twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കിസ്സ് ഓഫ് ലവ്വില്‍ സ്‌നേഹമാണോ ദേഷ്യമാണോ എന്ന് കമല്‍ ഹസന്‍

    By Aswathi
    |

    കേരളത്തില്‍ തുടങ്ങി ഇപ്പോള്‍ രാജ്യത്താകമാനം ചര്‍ച്ചാവിഷയമായ കിസ്സ് ഓഫ് ലവ്വിനോട് ഉലകനായകന്‍ കമല്‍ ഹസനും പ്രതികരിക്കുന്നു. കിസ്സ് ഓഫ് ലവ്വില്‍ പ്രതിഫലിക്കുന്നത് സ്‌നേഹമാണോ ദേഷ്യമാണോ എന്നാണ് കമല്‍ ഹസന്റെ ചോദ്യം.

    ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് ചുംബന സമരത്തില്‍ കമല്‍ തന്റെ അഭിപ്രായം പറഞ്ഞത്. സ്‌നേഹം അത് ഏത് തരത്തിലാണെങ്കിലും ഒരിക്കലും തെറ്റാകുന്നില്ല. അതെപ്പോഴും നല്ല കാര്യങ്ങള്‍ക്ക് വേണ്ടി വഴിയൊരുക്കും. പക്ഷെ ഇപ്പോള്‍ നടക്കുന്ന ചുംബന സമരം സ്‌നേഹത്തിനോ ദേഷ്യത്തിനോ ഏതിന് വേണ്ടിയാണെന്നാണ് കമലിന്റെ ചോദ്യം.

    സ്‌നേഹത്തിന് പരിധി നിശ്ചയിക്കേണ്ടതില്ല. അങ്ങനെ പരിധി നിശ്ചയിക്കാന്‍ തുടങ്ങിയാല്‍ ഖജറാവോ പോലുള്ള കാര്യങ്ങള്‍ക്കും നമ്മള്‍ പരിധി നിശ്ചിക്കേണ്ടിവരില്ലെയെന്നും കമല്‍ ചോദിക്കുന്നു.

    കിസ്സ് ഓഫ് ലവ്വിനെ വിമര്‍ശിക്കുന്നവര്‍ പറയുന്ന മുഖ്യ കാരണം നമ്മുടെ സംസ്‌കാരത്തിന് എതിരെ ആണെന്നാണ്. യഥാര്‍ത്ഥത്തില്‍ എന്താണ് നമ്മുടെ സംസ്‌കാരം? ഭര്‍ത്താവ് മരിക്കുമ്പോള്‍ ഭാര്യയും ചിതയില്‍ ചാടണമെന്നതായിരുന്നു അമ്പത് വര്‍ഷം മുമ്പ് വരെ നമ്മുടെ സംസ്‌കാരം. അത് മാറിയില്ലെ. അതുപോലെ ഇപ്പോള്‍ സംസ്‌കാരമെന്ന് പറയുന്ന പലതും ഭാവിയില്‍ മാറും. - കമല്‍ ഹസന്‍ പറഞ്ഞു.

    കമലിന്റെ ശ്രദ്ധിക്കപ്പെട്ട 'കിസ്സ് ഓഫ് ലവ്' കാണൂ...

    പുന്നഗൈ മന്നനന്‍

    കമലിന്റെ ശ്രദ്ധിക്കപ്പെട്ട 'കിസ്സ് ഓഫ് ലവ്'

    1896 ല്‍ പുറത്തിറങ്ങിയ 'പുന്നഗൈ മന്നന്‍' എന്ന ചിത്രം മനോഹരമായ ഒരു പ്രണയകഥയാണ് പറഞ്ഞത്. കെ ബാല ചന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രം ഇളയരാജയുടെ സംഗീതം കൊണ്ടും ശ്രദ്ധേയമാണ്. കമല്‍ ഹസന്‍ ചിത്രത്തില്‍ രേഖയെ ചുംബിയ്ക്കുന്ന രംഗമുണ്ട്.

    മഹാനദി

    കമലിന്റെ ശ്രദ്ധിക്കപ്പെട്ട 'കിസ്സ് ഓഫ് ലവ്'

    സന്താന ഭാരതി സംവിധാനം ചെയ്ത 'മഹാനദി' 1994ലാണ് പുറത്തിറങ്ങിയത്. തമിഴ് സിനിമാ ചരിത്രത്തില്‍ എക്കാലത്തും മുന്നില്‍ നില്‍ക്കുന്ന കമലിന്റെ ചിത്രം. സുകന്യയും കമലും തമ്മിലാണ് ലിപ് ലോക്ക്

    കുരുതി പുണല്‍

    കമലിന്റെ ശ്രദ്ധിക്കപ്പെട്ട 'കിസ്സ് ഓഫ് ലവ്'

    കമല്‍ ഹസനും അര്‍ജുനും മുഖ്യവേഷത്തിലെത്തിയ ചിത്രം സംവിധാനം ചെയ്തത് ഛായാഗ്രഹകനായ പിസി ശ്രീറാമാണ്. ഗൗതമിയെയാണ് ചിത്രത്തില്‍ കമല്‍ ചുംബിക്കുന്നത്.

    ഹെയ് റാം

    കമലിന്റെ ശ്രദ്ധിക്കപ്പെട്ട 'കിസ്സ് ഓഫ് ലവ്'

    ലിപ് ലോക്ക് എന്ന് പറഞ്ഞാല്‍ ആദ്യം ഓര്‍ക്കുന്ന രംഗം ഇതാവും. 2000 ത്തില്‍ പുറത്തിറങ്ങിയ 'ഹെയ് റാം' എന്ന ചിത്രത്തില്‍ കമല്‍ റാണി മുഖര്‍ജിയെ ചുംബിയ്ക്കുന്ന രംഗം. പത്ത് സെക്കന്റ് നേരമുണ്ടായിരുന്ന ഈ രംഗമാണ് തനിക്കേറ്റവും പ്രിയപ്പെട്ടതെന്ന് പിന്നീട് റാണി മുഖര്‍ജി പറയുകയുണ്ടായി

    വാര്‍മുടി

    കമലിന്റെ ശ്രദ്ധിക്കപ്പെട്ട 'കിസ്സ് ഓഫ് ലവ്'

    ഒരു പാട്ട് രംഗത്താണ് ഈ ചുംബന രംഗം. കമല്‍ ഹസന്‍ തന്നെ സംവിധാനം ചെയ്ത ചിത്രത്തില്‍ അഭിരാമിയാണ് നായിക. ചിത്രം നിര്‍മിച്ചതു എഴുതിയതും അഭിനയിച്ചതും എല്ലാം കമല്‍ തന്നെ.

    English summary
    In an interview, Kamal Hassan was asked to comment about Kiss of Love campaign that is taking the country by storm
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X