»   » മമ്മൂട്ടി തമിഴില്‍; സംവിധായകന്‍ കമല്‍ഹസന്‍

മമ്മൂട്ടി തമിഴില്‍; സംവിധായകന്‍ കമല്‍ഹസന്‍

Posted By:
Subscribe to Filmibeat Malayalam


ജില്ലയെന്ന ചിത്രത്തിലൂടെ നടന്‍ വിജയ് യ്‌ക്കൊപ്പം തമിഴകത്ത് പുതിയൊരു തുടക്കത്തിന് തയ്യാറെടുക്കുകയാണ് സൂപ്പര്‍താരം മോഹന്‍ലാല്‍. ജില്ലയെക്കുറിച്ച് അനുദിനം പുതിയ പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഇതിനിടയിലിതാ മമ്മൂട്ടിയും തമിഴകത്ത് ഒരു ഹിറ്റ് ലക്ഷ്യമിട്ട് ചുവടുവെയ്ക്കുന്നു. ഉലകനായകന്‍ കമല്‍ ഹസ്സന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. കമലും ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഇപ്പോള്‍ കമല്‍ വിശ്വരൂപം 2ന്റെ തിരക്കുകളിലാണ്, ഈ ചിത്രം പൂര്‍ത്തിയായശേഷമായിരിക്കും മമ്മൂട്ടിച്ചിത്രത്തിന്റെ ജോലികള്‍ തുടങ്ങുക. 100 കോടി ബജറ്റിലാണ് മമ്മൂട്ടി-കമല്‍ ചിത്രം തയ്യാറാവുകയെന്നാണ് കേള്‍ക്കുന്നത്. ലിംഗുസ്വാമി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് നവംബറില്‍ തുടങ്ങും.

Mammootty and Kamal Hassan

കാജല്‍ അഗര്‍വാളാണ് ചിത്രത്തില്‍ നായികയായി എത്തുന്നതെന്നാണ് കേള്‍ക്കുന്നത്. ശന്തനു ഭാഗ്യരാജ്, വിജയ് സേതുപതി എന്നിവരും ചിത്രത്തിലുണ്ടാകുമെന്ന് അറിയുന്നു.

മമ്മൂട്ടിയും കമല്‍ ഹസനും ആദ്യമായിട്ടാണ് ഒരു ചിത്രത്തില്‍ ഒന്നിച്ചഭിനയിക്കാന്‍ പോകുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. മമ്മൂട്ടി ഇതിന് മുമ്പും തമിഴില്‍ ഒട്ടേറെ ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. മക്കള്‍ ആട്ചി, മൗനം സമ്മതം, കിളിപ്പേച്ച് കേള്‍ക്കവാ, കാര്‍മേഘം, ദളപതി, അഴകന്‍, വിശ്വതുളസി, ആനന്ദ, കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍, എതിരും പതിരും തുടങ്ങി ഒട്ടേറെ ചിത്രങ്ങളിലൂടെ തമിഴ് പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് മമ്മൂട്ടി.

എന്തായാലും ഉലകനായകനും മലയാളത്തിന്റെ സൂപ്പര്‍താരവും ഒന്നിയ്ക്കുന്ന ചിത്രം സൂപ്പര്‍ഹിറ്റാവാതിരിക്കാന്‍ കാരണങ്ങളൊന്നുമില്ല. എന്തായാലും കാത്തിരുന്ന് കാണാം,

English summary
After a Long gap Mammootty to play a prominent role in a Tamil film which will be directed by Kamal Hassan

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam