»   » കാമസൂത്രയുടെ ഷൂട്ടിങ് ഹോളിവുഡില്‍

കാമസൂത്രയുടെ ഷൂട്ടിങ് ഹോളിവുഡില്‍

Posted By:
Subscribe to Filmibeat Malayalam

രൂപേഷ് പോള്‍ സംവിധാനം ചെയ്യുന്ന ത്രി ഡി ചിത്രം 'കാമസൂത്ര'യുടെ ഷൂട്ടിങ് ലോസ് ആഞ്ചലസില്‍ നടക്കും. ഇന്ത്യയില്‍ വെച്ച് ഇത്തരമൊരു സിനിമ ചിത്രീകരിക്കുന്നതിന് ഒട്ടേറെ പരിമിതികളുള്ളതിനാലാണ് ഇത്. ജനങ്ങളുടെ വികാരം മുറിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. നഗ്നസീനുകള്‍ ഹോളിവുഡിലെ സ്റ്റുഡിയോയില്‍ വെച്ച് ഷൂട്ട് ചെയ്യും-ഇപ്പോള്‍ അമേരിക്കയിലുള്ള സംവിധായകന്‍ അറിയിച്ചു.

Sherlyn Chopra

ചില വര്‍ഗ്ഗീയ സംഘടനകള്‍ അവസരം മുതലാക്കാന്‍ ശ്രമിക്കും. അതുകൊണ്ടാണ് നഗ്ന സീനുകള്‍ ഇന്ത്യയില്‍ ചിത്രീകരിക്കേണ്ട എന്നു തീരുമാനിച്ചത്. ബാക്കിയുള്ള ഭാഗങ്ങള്‍ ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ്, മുംബൈ എന്നിവിടങ്ങൡലായി ചിത്രീകരിക്കാനാണ് പരിപാടി.

നടീനടന്മാരുടെ മുന്‍ ഭാഗം നഗ്നമായ ചിത്രീകരിക്കുന്നതിന് ഇന്ത്യയില്‍ വിലക്കുണ്ട്. ചിത്രം മോഷന്‍ പിക്‌ചേഴ്‌സ് ഓഫ് അമേരിക്കയാണ് വിതരണം ചെയ്യുന്നത്. അതുകൊണ്ടു തന്നെ യുഎസ് സെന്‍സര്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്ക് ലഭിക്കും.

പ്ലെ ബോയ് മാഗസിനു വേണ്ടി നഗ്നയായി പോസ് ചെയ്തതിലൂടെ പ്രശസ്തയായ ഷെര്‍ലിന്‍ ചോപ്രയാണ് സിനിമയിലെ നായിക.

English summary
Kamasutra sex scenes will shoot in Hollywood says director Rupesh Paul

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam