»   » സെല്ലുലോയ്ഡിലെ അയ്യര്‍ മലയാറ്റൂര്‍ തന്നെ: കമല്‍

സെല്ലുലോയ്ഡിലെ അയ്യര്‍ മലയാറ്റൂര്‍ തന്നെ: കമല്‍

Posted By: Super
Subscribe to Filmibeat Malayalam
Kamal
വിവാദങ്ങളുമായിട്ടായിരുന്നു ജെസി ഡാനിയേലിന്റെ കഥ പറയുന്ന സെല്ലുലോയ്ഡ് എന്ന കമല്‍ച്ചിത്രത്തിന്റെ വരവ്. പക്ഷേ പ്രേക്ഷകര്‍ക്കിടയിലും നിരൂപകര്‍ക്കിടയിലും മികച്ച അഭിപ്രായം നേടാന്‍ കഴിഞ്ഞ ചിത്രം ഇപ്പോള്‍ സംസ്ഥാന പുരസ്‌കാരവും സ്വന്തമാക്കിയിരിക്കുകയാണ്. ഇതിന് പിന്നാലെ വീണ്ടും വിവാദങ്ങള്‍ക്ക് വഴിവെച്ചുകൊണ്ട് സംവിധായകന്‍ കമല്‍ ചില വെളിപ്പെടുത്തലുകള്‍ കൂടി നടത്തിയിരിക്കുകയാണിപ്പോള്‍.

ചിത്രത്തില്‍ ജെസി ഡാനിയേലിനെതിരെ പ്രവര്‍ത്തിക്കുന്ന സാംസ്‌കാരിക വകുപ്പു സെക്രട്ടറി മലയാറ്റൂര്‍ രാമകൃഷ്ണന്‍ ആണെന്നും മന്ത്രി കെ കരുണാകരന്‍ ആണെന്നുമാണ് കമല്‍ പറയുന്നത്. ഒരുമാധ്യമത്തോടാണ് കമല്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ജെസി ഡാനിയെലിന്റെ ചിത്രത്തെ അംഗീകരിക്കാന്‍ മടിയ്ക്കുകയും സുന്ദരം സംവിധാനം ചെയ്ത ബാലന്‍ ആദ്യ സിനിമയായി അംഗീകരിക്കണമെന്ന് വാശിപിടിയ്ക്കുകയും ചെയ്തത് മലയാറ്റൂരും കെ കരുണാകരനുമായിരുന്നു.

ജെസി ഡാനിയേലിനോട് ഇവര്‍ കാണിച്ച നീതിനിഷേധത്തിന് സാക്ഷിയാണ് അന്ന് സെക്രട്ടേറിയറ്റില്‍ കയറിയിറങ്ങിയ ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍ - കമല്‍ പറയുന്നു. ചിത്രത്തില്‍ ചേലങ്ങാട്ട് ഗോപാലകൃഷ്ണനായി എത്തുന്നത് ശ്രീനിവാസനാണ്.

English summary
Director Kamal revealed that the charector Ramakrishna Iyer of his film Celluloid is actually representing Malayattur Ramakrishnan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam