»   » നാഗാര്‍ജ്ജുന വിളിച്ചാല്‍ നോ പറയാന്‍ കഴിയില്ലെന്ന് കല്യാണി പ്രിയദര്‍ശന്‍, കാരണം അറിയുമോ ??

നാഗാര്‍ജ്ജുന വിളിച്ചാല്‍ നോ പറയാന്‍ കഴിയില്ലെന്ന് കല്യാണി പ്രിയദര്‍ശന്‍, കാരണം അറിയുമോ ??

Posted By: Nihara
Subscribe to Filmibeat Malayalam

മലയാളികള്‍ക്ക് എക്കാലവും ഓര്‍ത്തുവെക്കാവുന്ന നിരവധി സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് പ്രിയദര്‍ശന്‍. ഭാഷാഭേദമില്ലാതെ തെന്നിന്ത്യന്‍ സിനിമകളിലെല്ലാം നിറഞ്ഞു നിന്നിരുന്ന സംവിധായകന്റെ ജീവിതത്തില്‍ പ്രതിസന്ധിയുണ്ടായപ്പോള്‍ തുണയായി എത്തിയിരുന്നത് തെലുങ്ക് നടന ഇതിഹാസം നാഗാര്‍ജ്ജുനയായിരുന്നു. ഇപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം മകളുടെ അരങ്ങേറ്റത്തിലും തുണയായി എത്തുകയാണ് ഈ താരം.

മലയാള സിനിമയില്‍ ഇനി എന്തു ചെയ്യണമെന്നറിയാതെ ഉഴറി നിന്നൊരു സമയം പ്രിയദര്‍ശന്റെ സിനിമാജീവിതത്തില്‍ ഉണ്ടായിരുന്നു. ചെയ്യുന്ന സിനിമകളെല്ലാം എട്ടുനിലയില്‍ പൊട്ടി പ്രതിസന്ധിയില്‍ നിന്നിരുന്ന ആ സമയത്ത് താരത്തിന് തുണയായി എത്തിയത് നാഗാര്‍ജ്ജുനയായിരുന്നു. നാഗാര്‍ജ്ജുനയാണ് പ്രിയദര്‍ശനെ നിര്‍ബന്ധിച്ച് ഹൈദരാബദിലേക്ക് വിളിച്ച് വരുത്തിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം അതേ നാഗാര്‍ജ്ജുനയുടെ കോള്‍ പ്രിയദര്‍ശനെ തേടിയെത്തിയിരിക്കുകയാണ്. മകന്‍ നായകനാകുന്ന ചിത്രത്തില്‍ പ്രിയദര്‍ശന്റെ മകള്‍ നായികയായി എത്തുമോയെന്നറിയാനായിരുന്നു വിളിച്ചത്. പഠനവും കഴിഞ്ഞ് സിനിമയില്‍ അരങ്ങേറാനായി കാത്തിരുന്ന കല്ല്യാണിക്ക് ശരിക്കും സന്തോഷം തോന്നിയൊരു മുഹൂര്‍ത്തം കൂടിയായിരുന്നു അത്.

പ്രതിസന്ധിയില്‍ നിന്നും പ്രിയദര്‍ശനെ രക്ഷിച്ചു

മലയാള സിനിമയില്‍ തൊടുന്നതെല്ലാം ഫ്‌ളോപ്പായി നിന്നിരുന്ന സമയത്ത് പ്രിയദര്‍ശനെ രക്ഷിച്ചത് നാഗാര്‍ജ്ജുനയായിരുന്നു. വിളിച്ച് പെട്ടെന്ന് ഹൈദരാബാദിലെത്തണമെന്ന് മാത്രമേ പറഞ്ഞിരുന്നുള്ളൂ.

തെലുങ്കില്‍ സിനിമ ചെയ്തു

വന്ദനം സിനിമ സംവിധാനം ചെയ്ത സമയത്തായിരുന്നു നാഗാര്‍ജ്ജുന വിളിച്ചത്. എന്നാല്‍ ചെയ്യുന്ന സിനിമകളുടെ പരാജയത്തെ തുടര്‍ന്ന് സിനിമയില്‍ നിന്നും മാറി നിന്നാലോ എന്നുള്ള ആലോചനയിലായിരുന്നു പ്രിയദര്‍ശന്‍ അപ്പോള്‍. ഇതൊന്നും വകവെക്കാതെയാണ് നാഗാര്‍ജ്ജുന തെലുങ്ക് ചിത്രം സംവിധാനം ചെയ്യാന്‍ നിര്‍ദേശിച്ചത്.

മകനൊപ്പം നായികയായി കല്ല്യാണി പ്രിയദര്‍ശന്‍

നാഗാര്‍ജ്ജുനയുടെ മകനും തെലുങ്കിലെ സൂപ്പര്‍ താരവുമായ അഖില്‍ അക്കിനേനിയാണ് പ്രിയദര്‍ശന്റെ മകള്‍ കല്യാണിയുടെ ആദ്യ സിനിമയില്‍ നായകനായെത്തുന്നത്. മകനോടൊപ്പം മകളെ നായികയാക്കാന്‍ സമ്മതം തേടിയാണ് ഇത്തവണ നാഗാര്‍ജ്ജുന പ്രിയദര്‍ശനെ വിളിച്ചത്.

മലയാളത്തില്‍ തുടങ്ങാനായിരുന്നു ആഗ്രഹം

താരദമ്പതികളെപ്പോലെ തന്നെ മലയാള സിനിമയിലൂടെ തുടങ്ങാനായിരുന്നു ആഗ്രഹമെന്ന് കല്യാണി പറയുന്നു. പക്ഷേ നാഗാര്‍ജ്ജുന മുന്നോട്ട് വെച്ച അവസരം തള്ളിക്കളയാന്‍ കഴിയില്ലെന്നും താരപുത്രി പറയുന്നു. അത്രയേറെ അടുപ്പമുണ്ട് ആ കുടുംബവുമായി തങ്ങള്‍ക്കെന്ന് കല്യാണി പറയുന്നു.

സിനിമാകുടുംബത്തില്‍ നിന്നും വരുന്നു

സിനിമാകുടുംബത്തില്‍ നിന്നും സിനിമയിലേക്കെത്തുന്ന കല്യാണിയുടെ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ലോകമറിയുന്ന സംവിധായകന്റെയും അഭിനേത്രിയുടെയും മകളായ കല്യാണിയുടെ ചിത്രത്തെക്കുറിച്ച് പ്രതീക്ഷകളും ഏറെയാണ്.

വഴി തിരിച്ചു വിടാന്‍ ശ്രമിച്ചു

മറ്റ് താരപുത്രന്‍മാരെപ്പോലെ തന്നെ സിനിമയുടെ വഴിയിലൂടെ നടക്കാനായിരുന്നു താനും ആഗ്രഹിച്ചിരുന്നത്. എന്നാല്‍ സിനിമയുടെ വിജയ പരാജയങ്ങള്‍ താങ്ങിയില്ലെങ്കിലോ എന്നു കരുതി ഈ മേഖലയില്‍ നിന്നും വഴി തിരിച്ചു വിടാനായിരുന്നു മാതാപിതാക്കള്‍ ശ്രമിച്ചിരുന്നതെന്നും കല്യാണി പറഞ്ഞു.

English summary
Kalyani priyadarshan about her entry into cinema.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam