»   » ജയറാം വീണ്ടും കമലിനൊപ്പം

ജയറാം വീണ്ടും കമലിനൊപ്പം

Written By:
Subscribe to Filmibeat Malayalam
Jayaram
സ്വപ്‌നസഞ്ചാരിയ്ക്ക് ശേഷം കമലും ജയറാമും വീണ്ടും ഒന്നിക്കുന്നു. ജയറാം നായകനായ തിരുവമ്പാടി തമ്പാന് തിരക്കഥയൊരുക്കിയ എസ് സുരേഷ് ബാബു തന്നെയാണ് പുതിയ ചിത്രത്തിനും തിരക്കഥ തയ്യാറാക്കുന്നത്.

നാളെ കയ്യില്‍ വരാനിരിക്കുന്ന പണം സ്വപ്‌നം കണ്ട് ഇന്നേ ധാരാളിയായി ജീവിക്കുന്ന യുവാവിന്റെ കഥ പറഞ്ഞ സ്വപ്‌നസഞ്ചാരിയ്ക്ക് മോശമല്ലാത്ത പ്രതികരണം ലഭിച്ചിരുന്നു. നായികയായ സംവൃതയ്ക്കും ചിത്രത്തില്‍ തിളങ്ങാനായി.

എന്നാല്‍ സ്വപ്‌നസഞ്ചാരിയില്‍ നിന്നും തികച്ചും വ്യത്യസ്തമായി ഹാസ്യത്തിന് പ്രധാന്യം നല്‍കിയാണ് പുതിയ ചിത്രം ഒരുക്കുന്നത്. ചിത്രത്തിന് പേര് ഇട്ടിട്ടില്ല. ഫെബ്രുവരിയിയോടെ ചിത്രം തീയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

English summary
While it might have taken 12 years for Jayaram and director Kamal to come together to make Swapna Sanchari in 2011, the duo's next venture will not be that far apart and will begin filming early next year.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam