»   » കമ്മട്ടിപ്പാടത്തിലെ ബാലന്‍ ചേട്ടന്‍ ഇനി നായകന്‍!!

കമ്മട്ടിപ്പാടത്തിലെ ബാലന്‍ ചേട്ടന്‍ ഇനി നായകന്‍!!

Written By:
Subscribe to Filmibeat Malayalam

രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടം എന്ന ചിത്രത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ് ബാലന്‍ ചേട്ടന്‍. സിനിമയെയും സിനിമയിലെ കഥാപാത്രങ്ങളെയും മുന്നില്‍ നിന്ന് നയിച്ച ബാലേട്ടനായി എത്തിയത് മണികണ്ഠന്‍ ആചാരി എന്ന നടനാണ്.

ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക പ്രശംസയും നീരൂപക പ്രശംസയും നേടിയ മണികണ്ഠന്‍ അടുത്ത ചിത്രത്തില്‍ നായകനാകുന്നു എന്നതാണ് പുതിയ വാര്‍ത്ത.

 manikandan-achari

മെട്രോ, അവതാരം, വില്ലാളി വീരന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതിയ വ്യാസന്‍ എടവനക്കാട് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് മണികണ്ഠന്‍ നായകനായി അരങ്ങേറുന്നത്. അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്നാണ് സിനിമയുടെ പേര്.

ഒരു സാധാരണക്കാരന്റെ വേഷത്തിലാണ് മണികണ്ഠന്‍ ചിത്രത്തിലെത്തുന്നത്. തുല്യ പ്രാധാന്യമുള്ള മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് വിജയ് ബാബുവും ചിത്രത്തിലെത്തുന്നു.

പറയാത്ത ഒരു സത്യകഥ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ദേശീയ പുരസ്‌കാര ജേതാവായ ഹരി നായറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിയ്ക്കുന്നത്. 44 ഫിലിംസിന്റെ ബാനറില്‍ നോബല്‍ ജാക്കബ് ചിത്രം നിര്‍മിക്കും.

English summary
Kammatipaadam fame Manikandan Achari would play the lead role in an upcoming film, which has been titled as Ayal Jeevichiripund.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam