»   » ദുല്‍ഖറിന്റെ കലിപ്പ് തീരുന്നില്ല, കമ്മട്ടിപ്പാടം രണ്ടാമത്തെ പോസ്റ്റര്‍

ദുല്‍ഖറിന്റെ കലിപ്പ് തീരുന്നില്ല, കമ്മട്ടിപ്പാടം രണ്ടാമത്തെ പോസ്റ്റര്‍

Posted By: Sanviya
Subscribe to Filmibeat Malayalam

കലിക്ക് ശേഷം ആരാധകര്‍ കാത്തിരിക്കുന്ന ദുല്‍ഖര്‍ ചിത്രമാണ് കമ്മട്ടിപ്പാടം. അന്നയും റസൂലും, ഞാന്‍ സ്റ്റീവ് ലോപസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രാജീവ് രവിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്തിറങ്ങി. ദുല്‍ഖറിന്റെ ആക്ഷന്‍ രംഗമാണ് പോസ്റ്ററിന്റെ ഹൈലൈറ്റ്.

എണ്‍പതുകളുടെ കഥ പറയുന്ന ചിത്രത്തില്‍ ഷോം റോമിയാണ് നായികയായി എത്തുന്നത്. ഷോം റോമി കൂടാതെ അമല്‍ഡ ലിസ്, ബോളിവുഡ് നടി രസിക ദുഗല്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.


kammattipadam

ഗ്ലോബല്‍ യുണൈറ്റഡിന്റെ ബാനറില്‍ മധു നീലകണ്ഠനാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിനയ് ഫോര്‍ട്ട്, ഷൈന്‍ ടോം ചാക്കോ, വിനായകന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


സമീര്‍ താഹിര്‍ സംവിധാനം ചെയ്ത കലിക്ക് ശേഷം ദുല്‍ഖര്‍ വ്യത്യസ്ത ലുക്കിലെത്തുന്ന ചിത്രം കൂടിയാണിത്. തുടക്കം മുതല്‍ ചിത്രത്തെ കുറിച്ചുള്ള പല കാര്യങ്ങളും രഹസ്യമായി വച്ചിരിക്കുകയാണ്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം മെയ് ലാണ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുക.

English summary
Kammatti Paadam Movie Second Poster Revealed.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam