»   » കമല്‍ചിത്രം 'നടന്‍' പിണറായി സ്വിച്ച്ഓണ്‍ ചെയ്തു

കമല്‍ചിത്രം 'നടന്‍' പിണറായി സ്വിച്ച്ഓണ്‍ ചെയ്തു

Posted By:
Subscribe to Filmibeat Malayalam
Kamal
തിരുവനന്തപുരം: രാഷ്ട്രീയ നേതാക്കളുടെ സാന്നിധ്യത്തില്‍ കമല്‍ തന്റെ പുതിയ ചിത്രത്തിന് നാന്ദികുറിച്ചു. നടന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. ചിത്രത്തിന്റെ ആദ്യ ക്ലാപ്പടിച്ചത് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയാണ്.

നാടകകലാകാരന്മാരുടെ കഥ പറയുന്ന ചിത്രമാണ് നടന്‍. ഓച്ചിറ വേലുക്കുട്ടിയുടെ കാലം മുതല്‍ക്കുള്ള നാടക കലാകാരന്മാന്‍ നടനിലൂടെ വെള്ളിത്തിരയിലെത്തുന്നു. ഇത്തരത്തില്‍ കേരളത്തിലെ നാടകനടന്മാരെ കുറിച്ചൊരു കഥ ഇതിനുമുമ്പ് വെള്ളിത്തിരയിലുണ്ടായിട്ടില്ലെന്ന് സംവിധായകന്‍ കമല്‍ പറഞ്ഞു.

ജയറാമാണ് നായകനിലെ മുഖ്യവേഷം കൈകാര്യചെയ്യുന്നത്. അമ്പലക്കര ഗ്ലോബല്‍ ഫിലീംസിന്റെ ബാനറില്‍ കെ അനില്‍കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. എസ് സുരേഷ് ബാബുവിന്റേതാണ് തിരക്കഥ. ഔസേപ്പച്ചന്റെ സംഗീതത്തിന് വരികളെഴുതുന്നത് പ്രഭാവര്‍മ്മയാണ്. രമ്യ നമ്പീശനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

ജയറാമിനൊപ്പം ആനച്ചന്തം എന്ന ചിത്രത്തിലൂടെയാണ് രമ്യ നായികയായി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. സ്വന്തമായി ഒരു നാടകട്രൂപ്പുള്ള നാടകനടനാണ് ചിത്രത്തില്‍ ജയറാം.

English summary
Director Kamal start his new film 'Nadan' with the presence of CPM state secretary Pinarayi Vijayan and KPCC president Ramesh Chennithala.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam