Just In
- 20 min ago
ആറാട്ടിൽ മോഹൻലാലിന്റെ അച്ഛനാകുന്നത് എവർഗ്രീൻ നായകൻ, 39 വർഷങ്ങൾക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്നു
- 29 min ago
'ലവ് യൂ ബ്യൂട്ടിഫുള്‍ ലേഡി', പ്രിയക്കൊപ്പമുളള മനോഹര ചിത്രവുമായി ചാക്കോച്ചന്
- 2 hrs ago
ഇംഗ്ലീഷിൽ ഒരു ക്യാപ്ഷൻ ആലോചിച്ചതാ, പിന്നീട് വേണ്ടെന്ന് വെച്ചു, പൃഥ്വിരാജിനൊപ്പം ജിമ്മില്‍ ടൊവിനോ
- 3 hrs ago
അമ്മ കള്ളം പറഞ്ഞതാണോ? തങ്കക്കൊലുസിന്റെ ചോദ്യത്തെക്കുറിച്ച് സാന്ദ്ര തോമസ്, കുറിപ്പ് വൈറല്‍
Don't Miss!
- News
കെസിയെ വിളിച്ചിട്ടുണ്ട്; വിവാദത്തിന് മറുപടിയുമായി മന്ത്രി സുധാകരന്
- Sports
സ്മിത്ത് പോലും പതറി, സ്ലോ ബാറ്റിങിന്റെ യഥാര്‍ഥ കാരണം പുജാര വെളിപ്പെടുത്തി
- Lifestyle
മിഥുനം രാശി: സാമ്പത്തികം ശ്രദ്ധിക്കേണ്ട വര്‍ഷം മുന്നില്‍
- Finance
കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു; അറിയാം ഇന്നത്തെ പവന്, ഗ്രാം നിരക്കുകള്‍
- Automobiles
ഇലക്ട്രിക് വിഭാഗത്തിൽ തരംഗം സൃഷ്ടിക്കാൻ ഓസോൺ മോട്ടോർസ്; ആലീസ് അർബന്റെ ടീസർ പുറത്ത്
- Travel
മഞ്ഞില്‍ പുതച്ച് മൂന്നാര്‍, കൊടുംതണുപ്പും കിടിലന്‍ കാഴ്ചകളും!! മൂന്നാര്‍ വിളിക്കുന്നു!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ചുംബനങ്ങള്‍ക്ക് വേണ്ടി കമല്ഹസന് പുകവലി നിര്‍ത്തി
ഒപ്പം അഭിനയിക്കുന്നവരെ മനസ്സിലാക്കുന്ന നായകനാണ് ഉലകനായകന് കമല്‍ ഹസ്സന് എന്നൊരു പറച്ചിലുണ്ട്. കാര്യം സത്യമാണ്. എന്തിനും പൂര്‍ണത വേണം എന്ന് ശാഠ്യമുള്ള കമല്‍ തന്റെ ഭാഗം ഭംഗിയാക്കുന്നതോടൊപ്പം സഹതാരങ്ങളെയും അതിനൊപ്പമെത്തിക്കാനെങ്കിലും ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ പൂര്‍ണതയ്ക്ക് വേണ്ടിയും തന്റെ നായികമാര്‍ക്ക് വേണ്ടിയും താരം ഒരു ദുശ്ശീലം ഒഴിവാക്കിയിരിക്കുന്നു.
സാമാന്യം നല്ലവണ്ണം പുകവലിക്കുന്ന താരമാണ് കമല്‍ ഹസ്സന്. കമലിന്റെ പുതിയ ചിത്രങ്ങളിലെല്ലാം ഇപ്പോള്‍ ലിപ്പ് ലോക്ക് ചുംബനങ്ങളും പതിവാണ്. പകലുമുഴുവന്‍ പുകവലിച്ച് വൈകിട്ടത്തെ ഒരു കപ്പ് കാപ്പിക്ക് ശേഷമാണ് ചുംബന രംഗങ്ങള്‍ ചിത്രീകരിക്കുന്നതെങ്കില്‍ നായികമാരുടെ അവസ്ഥ എത്രത്തോളും ദുസ്സഹമായിരിക്കും എന്ന് ചിന്തിച്ചതോടെ താരം പുകവലി എന്ന ദുശ്ശീലത്തോട് വിടപറഞ്ഞത്രെ.
ആരോഗ്യത്തോടൊപ്പം വരാനിരിക്കുന്ന ചിത്രങ്ങളിലെ ചുംബന രംഗങ്ങള്‍ മുന്നില്‍ക്കണ്ടാണ് പുകവലി നിര്‍ത്തുക എന്ന ചിന്തയിലെത്തപ്പെട്ടത്. പതിനൊന്നാം വയസ്സുമുതല്‍ പുകവലി ശീലമാക്കിയ കമല്‍ സ്വയം നന്നാകുക മാത്രമല്ല, ഒപ്പമഭിനയിക്കുന്ന സഹതാരങ്ങളോട് പുകവലി നിര്‍ത്താനും ആവശ്യപ്പെട്ടിട്ടുണ്ടെന്നതാണ് രസം. ഭാര്യമാരെയും കാമുകിമാരെയും ഓര്‍ത്തെങ്കിലും പുകവലി നിര്‍ത്തൂ എന്നായിരുന്നത്രെ കമലിന്റെ അഭ്യര്‍ത്ഥന.