»   » റോഷന്റെ കണ്ണുകളെ കുറിച്ച് കമല്‍ ഹസന്‍ പറഞ്ഞത്?

റോഷന്റെ കണ്ണുകളെ കുറിച്ച് കമല്‍ ഹസന്‍ പറഞ്ഞത്?

Posted By:
Subscribe to Filmibeat Malayalam

ദൃശ്യം എന്ന ചിത്രം അന്‍സിബയെയും ആശ ശരത്തിനെയും കലാഭവന്‍ ഷാജോണിനെയും പോലെ മറ്റൊരു താരത്തിന് കൂടെ ബ്രേക്ക് നല്‍കിയിട്ടുണ്ട്, റോഷന്‍ ബഷീര്‍! വെള്ളാരം കണ്ണുകളുള്ള ആ വില്ലന്‍. മലയാളത്തില്‍ മോഹന്‍ലാലിനൊപ്പവും തെലുങ്കില്‍ വെങ്കിടേഷിനൊപ്പവും തമിഴില്‍ കമല്‍ ഹസനൊപ്പവും റോഷന്‍ വില്ലനായി വേഷമിട്ടു.

തമിഴിന്റെ റീമേക്കിന് വേണ്ടി ജീത്തു ജോസഫ് തന്നെ വിളിയ്ക്കുമെന്ന് ഒരിക്കലും കരുതിയില്ലെന്നാണ് റോഷന്‍ ബഷീര്‍ പറയുന്നത്. ദൃശ്യത്തിന്റെ തമിഴില്‍ അഭിനയിക്കാന്‍ റോഷന് ഡേറ്റുണ്ടാവുമോ എന്നാണത്രെ ജീത്തു വിളിച്ച് ചോദിച്ചത്.


roshan

മൂന്ന് സൂപ്പര്‍സ്റ്റാറുകള്‍ക്കുമൊപ്പം ഉള്ള അഭിനയം എങ്ങിനെ ഉണ്ടായിരുന്നു എന്ന് ചോദിച്ചപ്പോള്‍; മൂന്ന് പേരും വ്യത്യസ്തരാണെന്നാണ് മനസ്സിലായതെന്ന് റോഷന്‍ പറഞ്ഞു. പാപനാശത്തിന്റെ സെറ്റില്‍ വച്ച് കമല്‍ ഹസന്‍ അഭിനയത്തെ കുറിച്ചും സാങ്കേതിക വശങ്ങളെ കുറിച്ചും ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു തന്നു എന്നും റോഷന്‍ പറയുന്നു.


അത് മാത്രമല്ല, റോഷന്റെ വെള്ളാം കണ്ണുകളെ കുറിച്ചും കമല്‍ ഹസന്‍ പറഞ്ഞത്രെ. എക്‌സ്പ്രസീവായ കണ്ണുകള്‍ തനിക്കുണ്ടെന്നും, സംസാരിക്കാന്‍ വേണ്ടി ആ കണ്ണികള്‍ തനിക്ക് ഉപയോഗിക്കാം എന്നുമാണത്രെ കമല്‍ പറഞ്ഞത്.


ദൃശ്യത്തിന് ശേഷം തനിക്ക് അത്രവലിയ ഓഫറുകളൊന്നും ലഭിച്ചില്ലെന്നും, അഥവാ അങ്ങിനെ കിട്ടി ഞനതൊക്കെ ഏറ്റെടുത്തിരുന്നുവെങ്കില്‍ പരാജയപ്പെട്ട നടനായിപ്പോകുമായിരുന്നെന്നും റോഷന്‍ പറയുന്നു.


തമിഴില്‍ കുബേര സരസി എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് റോഷന്‍. തെലുങ്കിലും ഒരു ചിത്രം ചെയ്യുന്നുണ്ട്. ഇപ്പോള്‍ എനിക്ക് 24 വയസ്സായതേയുള്ളൂ. സമയം എനിയുമുണ്ട്. കൃത്യമായ പ്ലാനിങോടെ സിനിമയെ സീരിയസായി എടുക്കണം- റോഷന്‍ പറഞ്ഞു.

English summary
Kamal Haasan said I can use my eyes to do the talking says Roshan Basheer

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam