For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇതാദ്യം പുറത്തുവിട്ടൂടായിരുന്നോ ദിലീപേട്ടാ, പുതിയ ട്രെയിലര്‍ കണ്ട് ആവേശഭരിതരായി ആരാധകര്‍, കാണൂ!

  |

  രാമലീലയ്ക്ക് ശേഷം പുറത്തിറങ്ങിയ ദിലീപ് ചിത്രമായ കമ്മാരസംഭവം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. വ്യക്തിജീവിതത്തില്‍ കടുത്ത വെല്ലുവിളികളിലൂടെ കടന്നുപോകുമ്പോഴും സിനിമയില്‍ ദിലീപ് മുന്നേറിയൊരു വര്‍ഷമായിരുന്നു കഴിഞ്ഞുപോയത്. സിനിമാജീവിതത്തില്‍ സുപ്രധാനമായ കാര്യങ്ങളായിരുന്നു സംഭവിച്ചത്.

  സൗബിനും പെപ്പെയും കുതിക്കുന്നു, തൊട്ടുപിറകില്‍ മോഹന്‍ലാലും പഞ്ചവര്‍ണ്ണതത്തയും, കമ്മാരന് കാലിടറിയോ?

  കുട്ടികളുടെയും കുടുംബ പ്രേക്ഷകരുടെയും സ്വന്തം താരമായ ദിലീപിന് ഇപ്പോഴും മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നവാഗതനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത കമ്മാരസംഭവം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. നിറഞ്ഞ സദസ്സുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനിടയിലാണ് പുതിയ ട്രെയിലര്‍ പുറത്തുവന്നിട്ടുള്ളത്.

  സംയുക്തയ്ക്കൊപ്പം ഇനി ഒരുമിച്ചഭിനയിക്കുന്നത് ബുദ്ധിമുട്ടാണെന്ന് ബിജു മേനോന്‍, കാരണം എന്താണെന്നറിയുമോ

  ഡീഗ്രഡിങ്ങ് വിലപ്പോവില്ല

  ഡീഗ്രഡിങ്ങ് വിലപ്പോവില്ല

  വിജയകരമായി പ്രദര്‍ശനം തുടരുന്നതിനിടയിലും കമ്മാരസംഭവം എന്ന ചിത്രത്തെ ഡീഗ്രേഡ് ചെയ്യുന്ന തരത്തിലുളള പ്രവര്‍ത്തനങ്ങള്‍ അണിയറയില്‍ സജീവമായിരുന്നു. ഈ നീക്കത്തെക്കുറിച്ച് ആരാധകര്‍ക്ക് കൃത്യമായി മനസ്സിലായിരുന്നു. നേരത്തെ മറ്റ് ചില സിനിമകള്‍ക്കെതിരെയും ഇത്തരത്തിലുള്ള നീക്കമുണ്ടായിരുന്നു. എന്നാല്‍ ഈ നീക്കത്തെ പ്രതിരോധിക്കാനുള്ള മാര്‍ഗവുമായി ദിലീപും സംഘവും രംഗത്തെത്തിയിട്ടുണ്ട്.

  പ്രേക്ഷകര്‍ കാണാതെ പോവരുത്

  പ്രേക്ഷകര്‍ കാണാതെ പോവരുത്

  പ്രഖ്യാപനം മുതലേ വാര്‍ത്താപ്രാധാന്യം നേടിയ ചിത്രമായിരുന്നു കമ്മാരസംഭവം. ചിത്രവുമായി ബന്ധപ്പെട്ട വാര്‍ത്തകളെല്ലാം വളരെ പെട്ടെന്നാണ് വൈറലായത്. ഈ സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് ദിലീപിന്റെ ജീവിതത്തിലും അപ്രതീക്ഷിത സംഭവങ്ങള്‍ അരങ്ങേറിയത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ചിത്രം പുനരാരംഭിച്ചത്.

  മേക്കിങ്ങിലും അവതരണത്തിലും വ്യത്യസ്തത

  മേക്കിങ്ങിലും അവതരണത്തിലും വ്യത്യസ്തത

  പൊതുവേ കോമഡി കഥാപാത്രങ്ങളുമായാണ് ദിലീപ് എത്താറുള്ളത്. എന്നാല്‍ പതിവിന് വിപരീതമായി ഇത്തവണ അല്‍പ്പം ഗൗരവകരമായ വിഷയവുമായാണ് ദിലീപും മുരളി ഗോപിയും എത്തിയത്. അഭിനേതാവ് മാത്രമല്ല നല്ലൊരു എഴുത്തുകാരന്‍ കൂടിയാണ് താനെന്ന് മുരളി ഗോപി ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്.

  തീരാനഷ്ടമായിരിക്കുമെന്ന് ആരാധകര്‍

  തീരാനഷ്ടമായിരിക്കുമെന്ന് ആരാധകര്‍

  ഈ ചിത്രം തിയേറ്ററില്‍ പോയി കണ്ടില്ലെങ്കില്‍ അത് തീരാനഷ്ടമായിരിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. ആദ്യ ദിനത്തില്‍ സിനിമയ്ക്ക് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. എന്നാല്‍ പിന്നീടാണ് ചിത്രത്തെ തകര്‍ക്കാനായുള്ള ശ്രമങ്ങള്‍ തുടങ്ങിയത്. ഇത്തരത്തിലുള്ള നീക്കങ്ങളില്‍ വീണുപോകാതെ തിയേറ്ററുകളിലെത്തി സിനിമ കാണണമെന്നും ആരാധകര്‍ പറയുന്നു.

  നേരത്തെ പുറത്തുവിട്ടൂടെ

  നേരത്തെ പുറത്തുവിട്ടൂടെ

  ഈ ട്രെയിലര്‍ എന്തുകൊണ്ട് നേരത്തെ പുറത്തുവിട്ടില്ലെന്ന അത്ഭുതത്തിലാണ് ആരാധകര്‍. റിലീസിന് മുന്‍പ് ഈ ട്രെയിലറായിരുന്നു പുറത്തുവിടേണ്ടതെന്നും അവര്‍ പറയുന്നു. രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഫേസ്ബുക്ക് പേജിലൂടെ ദിലീപാണ് ട്രെയിലര്‍ പുറത്തുവിട്ടത്.

  ട്രെയിലര്‍ കാണൂ

  ദിലീപ് പുറത്തുവിട്ട ട്രെയിലര്‍ കാണൂ.

  English summary
  Kammarasambavam latest trailer viral.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X