twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നാടകത്തിന്റെ വളര്‍ച്ചയും തളര്‍ച്ചയുമായി 'നടന്‍'

    By Lakshmi
    |

    സംവിധായകന്‍ കമല്‍ എടുത്ത ചിത്രങ്ങളില്‍ ഏറ്റവും മികച്ചവയുടെ കൂട്ടത്തിലാണ് സെല്ലുലോയ്ഡ് എന്ന ചിത്രത്തിന്റെ സ്ഥാനം. ഒട്ടേറെ പുരസ്‌കാരങ്ങളാണ് ജെസി ഡാനിയേലിന്റെ കഥ പറഞ്ഞ ആ ചിത്രം നേടിയത്. ഇപ്പോഴിതാ അധികം പറഞ്ഞുകേട്ടിട്ടില്ലാത്ത പുതിയൊരു കഥയുമായി കമല്‍ വീണ്ടുമെത്തുകയാണ്. പ്രതാപം നഷ്ടപ്പെട്ട നാടകകാലത്തിന്റെ കഥയുമായിട്ടാണ് കമല്‍ 'നടന്‍' എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്. നവംബര്‍ 22നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

    ഒരുകാലത്ത് കേരളത്തില്‍ നാടത്തിന്റെ പ്രതാപകാലമായിരുന്നു. എന്നാല്‍ പിന്നീട് പ്രതാപം ക്ഷയിച്ചൊരു മേഖലയായി നാടകരംഗം മാറി. ഈ മാറ്റത്തെക്കുറിച്ചൊരു അന്വേഷണമാണ് നടന്‍. ഇതിനൊപ്പം തന്നെ നാടകകലാകാരന്മാരുടെ ജീവിത്തെക്കുറിച്ചുള്ളൊരു ചിത്രവും നടന്‍ നല്‍കും.

    അച്ഛനായിട്ട് തുടങ്ങിയ ഒരു നാടക സമിതി മുന്നോട്ടുകൊണ്ടുപോകാന്‍ കഷ്ടപ്പെടുന്ന ദേവദാസ് എന്ന കഥാപാത്രമായി ജയറാമാണ് ചിത്രത്തില്‍ നായകനാകുന്നത്.

    നാടകമെന്ന വിഷയത്തെ ഗൗരവതരമായി സമീപിച്ച കൂടുതല്‍ ച്ചിത്രങ്ങള്‍ മലയാളത്തിലുണ്ടായിട്ടില്ല. അതുതന്നെയാണ് നടനെന്ന ചിത്രത്തിന്റെ സാധ്യത വര്‍ധിപ്പിക്കുന്നതും.

    ജയറാമിന്റെ വ്യത്യസ്തവേഷം

    നാടകത്തിന്റെ വളര്‍ച്ചയും തളര്‍ച്ചയുമായി' നടന്‍'

    ജയറാമെന്ന നടന്റെ കഴിവുകളെല്ലാം ഉപയോഗപ്പെടുത്തിക്കൊണ്ടാണ് താന്‍ നടന്‍ ഒരുക്കിയിരിക്കുന്നതെന്നാണ് കമല്‍ പറയുന്നത്. സ്വപ്‌നസഞ്ചാരിയെന്ന ചിത്രത്തിന് ശേഷം കമലും ജയറാമും ഒന്നിയ്ക്കുന്ന ചിത്രമാണിത്.

    സജിത മഠത്തില്‍

    നാടകത്തിന്റെ വളര്‍ച്ചയും തളര്‍ച്ചയുമായി' നടന്‍'

    നാടകരംഗത്തെ പ്രമുഖ വ്യക്തിത്വമായ സജിത മഠത്തില്‍ നടനിലൂടെ വീണ്ടും വെള്ളിത്തിരയില്‍ എത്തുകയാണ്. ഷട്ടര്‍ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ സജിത ഏറെ സാധ്യതകളുള്ളൊരു വേഷമാണ് ഈ ചിത്രത്തില്‍ ചെയ്യുന്നത്. ജയറാമിന്റെ ഭാര്യ സുധര്‍മയുടെ വേഷമാണ് സജിതയ്ക്ക്.

    ശക്തമായ സാന്നിധ്യമായി രമ്യ നമ്പീശന്‍

    നാടകത്തിന്റെ വളര്‍ച്ചയും തളര്‍ച്ചയുമായി' നടന്‍'

    ചിത്രത്തിലെ പ്രധാന നായിക രമ്യ നമ്പീശനാണ്. സമീപകാലത്ത് രമ്യ ചെയ്ത മികച്ച വേഷങ്ങളില്‍ ഒന്നായിരിക്കും നടനിലേതെന്ന് കമല്‍ ഉറപ്പ് നല്‍കുന്നു.

    ജോയ് മാത്യു

    നാടകത്തിന്റെ വളര്‍ച്ചയും തളര്‍ച്ചയുമായി' നടന്‍'

    സംവിധായകനായി സിനിമയില്‍ തിരിച്ചെത്തി, ഇപ്പോള്‍ നടനായി അരങ്ങുതകര്‍ക്കുന്ന ജോയ് മാത്യുവിന്റെ സാന്നിധ്യവും ഏറെ പ്രതീക്ഷയ്ക്ക് വക നല്‍കുന്നു.

    എസ് സുരേഷ് ബാബുവിന്റെ തിരക്കഥ

    നാടകത്തിന്റെ വളര്‍ച്ചയും തളര്‍ച്ചയുമായി' നടന്‍'

    എസ് സുരേഷ് ബാബുവിന്റെ തിരക്കഥ തന്നെയായിരിക്കും നടനിലെ ഹൈലൈറ്റ്. നാടകങ്ങള്‍ക്ക് പ്രസക്തി നഷ്ടപ്പെടുകയും നാടകത്തിന് വേദികള്‍ നഷ്ടപ്പെടുകയും ചെയ്തതിനെക്കുറിച്ചുള്ള ഒരു അന്വേഷണം കൂടിയാണ് നടനെന്ന ചിത്രം.

    മറ്റ് താരങ്ങള്‍

    നാടകത്തിന്റെ വളര്‍ച്ചയും തളര്‍ച്ചയുമായി' നടന്‍'

    കെപി എസി ലളിത, പി ബാലചന്ദ്രന്‍, ശശി കലിംഗ, ചെമ്പില്‍ അശോഖന്‍, ഹരീഷ് പെരടിയല്‍, ജയരാജ് വാര്യര്‍ തുടങ്ങി നാടകരംഗത്തുനിന്നും വെള്ളിത്തിരയിലെത്തിയ ഒട്ടേറെ കലാകാരന്മാര്‍ നടനില്‍ വേഷമിടുന്നുണ്ട്.

    കമലിനായി വീണ്ടും ഔസേപ്പച്ചന്റെ സംഗീതം

    നാടകത്തിന്റെ വളര്‍ച്ചയും തളര്‍ച്ചയുമായി' നടന്‍'

    ഔസേപ്പച്ചന്റെ പാട്ടുകളുമായി വീണ്ടുമൊരു കമല്‍ചിത്രം എന്ന പ്രത്യേകതയുമായിട്ടാണ് നടനെത്തുന്നത്. പ്രഭ വര്‍മ്മയാണ് ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്.

    English summary
    Director Kamal's new film Nadan, Jayaram as lead will be released on Noveber 22nd
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X