»   » തബുവും പാര്‍വ്വതിയുമൊന്നുമല്ല ആമി!! മലയാളത്തിന്റെ ആമി ആരെന്നറിയണോ?

തബുവും പാര്‍വ്വതിയുമൊന്നുമല്ല ആമി!! മലയാളത്തിന്റെ ആമി ആരെന്നറിയണോ?

Posted By: Gowthamy
Subscribe to Filmibeat Malayalam

മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന കമല്‍ ചിത്രം ആമിയെ കുറിച്ച് കേട്ട് തുടങ്ങിയിട്ട് കാലം കുറേയായി. ബോളിവുഡ് സുന്ദരി വിദ്യബാലന്‍ ആമിയായി എത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ഇതിനായി വിദ്യ തയ്യാറെടുപ്പുകളും തുടങ്ങിയിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി വിദ്യ പിന്മാറിയതോടെ നിരവധി അഭ്യൂഹങ്ങളാണ് പരന്നത്.

വിദ്യയ്ക്ക് പിന്നാലെ തബു ആമി ആകുമെന്നായിരുന്നു ആദ്യം പ്രചരിച്ചത്. എന്നാല്‍ ഇത് കമല്‍ തന്നെ നിഷേധിച്ചതോടെ പാര്‍വ്വതി മാധവിക്കുട്ടിയാകുമെന്ന് വാര്‍ത്തകള്‍ വന്നു. എന്നാല്‍ ഇതും കമല്‍ നിഷേധിച്ചു. അപ്പോള്‍ ആരാകും ആമി എന്നാണ് ഇപ്പോള്‍ എല്ലാവരുടെയും സംശയം.

 madhavikutty-04

മാധവിക്കുട്ടിയോട് സാമ്യമുള്ള ആളെ തേടി നടക്കുകയാണ് താനെന്നാണ് കമല്‍ പറയുന്നത്. അങ്ങനെ ഒരാളെ ലഭിക്കുന്നത് വരെ കാത്തിരിക്കാനും തയ്യാറാണെന്ന് കമല്‍ പറയുന്നു. ചിലപ്പോള്‍ അതൊരു പുതുമുഖമാകാമെന്നും കമല്‍ പറയുന്നുണ്ട്. പെട്ടെന്ന് ഈ ചിത്രം പൂര്‍ത്തിയാക്കണമെന്ന് ആഗ്രഹിക്കുന്നില്ലെന്നും കമല്‍.

ആളുകള്‍ ചിലരുടെ പേര് നിര്‍ദേശിച്ചിരുന്നുവെന്നും അവരെയൊക്കെ നോക്കുന്നുണ്ടെന്നും കമല്‍ പറയുന്നു. അങ്ങനെ നിര്‍ദേശിച്ച ഒരാളാണ് പാര്‍വ്വതി എന്നും കമല്‍ പറയുന്നു. എന്നാല്‍ ആമിയായി ആരെയും തീരുമാനിച്ചിട്ടില്ലെന്നാണ് കമല്‍ പറയുന്നത്.

മാധവിക്കുട്ടിയുടെ മുഖവുമായി സാമ്യമുള്ളതു കൊണ്ടാണ് വിദ്യയെ ചിത്രത്തില്‍ നായികയാക്കാന്‍ തീരുമാനിച്ചതെന്ന് കമല്‍ പറയുന്നു. എന്നാല്‍ വിദ്യ ചിത്രം ഉപേക്ഷിച്ചതോടെ വിദ്യ ഇല്ലെങ്കിലും ചിത്രം റിലീസ് ചെയ്യുമെന്ന് കമല്‍ വ്യക്തമാക്കി. വിദ്യ ചെയ്തത് ന്യീയീകരിക്കാനാവില്ലെന്നും കമല്‍ പറഞ്ഞിരുന്നു. ചിത്രീകരണം ആരംഭിക്കുന്നതിന് അഞ്ച് ദിവസം മുമ്പാണ് വിദ്യ ചിത്രത്തില്‍ നിന്ന് പിന്മാറിയത്.

English summary
kamal says about who play role of madhavikkutty

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam