»   » കമ്മട്ടിപ്പാടത്തിന് എന്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കി; നായികമാര്‍ ചോദിയ്ക്കുന്നു

കമ്മട്ടിപ്പാടത്തിന് എന്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കി; നായികമാര്‍ ചോദിയ്ക്കുന്നു

Written By:
Subscribe to Filmibeat Malayalam

കമ്മട്ടിപ്പാടത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെതിരെ പല പ്രമുഖരും ഇതിനോകം പ്രതികരിച്ചു കഴിഞ്ഞു. ഈ എ പടത്തില്‍ അഭിനയിച്ച നായികമാരുടെ പ്രതികരണം എന്താണം? കമ്മട്ടിപ്പാടത്തിന് എന്തിനാണ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്നാണ് ചിത്രത്തിലെ നായികമാരായ ഷോണ്‍ റോമിയും അമാല്‍ഡ ലിസും ചോദിയ്ക്കുന്നത്.

ഈ പെണ്‍കുട്ടിയെയാണോ രാജീവ് രവി ഈ കോലത്തിലാക്കിയത്?


സത്യത്തെ തുറന്ന് കാണിയ്ക്കുമ്പോള്‍ എ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ട ആവശ്യമില്ല എന്ന് ഷോണ്‍ റോമി പറഞ്ഞു. ചിത്രത്തില്‍ അത്രയും വലിയ തെറിവാക്കുകളോ, വയലന്റ്‌സ് രംഗങ്ങളോ ഇല്ല. പിന്നെന്തിനാണ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് എന്ന് അമാല്‍ഡ ചോദിച്ചു.


 shaun-romy-amalda-liz

പുലയന്‍ എന്ന വാക്ക് ജാതിപ്പേരായി ഉപയോഗിച്ചത് കൊണ്ടാണെങ്കില്‍, സോഷ്യല്‍ മീഡിയയില്‍ പലരും ചോദിക്കുന്നതുപോലെ നായര്‍, നമ്പൂതിരി തുടങ്ങിയ വാക്കുകള്‍ക്കും എ സര്‍ട്ടിഫിക്കറ്റ് നല്‍കുമോ?


കൊച്ചി നഗരം ഉണ്ടായത് കമ്മട്ടിപ്പാടത്തിന് മുകളിലാണെന്ന് അറിയണമെങ്കില്‍ കുട്ടികളെയും കൂട്ടി ഈ സിനിമയ്ക്ക് പോകണം. കുട്ടികള്‍ക്ക് കാണാന്‍ പാടില്ലാത്തത് ഒന്നും തന്നെ ചിത്രത്തില്‍ കാണിക്കുന്നില്ല- അമാല്‍ഡയും ഷോണ്‍ റോമിയും പറഞ്ഞു

English summary
Kammattipaadam Heroins had come in opposition for Giving an A certificate to the Film

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam