെ മക്കള്‍സിനിമയില്‍ അരങ്ങേറിയപ്പോഴും പ്രേക്ഷകര്‍ കാത്തിരുന്നത് പ്രണവിന്റെ സിനിമായ്ക്ക് വേണ്ടിയായിരുന്നു.

English summary
Kalyani priyadarshan is talking about Pranav Mohanlal.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam