»   »  കമാലിനി മുഖര്‍ജി മോഹന്‍ലാലിന്റെ നായിക

കമാലിനി മുഖര്‍ജി മോഹന്‍ലാലിന്റെ നായിക

Posted By:
Subscribe to Filmibeat Malayalam

വൈശാഖ് സംവിധാനം ചെയ്യുന്ന പുലിമുരുകന്‍ എന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ താരം കമാലിന് മുഖര്‍ജി നായിക. മോഹന്‍ലാലാണ് ചിത്രത്തിലെ നായകന്‍.

കൊച്ചിയില്‍ പുരോഗമി ക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ കഴിഞ്ഞ ദിവസം താരം എത്തിച്ചേര്‍ന്നു. കമാലിനി രണ്ടാം തവണയാണ് വൈശാഖന്റെ ചിത്രത്തില്‍ അഭിനയിക്കുന്നത്.

kamalini-mukherjee

വൈശാഖന്റെ കസിന്‍സ് എന്ന ചിത്രത്തിലും കമാലിനി ചെറിയൊരു വേഷം അവതരിപ്പിച്ചിരുന്നു. കൂടാതെ ഷാജി എന്‍. കരുണിന്റെ കുട്ടിസ്രാങ്ക്, വി.കെ പ്രകാശിന്റെ നത്തോലി ഒരു ചെറിയ മീനല്ല എന്ന ചിത്രത്തിലും കമാലിനി അഭിനയിച്ചിട്ടുണ്ട്.

പുലിമുരുകനില്‍ തമിഴ് താരം പ്രഭു അടക്കം അറുപതോളം താരങ്ങള്‍ അഭിനയിക്കുന്നുണ്ട്. ഉദയകൃഷ്ണസിബി കെ തോമസ് ടീം ആണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. മുളക്പാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളക്പാടമാണ് ചിത്രം നിര്‍മിക്കുന്നത്

English summary
kamalini mukherjee in Vyshakh move. director Vyshakh has decided to rope in the best of South Indian actors to portray key roles in this upcoming flick.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam