»   » മോഹന്‍ലാല്‍ സന്തോഷത്തോടെ പ്രതിമ കൈപ്പറ്റിയോ?

മോഹന്‍ലാല്‍ സന്തോഷത്തോടെ പ്രതിമ കൈപ്പറ്റിയോ?

Posted By:
Subscribe to Filmibeat Malayalam

മാന്‍ഡ്രേക്ക് പണി തുടങ്ങി.... ഈ ഡയലോഗ് ഓര്‍മ്മയില്ലേ? മലയാളത്തിലെ ഹിറ്റ് കോമഡി ചിത്രമായ ജൂനിയര്‍ മാന്‍ഡ്രേക്കിലേതാണ് ഈ ഡയലോഗ്. പ്രതിമ സന്തോഷത്തോടെ സ്വീകരിയ്ക്കുന്നവര്‍ക്കെല്ലാം ഓരോ വഴിയ്ക്ക പണികിട്ടുന്നതായിരുന്നു ചിത്രത്തിന്റെ പ്രമേയം.

ഇപ്പോള്‍ ഇങ്ങനെയൊരു പ്രതിമ മോഹന്‍ലാലും സന്തോഷത്തോടെ സ്വീകരിച്ചുവോയെന്നാണ് ഫേസ്ബുക്ക് സൗഹൃദക്കൂട്ടായ്മയിലെ പുതിയ തമാശ. പ്രതിമ കൊടുത്തത് മമ്മൂട്ടിയാണത്രേ. മമ്മൂട്ടിയ്ക്ക് മോഹന്‍ലാല്‍ ഏതോ പുരസ്‌കാരം സ്മാനിയ്ക്കുന്നതിന്റെ ചിത്രത്തില്‍ എഡിറ്റിങ് നടത്തി ഏതോ വിരുതനാണ് ഈ തമാശ പടച്ചത്. ഇരുവരുടെയും പുതിയ സിനിമകളുടെ ഗതി വെച്ചുനോക്കിയാല്‍ കളിയില്‍ കാര്യമുണ്ടെന്ന് കാണാം.

Mammootty-Mohanlal

അടുപ്പിച്ച് പന്ത്രണ്ട് പടം പൊട്ടിപ്പൊളിഞ്ഞ് വലഞ്ഞുനില്‍ക്കുകയായിരുന്നു മമ്മൂട്ടി. കഴിഞ്ഞ വര്‍ഷം തിയറ്ററുകളിലെത്തിയ സിനിമകളില്‍ ഒരെണ്ണമൊഴിച്ച് എല്ലാം പൊട്ടിതകര്‍ന്നു. എന്നാലീ സമയത്തെല്ലാം മോഹന്‍ലാലിന് നല്ലകാലമായിരുന്നു. റിലീസായ ഒട്ടുമിക്ക സിനിമകളും ബോക്‌സ് ഓഫീസ് ഹിറ്റുകളായി. എല്ലാത്തിനും പുറമെ റണ്‍ ബേബി റണ്‍ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറുകയും ചെയ്തു.

പക്ഷേ ഡിസംബര്‍ മാസത്തോടെ എല്ലാം കീഴ്‌മേല്‍ മറിഞ്ഞു. ബാവുട്ടിയുടെ നാമത്തില്‍ ഹിറ്റായതോടെ മമ്മൂട്ടി വെള്ളിവെളിച്ചത്തിലേക്ക് തിരിച്ചുവന്നു. എന്നാല്‍ ഇതേസമയത്തിറങ്ങിയ കര്‍മ്മയോദ്ധ തകര്‍ന്ന് തരിപ്പണമായി. 2013ന്റെ തുടക്കത്തിലും ഈ ട്രെന്റ് തുടരുകയാണ്. മമ്മൂട്ടിയുടെ കമ്മത്ത് ആന്റ് കമ്മത്ത് വന്‍ ഇനീഷ്യല്‍ കളക്ഷന്‍ സ്വന്തമാക്കിയപ്പോള്‍ ലാലിന്റെ ലോക്പാല്‍ കിതയ്ക്കുന്നുവെന്നാണ് ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്്ക്കുന്നത്.

ആദ്യദിനത്തില്‍ കമ്മത്ത് ആന്റ് കമ്മത്തിന് കളക്ഷന്‍ വന്നത് ഒന്നരക്കോടിയോളം രൂപയാണ്. ചിത്രത്തിന് ലഭിച്ച 4.95 കോടിയുടെ സാറ്റലൈറ്റ് റേറ്റ് കൂടി കണക്കിലെടുക്കുമ്പോള്‍ സിനിമ ഹിറ്റ് ലിസ്റ്റിലെത്താനുള്ള സാധ്യതകള്‍ ഏറെ. അതേസമയം നിരൂപകരെല്ലാം ഒരേ മനസ്സോടെ കൈയ്യൊഴിഞ്ഞ ലോക്പാലിന്റെ ഗതി വരുംദിവസങ്ങളില്‍ വ്യക്തമാവും.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam