Just In
- 6 hrs ago
മാസ് ലുക്കില്‍ മോഹന്‍ലാല്‍, വൈറലായി നടന്റെ പുതിയ ചിത്രം, ഏറ്റെടുത്ത് ആരാധകര്‍
- 6 hrs ago
സുരേഷ് ഗോപി ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം, ഒറ്റക്കൊമ്പന് കാസ്റ്റിംഗ് കോള്‍ പുറത്ത്
- 7 hrs ago
മാസ്റ്ററിന്റെ വിജയം പ്രചോദനമായി, ഒടിടിയ്ക്ക് മുന്‍പ് തിയ്യേറ്റര്‍ റിലീസിനൊരുങ്ങി തമിഴ് ചിത്രങ്ങള്‍
- 8 hrs ago
ഗ്ലാമറസ് കഥാപാത്രങ്ങള്‍ സ്വീകരിക്കുന്നതിന് പിന്നിലെ കാരണത്തെക്കുറിച്ച് നമിത, സംവിധാനത്തോട് താല്പര്യമുണ്ട്
Don't Miss!
- News
പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഏകജാലക സംവിധാനം പരിഗണിക്കും; മുഖ്യമന്ത്രി
- Sports
ISL 2020-21: സമനിലകളുടെ സണ്‍ഡേ, രണ്ടു മല്‍സരങ്ങളും ഒപ്പത്തിനൊപ്പം
- Finance
ഭാരത് ഫൈബറിന് വാർഷിക പ്ലാനുകൾ പ്രഖ്യാപിച്ച് ബിഎസ്എൻഎൽ: 599 രുപ മുതലുള്ള നാല് പ്ലാനുകൾ ഇങ്ങനെ...
- Automobiles
CB125R അടിസ്ഥാനമാക്കി ഇലക്ട്രിക് ബൈക്കുമായി ഹോണ്ട; പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്
- Lifestyle
ഇന്നത്തെ ദിവസം നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക്
- Travel
ശരണം വിളി മുതല്‍ റാഫേല്‍ യുദ്ധവിമാനം വരെ, അറിയാം ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളെക്കുറിച്ച്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ശോഭനയ്ക്കൊപ്പമുള്ള സിനിമ പൂര്‍ത്തിയായി!! അനൂപ് സത്യനെ കെട്ടിപ്പിടിച്ച് സന്തോഷം പങ്കുവെച്ച് കല്യാണി
സിനിമാലോകവും പ്രേക്ഷകരും അത്യധികം ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് അനൂപ് സത്യന്റേത്. സത്യന് അന്തിക്കാടിന് പിന്നാലെയായി അദ്ദേഹത്തിന്റെ മകനും സംവിധായകനായി തുടക്കം കുറിക്കുകയാണ്. അച്ഛന് പിന്നാലെയായി അരങ്ങേറുന്ന മകന് ശക്തമായ പിന്തുണയാണ് സിനിമാലോകത്തുനിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രേക്ഷകരും ഏറെ പ്രതീക്ഷയോടെയാണ് ഈ സിനിമയ്ക്കായി കാത്തിരിക്കുന്നത്. ശോഭനയും സുരേഷ് ഗോപിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനും കല്യാണി പ്രിയദര്‍ശനുമാണ് നായികനായകന്മാരായെത്തുന്നത്. ഇതുവരെ പേരിട്ടിട്ടില്ലാത്ത സിനിമയുടെ ചിത്രീകരണം ചെന്നൈയില്‍ പുരോഗമിച്ച് വരികയാണ്.
ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച കല്യാണിയുടെ രണ്ടാമത്തെ മലയാള ചിത്രമാണിത്. പ്രിയദര്‍ശന്റെ സിനിമയായ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലാണ് നേരത്തെ കല്യാണ്‍ അഭിനയിച്ചത്. അച്ഛനൊപ്പമുള്ള അനുഭവം ടെന്ഷനുള്ളതായിരുന്നുവെന്നും താരപുത്രി പറഞ്ഞിരുന്നു. പ്രണവ് മോഹന്ലാലിനൊപ്പമായാണ് മരക്കാറിലേക്ക് കല്യാണി എത്തിയത്. ഇതിന് പിന്നാലെയായാണ് അനൂപ് സത്യന് ചിത്രത്തിലേക്ക് എത്തിയത്. വേ ഫെയറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്മാമാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. കല്യാണിയുടെ ഭാഗം പൂര്‍ത്തിയായെന്നുള്ള വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

കല്യാണിയുടെ സന്തോഷം
തെലുങ്കിലൂടെ തുടങ്ങി മലയാളത്തിലേക്ക് എത്തിയ കല്യാണിക്ക് ശക്തമായ പിന്തുണയാണ് ആരാധകര്‍ നല്‍കുന്നത്. മലയാളത്തിലേക്കുള്ള വരവ് വൈകുന്നതില്‍ ആരാധകര്‍ അക്ഷമരായിരുന്നു. കാത്തിരിപ്പിനൊടുവിലായാണ് മരക്കാറിലൂടെ താരപുത്രി മലയാളത്തിലേക്ക് എത്തുന്നത്. കല്യാണി, പ്രണവ്, കീര്‍ത്തി സുരേഷ്, രേവതി, സിദ്ധാര്‍ത്ഥ്, അനി ശശി തുടങ്ങിയവരും മരക്കാറിനായി അണിനിരക്കുന്നുണ്ട്. ദുല്‍ഖറിനൊപ്പമുള്ള സിനിമ പൂര്‍ത്തിയാക്കിയതിന്റെ സന്തോഷത്തിലാണ് കല്യാണി ഇപ്പോള്‍. അതീവ സന്തോഷവതിയായി നില്ക്കുന്ന താരപുത്രിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

പുതിയ ചിത്രങ്ങള്‍
സിനിമയുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ പങ്കുവെച്ച് താരങ്ങളെല്ലാം എത്താറുണ്ട്. വേ ഫെയറര്‍ ഫിലിംസ് ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ശോഭനയ്ക്കൊപ്പം വീഡിയോ കാണുന്നതും അനൂപ് സത്യനെ കെട്ടിപ്പിടിച്ച് സന്തോഷം പങ്കുവെക്കുന്ന കല്യാണിയേയുമൊക്കെയാണ് ചിത്രത്തില്‍ കാണുന്നത്. തന്രെ ഭാഗം പൂര്‍ത്തിയാക്കിയ സന്തോഷത്തിലാണ് താരപുത്രി. വിനീത് ശ്രീനിവാസന് സംവിധാനം ചെയ്യുന്ന അടുത്ത മലയാള ചിത്രത്തില്‍ കല്യാണിയും അഭിനയിക്കുന്നുണ്ട്.

മക്കളുടെ സംഗമം
മമ്മൂട്ടിയെ നായകനാക്കി നിരവധി സിനിമകളൊരുക്കിയിട്ടുണ്ട് സത്യന് അന്തിക്കാട്. വര്‍ഷങ്ങള്‍ നീണ്ട ഇടവേള അവസാനിപ്പിച്ച് വീണ്ടും ഒന്നിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇരുവരും. മമ്മൂട്ടിയുമായി സംസാരിച്ചിട്ടുണ്ടെന്നും അധികം വൈകാതെ സിനിമ തുടങ്ങുമെന്നും സംവിധായകന് വ്യക്തമാക്കിയിരുന്നു. ഇതിനിടയിലാണ് മക്കളും ഒരുമിച്ച് ചിത്രവുമായെത്തുന്നത്. അനൂപും ദുല്‍ഖറും ഒരുമിക്കുന്നുവെന്നറിഞ്ഞപ്പോള്‍ മുതല്‍ ആരാധകരും സന്തോഷത്തിലായിരുന്നു.

കല്യാണിയുടെ വരവ്
ലിസിക്ക് പിന്നാലെയായാണ് കല്യാണിയും അഭിനയം തിരഞ്ഞെടുത്തത്. മകള്‍ അഭിനയിക്കണമെന്ന് പറഞ്ഞപ്പോള്‍ ആ ആഗ്രഹത്തെക്കുറിച്ച് പ്രിയദര്ശന് ആശങ്കയായിരുന്നു. തമാശയായല്ല താന്‍ പറഞ്ഞതെന്ന് മകള്‍ തെളിയിച്ചതോടെയാണ് അദ്ദേഹം ആ തീരുമാനത്തെ പിന്തുണച്ചത്. അദ്ദേഹത്തിന്റെ ശിഷ്യന്റെ സിനിമയിലൂടെയായിരുന്നു കല്യാണി അരങ്ങേറിയത്. തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു താരപുത്രിയുടെ അരങ്ങേറ്റം. മികച്ച സ്വീകാര്യതയായിരുന്നു ഈ ചിത്രത്തിന് ലഭിച്ചത്.
പൂര്‍ണിമയ്ക്ക് സുപ്രിയയുടെ സ്നേഹോപദേശം! വലിയ പാര്‍ട്ടി തന്നെ വേണം! പോസ്റ്റ് വൈറലാവുന്നു!

ദുല്‍ഖറിന്റെ നിര്‍മ്മാണം
അഭിനയത്തിന് പുറമെ നിര്‍മ്മാതാവായും അരങ്ങേറുകയാണ് ദുല്‍ഖര്‍ സല്മാന്. വേ ഫെയറര്‍ ഫിലിംസാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. അടുത്തിടെയായിരുന്നു ദുല്‍ഖര്‍ നിര്‍മ്മാണക്കമ്പനി തുടങ്ങിയത്. മറിയത്തേയും പിടിച്ച് നില്ക്കുന്ന തന്നെയാണ് ലോഗോയില്‍ കാണുന്നതെന്ന് താരപുത്രന് പറഞ്ഞിരുന്നു. ദുല്‍ഖര്‍ നായകനായി അഭിനയിക്കുന്ന മറ്റൊരു ചിത്രമായ കുറുപ്പ് നിര്‍മ്മിക്കുന്നതും ഇതേ ബാനറിലാണ്.
മമ്മൂട്ടിയും സംഘവും പൊളിച്ചടുക്കി! മാമാങ്കത്തിലൂടെ പുതുചരിത്രവും റെക്കോര്‍ഡുകളും കുറിച്ച് താരം!

ഹൃദയത്തിലൂടെ വീണ്ടും
വിനീത് ശ്രീനിവാസന് സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ സിനിമയായ ഹൃദയത്തിന് വേണ്ടിയും കല്യാണി ത്തെുന്നുണ്ട്. താരപുത്രന്മാരും താരപുത്രിയും സംഗമിക്കുന്ന സിനിമ കൂടിയാണിത്. 2020 ലെ ഓണത്തിനായിരിക്കും ഈ സിനിമ തിയേറ്ററുകളിലേക്കെത്തുകയെന്ന വിവരവും വിനീത് പങ്കുവെച്ചിരുന്നു. മോഹന്‍ലാലിന്‍രെ കൈപ്പടയിലെഴുതിയ നോട്ട് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. പ്രണവ് നായകനായെത്തുന്ന മൂന്നാമത്തെ സിനിമയാണ് ഹൃദയം.