»   » മോനിഷയുടെ കരിയര്‍ ബ്രേക്ക് ചിത്രം, കമലദളം പിറന്നിട്ട് കാല്‍നൂറ്റാണ്ട്

മോനിഷയുടെ കരിയര്‍ ബ്രേക്ക് ചിത്രം, കമലദളം പിറന്നിട്ട് കാല്‍നൂറ്റാണ്ട്

By: Nihara
Subscribe to Filmibeat Malayalam

മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രിയുടെ മോനിഷയുടെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായ കമലദളം റിലീസ് ചെയ്തിട്ട് 25 വര്‍ഷം പിന്നിട്ടു. ലോഹിതദാസ് സിബിമലയില്‍ കൂട്ടുകെട്ടിനൊപ്പം മോഹന്‍ലാലും മോനിഷയും കൂടി ഒരുമിച്ചപ്പോള്‍ അത് മലയാളിക്ക് എന്നും ഓര്‍ത്തിരിക്കാവുന്ന മികച്ചൊരു ചിത്രമായി മാറുകയായിരുന്നു.

സംഗീതവും നൃത്തവും തുല്യപ്രാധാന്യത്തോടെ സമന്വയിപ്പിച്ച കാവ്യ വിസ്മയം തന്നെയായിരുന്നു കമലദളം. മികച്ച നര്‍ത്തകി കൂടിയായ മോനിഷയ്ക്ക് ലഭിച്ച മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു ചിത്രത്തിലെ മാളവിക. നെടുമുടി വേണു, പാര്‍വതി, വിനീത്, മുരളി, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, തിക്കുറിശ്ശി സുകുമാരന്‍ നായര്‍, സുകുമാരി തുടങ്ങിയവരും ചിത്രത്തില്‍ വേഷമിട്ടിരുന്നു.

നൃത്തത്തെ ആസ്പദമാക്കി ഒരുക്കി

മലയാള സിനിമയില്‍ത്തന്നെ നൃത്തത്തെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രങ്ങളില്‍ മുന്നിട്ട് നില്‍ക്കുന്നതാണ് കമലദളമെന്ന സിനിമയും. ഇന്നും പ്രേക്ഷകര്‍ ഈ ചിത്രവും ഇതിലെ ഗാനങ്ങളും ഓര്‍ത്തിരിക്കുന്നുണ്ട്.

നന്ദഗോപന്‍ അവിസ്മരണീയമാക്കി

കമലദളം കണ്ടവരെല്ലാം നന്ദഗോപനെന്ന നൃത്താധ്യാപകനെയും ഓര്‍ത്തിരിക്കുന്നുണ്ട്. ഭാര്യയുടെ മരണം അയാളില്‍ ഏല്‍പ്പിച്ച ആഘാതവും നിരാശയിലേക്ക് കൂപ്പുകുത്തിയ അയാളുടെ ജീവിതവുമെല്ലാം പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്തിരുന്നു.

എന്നും ഓര്‍ത്തിരിക്കാവുന്ന നിരവധി കഥാപാത്രങ്ങള്‍

കമലദളത്തിലെ ഓരോ കഥാപാത്രത്തെയും പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട്. നന്ദഗോപനും മാളവികയേയും കൂടാതെ പാര്‍വതിയുടെ സുമംഗലിയും ഇന്നും പ്രേക്ഷക മനസ്സിലുണ്ട്. മാധവനുണ്ണിയായി മുരളിയും സോമശേഖരനുണ്ണിയായി വിനീതും തകര്‍ത്ത് അഭിനയിച്ചു. വിനീതിന്റെ വില്ലന്‍ വേഷം മറ്റൊരു പ്രധാന ഹൈലൈറ്റ് തന്നെയായിരുന്നു.

പലരും ഇന്നില്ല

ചിത്രം കാല്‍നൂറ്റാണ്ട് തികയ്ക്കുന്നതിനിടയില്‍ അരങ്ങിലും അണിയറയിലുമായി ഉണ്ടായിരുന്നവരില്‍ പലരും ഇന്ന് ഈ ലോകത്തില്ല. മോനിഷ, ലോഹിതദാസ്, മുരളി, സുകുമാരി, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, രവീന്ദ്രന്‍ മാസ്റ്റര്‍ ,ആനന്ദക്കുട്ടന്‍ എന്നിവര്‍ ഈ ലോകത്തു നിന്നും യാത്രയായതും ഈ അവസരത്തില്‍ പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നു.

English summary
Kamaladalam completes 25 years.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam