»   » മഞ്ജുവിനൊപ്പം അഭിനയിക്കുന്നതിന്‍റെ ത്രില്ലില്‍ ദിലീപിന്‍റെ നായിക, ആമിയുടെ സ്വന്തം മാലതി !!

മഞ്ജുവിനൊപ്പം അഭിനയിക്കുന്നതിന്‍റെ ത്രില്ലില്‍ ദിലീപിന്‍റെ നായിക, ആമിയുടെ സ്വന്തം മാലതി !!

Posted By: Nihara
Subscribe to Filmibeat Malayalam

മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ ആമിയുടെ ആത്മസുഹൃത്തായ മാലതിയെ അവതരിപ്പിക്കുന്നത് ദിലീപ് ചിത്രത്തിലൂടെ ശ്രദ്ധേയയായ നായിക. പുന്നയൂര്‍ക്കുളത്തു വെച്ചാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചിട്ടുള്ളത്.

ജ്യോതികൃഷ്ണയാണ് ആമിയുടെ കൂട്ടുകാരിയായ മാലതിയായി വേഷമിടുന്നത്. ലൈഫ് ഓഫ് ജോസൂട്ടിക്ക് ശേഷം താരം അഭിനയിക്കുന്ന ചിത്രമാണിത്. മഞ്ജു വാര്യരോടൊപ്പം അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് ജ്യോതി ഇപ്പോള്‍. മൂന്നാം നാള്‍ ഞായറാഴ്ചയാണ് ജ്യോതിയുടേതായി പുറത്തിറങ്ങിയ ചിത്രം.

സംവിധായകന്‍ വിളിച്ചപ്പോള്‍

നായികയായി വിദ്യാ ബാലനെ തീരുമാനിച്ചതിന് ശേഷമാണ് സംവിധായകന്‍ ഈ റോളില്‍ അഭിനയിക്കുന്നതിനായി വിളിച്ചത്. ഏറെ സന്തോഷത്തോടെയാണ് ചിത്രത്തില്‍ അഭിനയിക്കാന്‍ തീരുമാനിച്ചത്. മഞ്ജു വാര്യര്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിയുന്നതിന്റെ സന്തോഷവും താരം ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെച്ചു.

ആമിയുടെ സ്വന്തം മാലതി

ആമിയുടെ ആത്മസുഹൃത്തായ മാലതിയായാണ് ജ്യോതികൃഷ്ണ വേഷമിടുന്നത്. മാധവ ദാസിന്റെ കസിനായ മാലതിയോടാണ് മാധവിക്കുട്ടി ഏറ്റവും അടുത്ത് ഇടപഴകിയിരുന്നത്. മാലതിയുടെ സൗന്ദര്യം തന്നെ അസൂയപ്പെടുത്തിയിരുന്നതായി അവര്‍ കുറിച്ചിരുന്നു. അതിനാല്‍ത്തന്നെ ആ കഥാപാത്രം ചെയ്യാന്‍ കഴിയുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ജ്യോതി കൃഷ്ണ വ്യക്തമാക്കി.

ട്രെഡീഷണല്‍ ലുക്കില്‍

മഞ്ജു വാര്യര്‍ മാത്രമല്ല ജ്യോതിയിും ട്രെഡീഷണല്‍ ലുക്കിലാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. വലിയ പൊട്ടും കാതില്‍ ജിമിക്കിയും അഴിച്ചിട്ട മുടിയും വലിയ കണ്ണടയുമായുള്ള മഞ്ജു വാര്യരുടെ ലുക്ക് ഇതിനോടകം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മഞ്ജുവുമായി സാമ്യമുണ്ടെന്ന് പറഞ്ഞിരുന്നു

ഗോഡ് ഫോര്‍ സെയിലില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ ചിലരൊക്കെ മഞ്ജു വാര്യരുമായി സാമ്യമുണ്ടെന്ന് പറഞ്ഞിരുന്നുവെന്ന് അഭിനേത്രി പറഞ്ഞു. കരിയറില്‍ ലഭിച്ച് ഏറ്റവും വലിയ ബഹുമതിയായാണ് താന്‍ അതിനെ കാണുന്നത്. മഞ്ജു വാര്യരുമായി ഒരുമിച്ച് അഭിനയിക്കണമെന്ന് അന്നേ മനസ്സില്‍ കരുതിയിരുന്നു.

English summary
Director Kamal's much-talked-about Manju Warrier film Aami, the biopic of writer Kamala Surayya aka Madhavikutty, has gone on floors in Punnayurkulam, Guruvayoor. Life of Josutty fame Jyothi Krishna, who was last seen in the film Moonnam Naal Njayarazhcha, plays Kamala's friend Malathi in the movie. Jyothi, who has just joined the crew, says that Malathi is one of those naive, good-hearted characters we get to see around.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam