»   » ഒറ്റയ്ക്ക് കരയാന്‍ എനിക്കിഷ്ടം പോലെ സമയമുണ്ടല്ലോ; കമലിനോട് ജിഷ്ണു പറഞ്ഞ മറുപടി

ഒറ്റയ്ക്ക് കരയാന്‍ എനിക്കിഷ്ടം പോലെ സമയമുണ്ടല്ലോ; കമലിനോട് ജിഷ്ണു പറഞ്ഞ മറുപടി

Written By:
Subscribe to Filmibeat Malayalam

കമലിന്റെ നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് രാഘവന്റെ മകന്‍ ജിഷ്ണു സിനിമാ ലോകത്തെത്തുന്നത്. അസുഖം ബാധിച്ചിരിയ്ക്കുമ്പോഴും വളരെ പോസിറ്റീവായിരുന്നു ജിഷ്ണു എന്നും, സിനിമയിലേക്ക് തിരിച്ചുവരും എന്ന് എല്ലാവരോടും പറഞ്ഞിരുന്നതായും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും പറയുന്നു. ആദ്യ സംവിധായകന്‍ കമലിനും പറയാനുള്ളത് അദ്ദേത്തിന്റെ പോസിറ്റീവ് മനോഭാവത്തെ കുറിച്ച് തന്നെയാണ്.

അടിച്ചു പൊളിച്ച ജിഷ്ണുവിന്റെ കൗമാരം, കണ്ടിരിക്കാന്‍ സാധ്യതയില്ലാത്ത ചില ചിത്രങ്ങളിതാ

അസുഖം പിടിപെട്ട ജിഷ്ണുവിനെ കാണാന്‍ ഒരിക്കല്‍ കമല്‍ ജിഷ്ണുവിന്റെ വീട്ടില്‍ പോയി. കാഴ്ചയില്‍ വലിയ മാറ്റമൊന്നും തോന്നിയില്ല. അടുത്ത് വന്നപ്പോഴാണ് കഴുത്തില്‍ ഒരു കുഴലിട്ടിരിയ്ക്കുന്നത് കണ്ടത്. ആഹാരവും മരുന്നും കൊടുക്കുന്നത് ആ കുഴലിലൂടെയാണ്. കുഴലിട്ടിരിയ്ക്കുന്നതിനാല്‍ സംസാരിക്കാന്‍ കഴിയില്ലെന്ന് ആംഗ്യ ഭാഷയില്‍ ജിഷ്ണു പറഞ്ഞു. ആ കാഴ്ച തനിയ്ക്ക് വലിയ ആഘാതമായിരുന്നു എന്ന് കമല്‍ പറയുന്നു.

 kamal-jishnu

പക്ഷെ ജിഷ്ണു വളരെ പ്രസന്ന വദനായിരുന്നു. കൈയ്യിലിരുന്ന ഡയറിയില്‍ എഴുതി സുഖവിവരങ്ങളും സിനിമാ വിശേഷങ്ങളുമൊക്കെ തിരക്കി. അസുഖം താന്‍ അതിജീവിയ്ക്കുമെന്നും അടുത്ത രണ്ട് മാസം കഴിഞ്ഞാല്‍ സിനിമയിലേക്ക് മടങ്ങിവരും എന്നും ജിഷ്ണു പറഞ്ഞു. ആ പ്രത്യാശയും മുഖത്തെ ശാന്തതയും കമലിനെ അത്ഭുപ്പെടുത്തി.

ഇക്കാര്യം ജിഷ്ണുവിനോട് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു; ഒറ്റയ്ക്കിരിക്കുമ്പോള്‍ കരയാന്‍ എനിക്കൊരുപാട് സമയമുണ്ട്. നിങ്ങളെ പോലുള്ളവരെ കാണുമ്പോള്‍ ഞാനെന്തിന് വിഷമം പ്രകടിപ്പിയ്ക്കണം. നിങ്ങളുടെ സമയം വിലപ്പെട്ടതാണ്' എന്നായിരുന്നു. ജിഷ്ണു രോഗബാധിതനായി എന്ന വാര്‍ത്ത കേട്ട് വീണ്ടും അദ്ദേഹത്തെ കാണാന്‍ ചെന്നപ്പോഴും ആ ഊര്‍ജ്ജ്വസ്വലത ഉണ്ടായിരുന്നു എന്ന് കമല്‍ പറയുന്നു.

English summary
Kamal about Jishnu Raghavan

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam