»   » ചിത്രം ലീക്കായി, ഷെര്‍ലിന്‍ ചോപ്രയെ മാറ്റിയേക്കും

ചിത്രം ലീക്കായി, ഷെര്‍ലിന്‍ ചോപ്രയെ മാറ്റിയേക്കും

Posted By:
Subscribe to Filmibeat Malayalam
Sherlyn Chopra
ദില്ലി: കാമസൂത്ര ത്രിഡിയുടെ ഫോട്ടോഷൂട്ടിങിന്റെ വീഡിയോ ക്ലിപ്പ് അനുവാദം കൂടാതെ യുട്യൂബില്‍ അപ്‌ലോഡ് ചെയ്ത നായിക ഷെര്‍ലിന്‍ ചോപ്ര വിവാദത്തില്‍. പ്ലെബോയ് മാഗസിന്റെ കവര്‍ഗേളായ ആദ്യ ഇന്ത്യക്കാരിയുടെ ട്വിറ്റര്‍ പോസ്റ്റുകള്‍ തന്നെയാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. സംവിധായകനായ രൂപേഷ് പോള്‍ നായികയെ മാറ്റുന്ന കാര്യം ഗൗരവമായി ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഹോളിവുഡ് താരമായ മിലാ കുനിസിനെ മുഖ്യകഥാപാത്രമാക്കാനാണ് രൂപേഷിന്റെ പദ്ധതിയെന്നറിയുന്നു. എന്നാല്‍ ക്ലിപ്പ് അപ്‌ലോഡ് ചെയ്തത് സംവിധായകന്റെ അറിവോടു കൂടിയാണെന്നും ഇക്കാര്യത്തില്‍ യാതൊരു വീഴ്ചയും തന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും ചോപ്ര വ്യക്തമാക്കുന്നുണ്ട്.

മിലയെയോ ഇവയെയോ നായികമാരാക്കി രൂപേഷിന് ചിത്രമെടുക്കണമെങ്കില്‍ എന്തിനാണ് എന്നെ ഈ വേഷം കെട്ടിച്ചത്. അന്ന് അവര്‍ക്ക് ഡേറ്റില്ലായിരുന്നോ? ഇത്തരത്തിലുള്ള ട്വീറ്റുകളാണ് ഷെര്‍ലിന്‍ ചോപ്രയില്‍ നിന്നും പുറത്തുവരുന്നത്.

രതിയുടെ വേദപുസ്തകമായ കാമസൂത്രയെ അടിസ്ഥാനമാക്കി നിരവധി ചിത്രങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും ത്രിഡിയില്‍ ആദ്യമായിട്ടാണ്. ഈയിടെ പുറത്തിറങ്ങിയ ചൈനീസ് ത്രീഡി സിനിമയായ സെക്‌സ് ആന്റ് സെന്‍ എന്ന ചിത്രത്തിനു ലഭിച്ച സ്വീകാര്യത അമ്പരിപ്പിക്കുന്നതായിരുന്നു.

<center><iframe width="600" height="450" src="http://www.youtube.com/embed/kjGfZ-EoV64" frameborder="0" allowfullscreen></iframe></center>

English summary
'Kamasutra' 3D: Is trouble brewing for Sherlyn Chopra over semi-nude video?
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam