»   » കമ്മത്ത് ബ്രദേഴ്‌സ് വെള്ളിയാഴ്ചയെത്തും

കമ്മത്ത് ബ്രദേഴ്‌സ് വെള്ളിയാഴ്ചയെത്തും

Posted By:
Subscribe to Filmibeat Malayalam
Kammath and Kammath
മലയാളത്തില്‍ 2013ലെ ബ്രഹ്മാണ്ഡ ചിത്രമായ കമ്മത്ത് ആന്‍ഡ് കമ്മത്ത് വെള്ളിയാഴ്ച തിയറ്ററിലെത്തുകയാണ്. മമ്മൂട്ടിയും ദിലീപും നീണ്ട ഇടവേളയ്ക്കു ശേഷം ഒന്നിച്ചുചെയ്യുന്ന ചിത്രമെന്ന നിലയില്‍ കമ്മത്ത് ആന്‍ഡ് കമ്മത്ത് വന്‍ പ്രതീക്ഷയാണുയര്‍ത്തുന്നത്. കാര്യസ്ഥന്‍ എന്ന ചിത്രത്തിനു ശേഷം തോംസണ്‍ സംവിധാനം ചെയ്യുന്ന കമ്മത്ത് സഹോദര്‍മാര്‍ ഒത്തിരി പ്രത്യേകതകളോടെയാണ് പ്രേക്ഷകര്‍ക്കടുത്തെത്തുന്നത്.
1 മമ്മൂട്ടിയും ദിലീപും സഹോദര വേഷത്തില്‍ അഭിനയിക്കുന്ന ആദ്യചിത്രമാണിത്. ട്വന്റി ട്വന്റിയില്‍ ഇരുവരും ഉണ്ടായിരുന്നെങ്കിലും ഒന്നിച്ചുള്ള സീനുകള്‍ ഉണ്ടായിരുന്നില്ല. മോഹന്‍ലാലിനൊപ്പം ക്രിസ്ത്യന്‍ ബ്രദേഴ്‌സില്‍ ദിലീപ് സഹോദരനായി അഭിനയിച്ചിട്ടുണ്ടെങ്കിലും മമ്മൂട്ടിക്കൊപ്പം ആദ്യമായിട്ടാണ്. ജ്യേഷ്ഠനു വേണ്ടി ജീവിക്കുന്ന അനുജനും അനുജനു വേണ്ടി ജീവിക്കുന്ന ജ്യേഷ്ഠനുമാണിവര്‍. മമ്മൂട്ടി രാജ രാജ കമ്മത്തും ദിലീപ് ദേവരാജ കമ്മത്തും.
2 തമിഴ് നടന്‍ ധനുഷ് ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രമാണിത്. രണ്ടു പാട്ട് സീനിലാണ് ധനുഷ് അഭിനയിക്കുന്നത്. കമ്മത്ത് സഹോദരന്‍മാര്‍ തുടങ്ങുന്നഹോട്ടല്‍ ഉദ്ഘാടനത്തിനായിഎത്തുകയാണ് ധനുഷ് എന്ന തമിഴ് സൂപ്പര്‍താരം. ധനുഷ് നടന്‍ ധനുഷ് ആയി അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണ്.
3 മലയാളത്തില്‍ ചാനല്‍ റേറ്റ് കൂടുതല്‍ കിട്ടിയ ചിത്രം കൂടിയാണ് കമ്മത്ത്. 4.75 കോടി രൂപയ്ക്ക് മഴവില്‍ മനോരമയാണ് ചിത്രത്തിന്റെ അവകാശം വാങ്ങിയിരിക്കുന്നത്.
4 മമ്മൂട്ടിയും ദിലീപും ഉണ്ടായിട്ടും 55 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കി റെക്കോര്‍ഡിട്ട ചിത്രം കൂടിയാണിത്.
5 റിമ കല്ലിങ്കല്‍ ആദ്യമായി ദിലീപ് ചിത്രത്തില്‍ അഭിനയിക്കുകയാണ്. മുനിസിപ്പല്‍ സെക്രട്ടറി മഹാദേവിയായിട്ടാണ് റിമ അഭിനയിക്കുന്നത്.
6 ആന്റോജോസഫ് നിര്‍മിക്കുന്ന ചിത്രം മമ്മൂട്ടിയുടെ വിതരണകമ്പനിയായ പ്ലേ ഹൗസ് ആണ് വിതരണം ചെയ്യുന്നത്. 120 തിയറ്ററിലാണ് ചിത്രമെത്തുന്നത്.
English summary
'Kammath And kammath;' is a far big movie with Janapriyanayakan Dileep joining hands with Mammookka for a biggie.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam