Just In
- 17 min ago
മൗനരാഗത്തില്‍ അതിഗംഭീര ട്വിസ്റ്റ്, കല്യാണിയുടെ വിവാഹദിനത്തില്‍ അപ്രതീക്ഷിത സംഭവവികാസങ്ങള്‍
- 12 hrs ago
ഈ മാലാഖ വന്നതോടെയാണ് ജീവിതം കൂടുതല്‍ സുന്ദരമായത്, അന്നമോള്‍ക്ക് ആശംസയുമായി മിയ
- 12 hrs ago
ഭാര്യയെയും മകളെയും ചേര്‍ത്ത് പിടിച്ച് ദുല്‍ഖര്‍ സല്മാന്; താരകുടുംബത്തിന്റെ ചിത്രം വൈറലാവുന്നു
- 12 hrs ago
പ്രസവത്തിനായി പോവുന്ന ദിവസവും യോഗ ചെയ്തിരുന്നുവെന്ന് ശിവദ, ഏറെ സന്തോഷിച്ച നിമിഷമാണ്
Don't Miss!
- Automobiles
മാഗ്നൈറ്റിന്റെ 720 യൂണിറ്റുകള്‍ ഡെലിവറി ചെയ്തെന്ന് നിസാന്‍; പുതിയ ക്യാമ്പയിനും പ്രഖ്യാപിച്ചു
- News
ഐതിഹാസിക സമരത്തിന് സാക്ഷ്യം വഹിക്കാന്‍ ദില്ലി; കര്‍ഷകരുടെ ഒരു ലക്ഷത്തോളം ട്രാക്ടറുകള്‍ തലസ്ഥാനത്തേക്ക്
- Lifestyle
ഈ രാശിക്കാര്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് നേട്ടങ്ങള്‍
- Sports
ISL 2020-21: മുംബൈയെ സമനിലയില്‍ തളച്ച് ചെന്നൈ
- Finance
കൊച്ചിയിൽ ഒരുങ്ങുന്നു 1200 കോടിയുടെ ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി
- Travel
റിപ്പബ്ലിക് ഡേ 2021: സ്ഥലം, റൂട്ട്, ടാബ്ലോ, പ്രവേശന വിശദാംശങ്ങൾ, തത്സമയം എങ്ങനെ കാണാം.. അറിയേണ്ടതെല്ലാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കമല്‍ ഹസ്സന് വീണ്ടും മലയാളത്തിലേയ്ക്ക്?
മലയാളത്തില്‍ വലിയ ആരാധകവൃന്ദമുള്ള താരമാണ് ഉലഗനായകന്‍ കമല്‍ ഹസ്സന്. എഴുപതുകളില്‍ കമല്‍ അഭിനയിച്ച പല മലയാളചിത്രങ്ങളും മലയാളികള്‍ക്ക് പ്രിയപ്പെട്ടവയായിരുന്നു. ഉത്തമകാമുക വേഷങ്ങളില്‍ കമല്‍ അഭിനയിച്ച എത്രയോ മലയാളചിത്രങ്ങളുണ്ട്. മദനോത്സവവും ഈറ്റയും ചാണക്യനുമൊന്നും മലയാളികള്‍ക്ക് മറക്കാനാവാത്ത ചിത്രങ്ങളാണ്.
അടുത്തകാലത്ത് കമല്‍ ഹാസന് വീണ്ടും മലയാളത്തില്‍ അഭിനയിക്കാന്‍ പോകുന്നുവെന്ന് ഇടക്കിടെ വാര്‍ത്തകള്‍ വരാറുണ്ട്. പക്ഷേ അവയൊന്നും ഇതുവരെ യാഥാര്‍ത്ഥ്യമായിട്ടില്ല. പക്ഷേ കഴിഞ്ഞ ദിവസം ഗോവ ചലച്ചിത്രോത്സവ വേദിയില്‍ വച്ച് മലയാളികള്‍ക്ക് ആശയ്ക്ക് വക നല്‍കുന്നൊരു കാര്യം കമല്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.
മലയാളത്തില്‍ ഒരു ചിത്രമെടുക്കാന്‍ തനിയ്ക്ക് പദ്ധതിയുണ്ടെന്നാണ് കമല്‍ പറഞ്ഞത്. അമ്പതോളം മലയാളചിത്രങ്ങളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. പലരും കരുതുന്നത് ഞാനൊരു മലയാളിയായ നടനാണെന്നാണ്. മലയാളത്തില്‍ കരിയര്‍ തുടങ്ങിയ ഞാന്‍ പിന്നീട് തമിഴില്‍ ശ്രദ്ധകേന്ദ്രീകരിച്ചുവെന്നാണ് പലരും കരുതുന്നത്. ഇനിയും മലയാളത്തില്‍ ഒരു ചിത്രം ചെയ്യാന്‍ ആഗ്രഹമുണ്ട്- കമല്‍ പറഞ്ഞു.
മലയാളികള്‍ക്ക് വലിയ പ്രതീക്ഷയാണ് ഈ വാക്കുകള്‍ നല്കുന്നതെങ്കിലും ഉടനെയൊന്നും കമലിന്റെ ചിത്രം ഉണ്ടാകില്ലെന്നാണ് അറിയുന്നത്. ഒരു ചിത്രത്തെക്കുറിച്ചുള്ള ആലോചന നടക്കുകയാണെന്നും അത് യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും കമല്‍ പിന്നീട് പറഞ്ഞു.
ഇതാ കമല്‍ അഭിനയിച്ച ചിത്രങ്ങളില്‍ ചിലത്

കമല്‍ ഹസ്സന് വീണ്ടും മലയാളത്തിലേയ്ക്ക്?
1978ല്‍ ഇറങ്ങിയ ഈ ചിത്രം കമല്‍ അഭിനയിച്ച മലയാളചിത്രങ്ങളില്‍ ഏറ്റവും മികച്ചവയില്പ്പെടുന്നതാണ്. സറീന വഹാബും കമലും മത്സരിച്ചഭിനയിച്ച ചിത്രം അന്നത്തെ തലമുറ ഇഷ്ട പ്രണയകാവ്യമായി സ്വീകരിച്ച ചിത്രമായിരുന്നു. എന്‍ ശങ്കരന് നായറാണ് ഈ ചിത്രം എഴുതി സംവിധാനം ചെയ്തത്.

കമല്‍ ഹസ്സന് വീണ്ടും മലയാളത്തിലേയ്ക്ക്?
1978ല്‍ത്തന്നെ ഇറങ്ങിയ ഈ ചിത്രവും കമല്‍ ആരാധകര്‍ക്ക് മറക്കാന്‍ കഴിയാത്ത ചിത്രമാണ്. ഐവി ശശി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ നായികമാരായത് ഷീലയും സീമയുമായിരുന്നു. മധു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തില്‍ ഒട്ടേറെ മികച്ച അഭിനയമൂഹൂര്‍ത്തങ്ങള്‍ ഉണ്ടായിരുന്നു.

കമല്‍ ഹസ്സന് വീണ്ടും മലയാളത്തിലേയ്ക്ക്?
എഴുപതുകളില്‍ ഇറങ്ങിയ മികച്ച ഹൊറര്‍ ചിത്രങ്ങളില്‍ ഒന്നായിരുന്നു വയനാടന്‍ തമ്പാന്. ഇതിലും അസാമാന്യമായ അഭിനയവൈഭവമാണ് കമല്‍ കാഴ്ചവച്ചത്.

കമല്‍ ഹസ്സന് വീണ്ടും മലയാളത്തിലേയ്ക്ക്?
1983ല്‍ ഇറങ്ങിയ ഈ ചിത്രം കമലിന്റെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു. തെലുങ്കില്‍ കെ വിശ്വനാഥ് സംവിധാനം ചെയ്ത ചിത്രം മലയാളത്തിലേയ്ക്കും തമിഴിലേയ്ക്കും ഡബ്ബ് ചെയ്യുകയായിരുന്നു. ജയപ്രദയായിരുന്നു ചിത്രത്തിലെ നായിക. സംഗീതവും നൃത്തവുമെല്ലാം ചേര്‍ത്തൊരുക്കിയ ഈ പ്രണയചിത്രത്തില്‍ കമലിന്റെ നൃത്തവൈഭവവും കാണാം.

കമല്‍ ഹസ്സന് വീണ്ടും മലയാളത്തിലേയ്ക്ക്?
1982ല്‍ പുറത്തിറങ്ങിയ ഈ ചിത്രം കമലിന്റെ അതിഥി വേഷം കൊണ്ട് ശ്രദ്ധേയമായ ചിത്രമായിരുന്നു. സീമയും രവികുമാറുമായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തട്ടം ഒരു ഇരുട്ടറൈ എന്ന തമിഴ് ചിത്രത്തിന്റെ റീമേക്കായിരുന്നു ഇത്

കമല്‍ ഹസ്സന് വീണ്ടും മലയാളത്തിലേയ്ക്ക്?
1976ല്‍ പുറത്തിറങ്ങിയ ഈ ചിത്രം തോപ്പില്‍ ഭാസിയാണ് സംവിധാനം ചെയ്തത്. മലയാറ്റൂര്‍ രാമകൃഷ്ണന്റെ നോവലിന്റെ ആധാരമാക്കിയെടുത്ത ചിത്രത്തില്‍ കമലിന്റെ നായികയായത് ലക്ഷ്മിയായിരുന്നു.

കമല്‍ ഹസ്സന് വീണ്ടും മലയാളത്തിലേയ്ക്ക്?
1975ല്‍ പുറത്തിറങ്ങിയ രാസലീല എന്ന ചിത്രവും സംവിധാനം ച്യെതത് എന്‍ ശങ്കരന് നായര്‍ ആയിരുന്നു. കമല്‍ഹാസനും ജയസുധയുമാണ് ഈ ചിത്രത്തില്‍ വേഷമിട്ടത്. കമലിന്റെ മികച്ച മലയാളചിത്രങ്ങളിലൊന്നായിട്ടാണ് ഇതിനെ പരിഗണിക്കുന്നത്.

കമല്‍ ഹസ്സന് വീണ്ടും മലയാളത്തിലേയ്ക്ക്?
പിജി വിശ്വംഭരന് സംവിധാനം ചെയ്ത സത്യവാന് സാവിത്രിയെന്ന ചിത്രത്തില്‍ കമല്‍ ഹസനും ശ്രീദേവിയുമായിരുന്നു ജോഡിചേര്ന്നത്. മനോഹരമായ സംഗീതംകൊണ്ടും ചിത്രം ശ്രദ്ധേയമായി. 1977ലായിരുന്നു ഈചിത്രം ഇറങ്ങിയത്.

കമല്‍ ഹസ്സന് വീണ്ടും മലയാളത്തിലേയ്ക്ക്?
1976ല്‍ ഇറങ്ങിയ ഈ ചിത്രം സംവിധാനം ചെയ്തത് എം മസ്താന് ആയിരുന്നു. ശ്രീദേവിയായിരുന്നു ഈ ചിത്രത്തില്‍ കമലിന്റെ നായിക. വിധുബാലയും പ്രധാന വേഷത്തില്‍ അഭിനയിച്ചു.

കമല്‍ ഹസ്സന് വീണ്ടും മലയാളത്തിലേയ്ക്ക്?
1977ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിലും ജോഡികളായത് കമലും ശ്രീദേവിയുമായിരുന്നു. സുരാസുവായിരുന്നു ഈ ചിത്രത്തിന് തിരക്കഥയെഴുതിയത്. മനോഹരമായ സംഗീതമായിരുന്നു ഈ ചിത്രത്തിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്.

കമല്‍ ഹസ്സന് വീണ്ടും മലയാളത്തിലേയ്ക്ക്?
കമലിനെ നായകനാക്കി ഐവി ശശി സംവിധാനം ചെയ്ത മറ്റൊരു ചിത്രമായിരുന്നു ആശീര്‍വാദം. ഇതില്‍ ശ്രീവിദ്യ, ഷീല എന്നിവരാണ് നായികമാരായി എത്തിയത്. ആലപ്പി ഷെരീഫിന്റേതായിരുന്നു ഈ ചിത്രത്തിന്റെ തിരക്കഥ.

കമല്‍ ഹസ്സന് വീണ്ടും മലയാളത്തിലേയ്ക്ക്?
ടികെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത ചാണക്യന് കമല്‍ ഹസന്റെ മികച്ച മലയാളചിത്രങ്ങളില്‍ ഒന്നാണ്. ബോളിവുഡില്‍ പിന്നീട് തിളങ്ങിയ ഊര്‍മിള മടോന്ദ്കറിന്റെ അരങ്ങേറ്റചിത്രമായിരുന്നു ഇത്. മകല്‍ ഊര്‍മിള എന്നിവര്‍ക്കൊപ്പം ജയറാം, തിലകന് എന്നിവരും ഈ ചിത്രത്തില്‍ അഭിനയിച്ചു.

കമല്‍ ഹസ്സന് വീണ്ടും മലയാളത്തിലേയ്ക്ക്?
സജി സുരേന്ദ്രന് സംവിധാനം ചെയ്ത ഫോര്‍ ഫ്രണ്ട്സ് എന്ന ചിത്രമാണ് കമല്‍ അവസാനമായി അഭിനയിച്ച മലയാളചിത്രം. ഇതില്‍ അതിഥി വേഷത്തിലായിരുന്നു കമല്‍ എത്തിയത്.