»   » പ്രിയദര്‍ശന് കല്യാണി നല്‍കിയ പിറന്നാള്‍ സമ്മാനം, ഏതൊരച്ഛനും ആഗ്രഹിച്ചുപോവും!

പ്രിയദര്‍ശന് കല്യാണി നല്‍കിയ പിറന്നാള്‍ സമ്മാനം, ഏതൊരച്ഛനും ആഗ്രഹിച്ചുപോവും!

Posted By:
Subscribe to Filmibeat Malayalam

മലയാളികള്‍ക്ക് എന്നും മനസ്സില്‍ സൂക്ഷിക്കാനായി നിരവധി സിനിമളൊരുക്കിയ സംവിധായകന്‍ പ്രിയദര്‍ശന്റെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. മോഹന്‍ലാല്‍ ഉള്‍പ്പടെ സിനിമാരംഗത്തുള്ള നിരവധി പേര്‍ അദ്ദേഹത്തിന് ആശംസ നേര്‍ന്നിരുന്നു. 61ാം പിറന്നാള്‍ ആഘോഷിക്കുന്ന അച്ഛന് ആശംസ നേര്‍ന്ന താരപുത്രി കല്യാണിയും രംഗത്തെത്തിയിരുന്നു.

ഒരു കമ്മലിട്ടതിന് സംയുക്തവര്‍മ്മ കേട്ട പഴിയേ, ഭാവനയുടെ കല്യാണത്തിന് പോയപ്പോള്‍ ഇതായിരുന്നു അവസ്ഥ!

ഫേസ്ബുക്കിലൂടെയാണ് കല്യാണി പ്രിയദര്‍ശന്‍ ആശംസ നേര്‍ന്നിട്ടുള്ളത്. തൊണ്ണൂറിലധികം സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും അച്ഛന്റെ ഏറ്റവും ബെസ്റ്റ് ക്രിയേഷന്‍ താനാണെന്ന് ഈ താരപുത്രി കുറിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ് ഈ താരപുത്രിയുടെ ആശംസ.

പ്രിയദര്‍ശന് 61

മുന്‍നിര സംവിധായകരിലൊരാളായ പ്രിയദര്‍ശന്റെ ജന്മദിനമായിരുന്നു ചൊവ്വാഴ്ച. നിരവധി പേരാണ് അദ്ദേഹത്തിന് ആശംസ നേര്‍ന്നത്. മോഹന്‍ലാലിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

കല്യാണിയുടെ ആശംസ

അച്ഛന്റെ പിറന്നാള്‍ ദിനത്തില്‍ കല്യാണി കുറിച്ച ആശംസയും ഫേസ്ബുക്കിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. അച്ഛനൊപ്പമുള്ള മനോഹരമായൊരു ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.

സിനിമാ സെറ്റുകളില്‍

വലിയ തൊപ്പിയും സണ്‍ഗ്ലാസും വെച്ച് നടന്നിരുന്ന അച്ഛനൊപ്പം സെറ്റുകളിലാണ് താനുമുണ്ടാവാറുണ്ട്. ആക്ഷനെന്ന വിളിച്ച് പറയുന്നതിനിടയിലും സിനിമയെക്കുറിച്ചുള്ള കാര്യങ്ങള്‍ അച്ഛന്‍ പറഞ്ഞു തരുമായിരുന്നുവെന്ന് താരപുത്രി കുറിച്ചിട്ടുണ്ട്.

ബെസ്റ്റ് ക്രിയേഷന്‍

90 ല്‍ അധികം സിനിമകളൊരുക്കിയ അച്ഛന് ഇപ്പോള്‍ 61 വയസ്സായി. പക്ഷേ അച്ഛന്റെ ക്രിയേഷന്‍സില്‍ ഏറ്റവും ബെസ്റ്റ് താനാണെന്നും കല്യാണി കുറിച്ചിട്ടുണ്ട്. കുട്ടിക്കാലത്തെ ഒരു ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.

കല്യാണിയുടെ ആശംസ കാണൂ

പ്രിയദര്‍ശന് ആശംസ നേര്‍ന്ന മകള്‍ കല്യാണിയുടെ പോസ്റ്റ് , കാണൂ.

അച്ഛന് പിന്നാലെ സിനിമയിലേക്ക്

പ്രിയദര്‍ശന്റെ മകള്‍ കല്യാണി ഇപ്പോള്‍ തെലുങ്ക് സിനിമയിലെ സ്വന്തം താരമായി മാറിയിരിക്കുകയാണ്. വിക്രം കുമാര്‍ സംവിധാനം ചെയ്ത ഹലോയില്‍ അഖില്‍ അക്കിനേനിയാണ് നായകനായി എത്തിയത്.

പ്രചോദനമേകിയത് അച്ഛനും അമ്മയും

അച്ഛനും അമ്മയും നല്‍കുന്ന പിന്തുണയാണ് തനിക്ക് പ്രചോദനമെന്ന് ഈ താരപുത്രി പറയുന്നു. തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് കല്യാണി കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ചത്.

വിവാഹമോചനം ബാധിച്ചോ?

അച്ഛനും അമ്മയും വഴി പിരിഞ്ഞത് മക്കളെ ബാധിക്കാറുണ്ട് പലപ്പോഴും. എന്നാല്‍ തന്റെ കാര്യത്തില്‍ അത്തരത്തിലൊരു കാര്യവും നടന്നിട്ടില്ലെന്ന് കല്യാണി പറയുന്നു.

മാതാപിതാക്കളാണ് ഭാഗ്യം

ഇങ്ങനെയൊരു അച്ഛനെയും അമ്മയേയും ലഭിച്ചതില്‍ താന്‍ അങ്ങേയറ്റത്തെ സന്തോഷവതിയാണെന്ന് താരം പറയുന്നു. അവരുടെ സ്‌നേഹവും കരുതലും കൃത്യമായി തനിക്ക് ലഭിക്കുന്നുണ്ടെന്നും താരപുത്രി വ്യക്തമാക്കുന്നു.

പ്രമോഷനില്‍ എത്താറുണ്ട്

തന്റെ സിനിമയുമായി ബന്ധപ്പെട്ട പരിപാടികളില്‍ സജീവസാന്നിധ്യമായി അവരെത്താറുണ്ട്. തന്റെ സിനിമയെ അഭിമാനത്തോടെയാണ് അവര്‍ പലര്‍ക്കും പരിചയപ്പെടുത്തുന്നതെന്നും നേരത്തെ കല്യാണി വ്യക്തമാക്കിയിരുന്നു.

സെറ്റില്‍ വരാറില്ല

സ്വതന്ത്രമായാണ് അവര്‍ തന്നെ വളര്‍ത്തിയത്. ഷൂട്ടിങ്ങ് സെറ്റില്‍ വരാറില്ല. തന്നില്‍ അത്രയധികം വിശ്വാസം അവര്‍ക്കുണ്ടെന്നും താരപുത്രി പറയുന്നു.

സിനിമ കണ്ടത്

അച്ഛന്റെയും അമ്മയുടെയും ഒപ്പമിരുന്നാണ് താന്‍ സിനിമ കണ്ടതെന്നും താരപുത്രി പറയുന്നു. കല്യാണിയുടെ സിനിമാഅരങ്ങേറ്റത്തിന് മികച്ച പിന്തുണ നല്‍കി ഇരുവരും കൂടെയുണ്ടായിരുന്നു.

English summary
Kalyani wishes Priyadarshan on his birthday.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam