»   » കാമസൂത്ര നിയമക്കുരുക്കില്‍;ഷൂട്ടിങ് നിര്‍ത്തിവച്ചു

കാമസൂത്ര നിയമക്കുരുക്കില്‍;ഷൂട്ടിങ് നിര്‍ത്തിവച്ചു

Posted By:
Subscribe to Filmibeat Malayalam
Rupesh Paul
രൂപേഷ് പോളിന്റെ 3ഡി ചിത്രം 'കാമസൂത്ര'യുടെ ഷൂട്ടിങ് നിര്‍ത്തി വച്ചു. നിയമപ്രശ്‌നങ്ങള്‍ മൂലം ഇന്ത്യയില്‍ ഷൂട്ടിങ് തുടരാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നിര്‍ത്തി വച്ചിരിക്കുന്നതെന്ന് സംവിധായകന്‍ അറിയിച്ചു. നടീനടന്‍മാരുടെ മുന്‍ഭാഗം നഗ്നമായി ചിത്രീകരിക്കുന്ന തരത്തിലുള്ള രംഗങ്ങള്‍ ഇന്ത്യയില്‍ ഷൂട്ട് ചെയ്യുന്നതിന് നിയമപരമായ വിലക്കുണ്ട്. അത്തരത്തിലുള്ള രംഗങ്ങളില്‍ അഭിനയിക്കുന്ന നടീനടന്‍മാര്‍ക്കെതിരെ നിയമപരമായ നടപടിയെടുക്കാനും കഴിയും

. എന്നാല്‍ തന്റെ സിനിമയില്‍ അഭിനയിക്കുന്ന നടീനടന്‍മാരെ കുഴപ്പത്തിലാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് രൂപേഷ് പറയുന്നു. അതുകൊണ്ടു തന്നെ ചിത്രത്തിന്റെ ഷൂട്ടിങ് വിദേശ രാജ്യത്തേയ്ക്ക് മാറ്റാനാണ് തീരുമാനം. ഇത്തരം ചിത്രങ്ങളില്‍ അഭിനയിക്കുന്ന നടീനടന്‍മാര്‍ക്കെതിരെ വര്‍ഗ്ഗീയ ശക്തികള്‍ രംഗത്തെത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും സംവിധായകന്‍ പറയുന്നു.

ചിത്രം വിതരണത്തിനെടുത്തിരിക്കുന്നത് മോഷന്‍ പിക്‌ചേഴ്‌സ് അസോസിയേഷന്‍ ഓഫ് അമേരിക്കയാണ്. അതുകൊണ്ടു തന്നെ ഇതിന് യുഎസ് സെന്‍സര്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് മതിയാവും. ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കുന്നതിന് മുന്നോടിയായി ഇന്ത്യന്‍ സെന്‍സര്‍ ബോര്‍ഡ് ചിത്രം രണ്ടാമതും പരിശോധനയ്ക്ക് വിധേയമാക്കും. ഈ സമയത്ത് സഭ്യതയ്ക്ക് നിരക്കാത്ത രംഗങ്ങള്‍ ചിത്രത്തിലുള്ളതായി കണ്ടാല്‍ അവ നീക്കം ചെയ്യും.

1996ല്‍ മീര നായരുടെ 'കാമസൂത്ര' എന്ന ചിത്രവും ഷൂട്ടിങ്ങിന്റെ പേരില്‍ നിയമപ്രശ്‌നങ്ങളില്‍ അകപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ചിത്രം വിദേശത്താണ് ഷൂട്ട് ചെയ്തതെന്നതിന്റെ രേഖ നിര്‍മ്മാതാവ് ഹാജരാക്കുകയും ചെയ്തു.

English summary
The shoot of Rupesh Paul's next, Kamasutra in 3D has been stalled owing to legal issues
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam