twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മാനഭംഗത്തിന് വധശിക്ഷ പരിഹാരമല്ല: കമല്‍ഹാസന്‍

    By Ajith Babu
    |

    Kamal Hassan
    ദില്ലിയില്‍ പെണ്‍കുട്ടി ബസ്സിനുള്ളില്‍ കൂട്ടമാനഭംഗത്തിനിരയായ സംഭവം നിര്‍ഭാഗ്യകരമാണെന്നും കേസില്‍ വധശിക്ഷ നടപ്പാക്കുന്നതുകൊണ്ടു പ്രശ്‌നത്തിനു പരിഹാരമാവില്ലെന്നും നടന്‍ കമലഹാസന്‍. തന്റെ പുതിയ ചിത്രമായ വിശ്വരൂപത്തിന്റെ പ്രചാരണത്തോടനുബന്ധിച്ച് കൊച്ചിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    സംഭവം നടന്നത് എന്റെ രാജ്യത്താണ്. എന്റെ സഹോദരിയാണു പീഡനത്തിനിരയായത്. ചെയ്തത് എന്റെ സഹോദരനും. ഇത്തരമൊരു ക്രൂരത ചെയ്യാനുള്ള ധൈര്യം ഇവര്‍ക്കെങ്ങനെയുണ്ടായെന്നാണു ഞാന്‍ ചിന്തിക്കുന്നത്. തെറ്റുചെയ്തവരെ തൂക്കിലേറ്റണമെന്നാണ് എല്ലാവരും ആവശ്യപ്പെടുന്നത്.

    ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിയ്ക്കുന്നതിന് പ്രധാന കാരണം പ്രതികള്‍ക്കു ലഭിക്കുന്ന രാഷ്ട്രീയ സുരക്ഷയാവാം. ഇതിനു മാറ്റമുണ്ടായെങ്കിലേ ജനാധിപത്യത്തിനു നിലനില്‍പ്പുണ്ടാകൂ.

    സംഭവത്തെ മാധ്യമങ്ങളും ജനങ്ങളും പ്രാധാന്യത്തോടെ കൈകാര്യം ചെയ്യുന്ന മാര്‍ഗത്തില്‍ സന്തോഷമുണ്ട്. എന്നാല്‍, പ്രതികള്‍ക്കു വധശിക്ഷ നല്കണമെന്നതിനോടു യോജിപ്പില്ല. നിയമവിധേയമായ കൊലപാതകമാണ് വധശിക്ഷയെന്ന് ജസ്റ്റിസ് കൃഷണയ്യരെ പോലുള്ള നിയമവിദഗ്ധര്‍ പറഞ്ഞിട്ടുണ്ട്. ഒരു കുറ്റകൃത്യത്തിനു ന്യായീകരിക്കാന്‍ മറ്റൊരു കുറ്റകൃത്യം ആവര്‍ത്തിക്കുന്നതിനു സമമാണിതെന്നും കമല്‍ പറഞ്ഞു.

    പലസ്തീനിലായാലും എവിടെയാണെങ്കിലും യുദ്ധത്തിനെതിരാണ്. ഉപേക്ഷിക്കേണ്ട ഒരു പഴയ മുറയാണു യുദ്ധം. ക്രോധംകൊണ്ട് ഒന്നും നേടാന്‍ കഴിയില്ല. യുദ്ധത്തിന്റെ കാര്യത്തില്‍ അമേരിക്കയും വിഭിന്നമല്ല. ഗാന്ധിജിയുടെ ചിത്രമുള്ള നോട്ടുകള്‍ ഇറക്കിയശേഷം ഹിറ്റ്‌ലറിന്റെ കാലഘട്ടത്തിലേക്കാണു നാം നീങ്ങുന്നത്. തന്റെ പുതിയ ചിത്രമായ വിശ്വരൂപത്തില്‍ യുദ്ധത്തെ വിമര്‍ശിച്ചിട്ടുണെ്ടന്നും കമല്‍ വിശദീകരിച്ചു.

    English summary
    Renowned actor Kamal Hassan today said he was ashamed of the gang-rape of the 23-year-old girl in Delhi, but was against awarding death penalty to rapists.,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X