»   » സെറീനാ വഹാബുമായുള്ള ചുംബനരംഗം, കമലഹാസന്റെ നിര്‍ബന്ധത്തിന് വഴങ്ങി സംവിധായകന്‍ ഉള്‍പ്പെടുത്തിയത്

സെറീനാ വഹാബുമായുള്ള ചുംബനരംഗം, കമലഹാസന്റെ നിര്‍ബന്ധത്തിന് വഴങ്ങി സംവിധായകന്‍ ഉള്‍പ്പെടുത്തിയത്

Posted By: Sanviya
Subscribe to Filmibeat Malayalam

കമലഹാസനെയും സെറീന വഹാബിനെയും കേന്ദ്ര കഥാപാത്രമാക്കി എന്‍ ശങ്കരന്‍ നായര്‍ ഒരുക്കിയ ചിത്രമായിരുന്നു മദനോത്സവം. എറിക് സൈഗലിന്റെ ലവ് സ്റ്റോറി എന്ന നോവലിനെ ആസ്പദമാക്കിയാണ് ശങ്കരന്‍ നായര്‍ ചിത്രം ഒരുക്കിയത്.

ചിത്രം ഒരുക്കുന്നതിനെ കുറിച്ച് ശങ്കരന്‍ പ്രൊഡ്യൂസര്‍ ആര്‍എം സുന്ദറുമായി സംസാരിച്ചപ്പോള്‍ തന്നെ നായകന്‍ കമലഹാസനാണെന്ന് തീരുമാനിച്ചിരുന്നു. പിന്നീട് നായികയെ അന്വേഷിക്കുന്ന സമയത്ത് ശങ്കരന്‍ നായറിന്റെ സുഹൃത്താണ് മലയാളത്തില്‍ അഭിനയിക്കാന്‍ താത്പര്യമുള്ള ഹിന്ദി നടി സെറീന വഹാബിനെ നിര്‍ദ്ദേശിക്കുന്നത്.

സെറീനാ വഹാബുമായുള്ള ചുംബനരംഗം, കമലഹാസന്റെ നിര്‍ബന്ധത്തിന് വഴങ്ങി സംവിധായകന്‍ ഉള്‍പ്പെടുത്തിയത്

തിരക്കഥയുമായി സംവിധായകന്‍ ശങ്കരന്‍ നായര്‍ കമലഹാസനെ സമീപിച്ചു. ചിത്രത്തെ കുറിച്ച് ആദ്യം പറഞ്ഞ് കേട്ടപ്പോള്‍ കമല ഹാസന്‍ ഒരു സൗന്ദര്യ പ്രദര്‍ശന സിനിമയാണെന്നാണ് കരുതിയത്. എന്നാല്‍ തിരക്കഥ വായിച്ചതോടെ ചിത്രം വിജയമാകുമെന്ന് കമലഹാസന്‍ ഉറപ്പിച്ചിരുന്നവത്രേ.

സെറീനാ വഹാബുമായുള്ള ചുംബനരംഗം, കമലഹാസന്റെ നിര്‍ബന്ധത്തിന് വഴങ്ങി സംവിധായകന്‍ ഉള്‍പ്പെടുത്തിയത്

ചിത്രത്തില്‍ നായിക സെറീന വഹാബിന്റെ കാല്‍പാദത്തില്‍ കമലഹാസന്‍ ചുംബിക്കുന്ന ഒരു രംഗമുണ്ട്.

സെറീനാ വഹാബുമായുള്ള ചുംബനരംഗം, കമലഹാസന്റെ നിര്‍ബന്ധത്തിന് വഴങ്ങി സംവിധായകന്‍ ഉള്‍പ്പെടുത്തിയത്

ചിത്രത്തിന്റെ തിരക്കഥയില്‍ ചുംബനരംഗം ഉള്‍പ്പെടുത്തിയിരുന്നില്ല. പിന്നീട് കമലഹാസന്റെ നിര്‍ബന്ധ പ്രകാരമായിരുന്നുവത്രേ നായിക സെറീന വഹാബിന്റെ കാല്‍ പാദത്തില്‍ ചുംബിക്കുന്ന രംഗം ചിത്രത്തില്‍ ഉള്‍പ്പെടുത്തുന്നത്.

സെറീനാ വഹാബുമായുള്ള ചുംബനരംഗം, കമലഹാസന്റെ നിര്‍ബന്ധത്തിന് വഴങ്ങി സംവിധായകന്‍ ഉള്‍പ്പെടുത്തിയത്

1978ല്‍ പുറത്തിറങ്ങിയ ചിത്രം വന്‍ വിജയമായി മാറി.

English summary
Kamal Haasan in N Shkaran Nair's Madanolsavam.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X