»   » മോഹന്‍ലാലിന് ബിഹേവ് ചെയ്യാനെ അറിയു അഭിനയിക്കാന്‍ അറിയില്ലെന്ന് കമലഹാസന്‍

മോഹന്‍ലാലിന് ബിഹേവ് ചെയ്യാനെ അറിയു അഭിനയിക്കാന്‍ അറിയില്ലെന്ന് കമലഹാസന്‍

Posted By: Ambili
Subscribe to Filmibeat Malayalam
മോഹന്‍ലാലിന് അഭിനയിക്കാനറിയില്ലെന്നും ബിഹേവ് ചെയ്യാന്‍ മാത്രമെ അറിയുകയുള്ളുയെന്നും കമലഹാസന്‍. മാതൃഭൂമി ബുക്‌സ് പുറത്തിറക്കുന്ന മോഹന്‍ലാലിന്റെ ഓര്‍മക്കുറിപ്പായ ഗുരുമുഖങ്ങള്‍ക്ക് എഴുതിയ അവതാരികയിലാണ് കമല്‍ഹാസന്‍ ലാലിനെക്കുറിച്ച് പറയുന്നത്.

ഇന്ത്യന്‍ സിനിമയുടെ പ്രത്യേകിച്ച് തെന്നിന്ത്യന്‍ സിനിമയുടെ താരരാജക്കന്മാരായി അറിയപ്പെടുന്ന കമലഹാസനും മോഹന്‍ലാലും സൗഹൃദം സൂക്ഷിക്കുന്ന നടന്മാരാണ്. മോഹന്‍ലാല്‍ തന്റെ ആരാധ്യ പുരുഷനാണെന്നും തന്റെ ഹൃദയത്തില്‍ എപ്പോഴും നിറഞ്ഞു നില്‍ക്കുന്ന നടനുമാണെന്നുമാണ് കമലഹാസന്‍ പറയുന്നത്.

'വാനപ്രസ്ഥ'ത്തിലെ മോഹന്‍ലാല്‍

മോഹന്‍ലാലിന്റെ സിനിമ ജീവിതത്തിലെ വെള്ളിതൂവാലായിരുന്നു 'വാനപ്രസ്ഥം' എന്ന സിനിമയിലെ കഥാപാത്രം. കഥകളി നടനായിട്ടാണ് അതില്‍ മോഹന്‍ലാല്‍. അഭിനയത്തിലെ മോഹന്‍ലാലിന്റെ താളം മനസിലാവാന്‍ ആ വേഷം മതിയെന്നും ഈ സിനിമയിലേയടക്കം പല സിനിമകളിലെയും മോഹന്‍ലാലിന്റെ കഥാപാത്രം തന്നിലെ ആസ്വാദകനെ അമ്പരിപ്പിച്ചിട്ടുണ്ടെന്നും കമലഹാസന്‍ പറയുന്നു.

പ്രണവ് മോഹന്‍ലാല്‍ എന്ന പ്രതിഭ

ദൃശ്യത്തിന്റെ തമിഴ് പതിപ്പായ 'പാപനാശ'ത്തില്‍ അഭിനയിക്കുമ്പോള്‍ മോഹന്‍ലാലിന്റെ മകന്‍ പ്രണവും തന്നെ അതിശയിപ്പിച്ചിട്ടുണ്ടെന്ന് കമലഹാസന്‍ പറയുന്നു. സൂപ്പര്‍ താരത്തിന്റെ മകനെന്ന ഭാവം പ്രണവിനില്ലെന്നും പ്രണവിലെ പ്രതിഭയെ കാണാന്‍ തനിക്ക് കഴിഞ്ഞെന്നും താരം പറയുന്നു.

'ഉന്നൈപ്പോല്‍ ഒരുവനി'ല്‍

ഇന്ത്യന്‍ സിനിമയിലെ വലിയ നടന്മാരോടൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ മുപ്പതു വര്‍ഷം കാത്തിരിക്കേണ്ടി വന്നിട്ടുണ്ടെന്ന് താരം പറയുന്നു. 'ഉന്നൈപ്പോല്‍ ഒരുവനില്‍' ആണിത്.

ഇന്ത്യന്‍ സിനിമയിലെ മികച്ച അഞ്ചു നടന്മാരിലൊരാള്‍


ഇന്ത്യന്‍ സിനിമയിലെ മികച്ച അഞ്ചു നടന്മാരെ എടുത്തു നോക്കിയാല്‍ അതില്‍ ഒരാള്‍ മോഹന്‍ലാല്‍ ആയിരിക്കുമെന്നുമാണ് കമലഹാസന്‍ പറയുന്നത്. മോഹന്‍ലാലിന്റെ നിരവധി ചിത്രങ്ങള്‍ താന്‍ കണ്ടിട്ടുണ്ടെന്നും അദ്ദേഹത്തോട് എപ്പോഴും വലിയ ആരാധനയാണെന്നും താരം പറയുന്നു.

മോഹന്‍ലാലിനോടുള്ള സൗഹൃദം

സൗഹൃദം ഉണ്ടാവുന്നത് എവിടെ എപ്പോള്‍ എങ്ങനെ എന്ന് കൃത്യമായി ഓര്‍ത്തെടുക്കാനാവാതെ ജീവിതം മുഴുവനും നമ്മളെ വാരിപ്പുണരും. അത്തരത്തിലാണ് മോഹന്‍ലാലും താനുമായുള്ള സൗഹൃദമെന്നാണ് കമലഹാസന്‍ പറയുന്നത്. ഞങ്ങടെ സൗഹൃദം ആരംഭിച്ചതെപ്പോഴാണെന്ന് പറയാന്‍ കഴിയില്ലെന്നും താരം പറയുന്നു.

English summary
Mohanlal knows only to behave, not act: Kamal Hassan
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam