twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കൈയ്യടിക്കടാ! കമ്മട്ടിപാടത്തിലെ ബാലന്‍ ചേട്ടന്‍ ഇനി റിപ്പര്‍ ചന്ദ്രന്‍! !

    By Desk
    |

    റിപ്പര്‍ ചന്ദ്രന്‍... പേരു കേള്‍ക്കുമ്പോള്‍ ആളുകള്‍ക്ക് ഇപ്പോഴും ഭയമാണ്. കേരളം കണ്ടിട്ടുള്ളതിലും കേട്ടിട്ടുള്ളതിലും വെച്ച് ഏറ്റവും ക്രിമിനല്‍ എന്നറിയപെടുന്ന റിപ്പര്‍ ചന്ദ്രന്‍ 1980കളില്‍ എല്ലാവരുടെയും പേടിസ്വപ്‌നമായിരുന്നു. മുതുകുറ്റി ചന്ദ്രന്‍, കരിന്തളം ചന്ദ്രന്‍ അങ്ങനെ പേരുകള്‍ പലതുണ്ടെങ്കിലും റിപ്പര്‍ ചന്ദ്രന്‍ എന്ന പേരാണ് എല്ലാവര്‍ക്കു സുപരിചിതം.

    ബോളിവുഡിലെ മോശം നടന്‍ ആരെന്ന് പറഞ്ഞ് ഗൂഗിള്‍! ഒരേയൊരുത്തരം! സല്‍മാന്‍ ഖാന്‍!!ബോളിവുഡിലെ മോശം നടന്‍ ആരെന്ന് പറഞ്ഞ് ഗൂഗിള്‍! ഒരേയൊരുത്തരം! സല്‍മാന്‍ ഖാന്‍!!

    ബയോപിക്കുകള്‍ സിനിമകളാവുമ്പോള്‍ അതിനൊക്കെയും മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിക്കാറുള്ളത്. മലയാളത്തിലേക്ക് നിരവധി ബയോപിക്കുകള്‍ വന്ന വര്‍ഷം കൂടിയായിരുന്നു ഇത്. ഒടുവിലിതാ ഒരുകാലത്ത് നാടിനെ വിറപ്പിച്ച റിപ്പര്‍ ചന്ദ്രന്റെ ജീവിതവും സിനിമയാകുന്നു. കമ്മട്ടിപാടം ഫെയിം മണികണ്ഠനാണ് ചിത്രത്തില്‍ റിപ്പര്‍ ചന്ദ്രനായി എത്തുന്നത്. രാജീവ് രവി സംവിധാനം ചെയ്യ്ത കമ്മട്ടിപാടം എന്ന ചിത്രത്തിലൂടെയാണ് മണികണ്ഠന്‍ ചലച്ചിത്രരംഗത്തേക്കു കടന്നുവരുന്നത്. ചിത്രത്തിലെ ബാലന്‍ ചേട്ടന്‍ എന്ന കഥാപാത്രത്തിലൂടെ 2017ലെ മികച്ച സ്വഭാവനടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌ക്കാരവും അദ്ധേഹത്തിനു ലഭിച്ചിരുന്നു.

    manikandan achari

    നവാഗതനായ സന്തോഷ് പുതുക്കുന്ന് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.'റിപ്പര്‍' എന്നാണ് ചിത്രത്തിന്റെ പേര്. രഞ്ജിത്ത് കരിന്തളത്തിന്റെ കഥയ്ക്ക് കെ സജിമോന്‍ ആണ് തിരക്കഥ, സംഭാഷണം എന്നിവ എഴുതിയിരിക്കുന്നത്. മണികണ്ഠനെ കൂടാതെ മലയാളത്തിലെ പ്രധാനപെട്ട താരങ്ങളും ചിത്രത്തില്‍ ഉണ്ടാവും എന്നാണ് അറിയാന്‍ കഴിയുന്നത്. ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടല്ല. കണ്ണൂര്‍, കാസര്‍കോട്, ഷിമോഖ്, എന്നിവടങ്ങളിലാണ് പ്രധാനമായും ഷൂട്ടിങ്ങ് നടക്കുന്നത്. ജൂലൈയില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അമൃത മോഹന്‍ ആണ്. വാര്‍ത്താ പ്രചാരണം എ എസ് ദിനേശ്. സെവന്‍ജി സിനിമാസ്, കാസര്‍കോട് സിനിമാസ് എന്നിവയുടെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.

    manikandan achari new film

    നിരവധി പേരെ അതിദാരുണമായി തലക്കടിച്ച് കൊലപെടുത്തിയ റിപ്പര്‍
    ചന്ദ്രന്‍ ഉത്തരകേരളത്തെയാകെ ഒരുകാലത്ത് ഭീതിയിലാഴ്ത്തിയിരുന്നു.അമേരിക്കയില്‍ നിരവധി പേരെ തലക്കടിച്ചു കൊലപെടുത്തിയ 'ജാക്ക് ദ റിപ്പര്‍' എന്ന അജ്ഞാത കെലയാളിയുടെ രീതിയോട് സാമ്യമുള്ളതിനാലാണ് ചന്ദ്രന് റിപ്പര്‍ എന്ന അപരനാമം കിട്ടുന്നത്. തെളിയിക്കപെട്ട 14 കൊലപാതകങ്ങളാണ് റിപ്പര്‍ ചന്ദ്രന്‍ ചെയ്യ്തിട്ടുള്ളത്. ഒടുക്കം റിപ്പറിനെ പോലീസ് അറസ്റ്റ് ചെയ്യതു. ഏറെ കാലം ജയിലില്‍ അകത്താക്കപെട്ട റിപ്പറിനെ 1991ല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വെച്ച് തൂക്കികൊല്ലുകയായിരുന്നു. കേരളത്തെ ഒരുകാലത്ത് പിടിച്ചുകുലുക്കിയ റിപ്പര്‍ ചന്ദ്രന്റെ ജീവിതം സിനിമയാകുമ്പോള്‍ ഏറെ പ്രതീക്ഷടോയെയാണ് പ്രേക്ഷകര്‍ കാത്തരിക്കുന്നത്.

    new film

    English summary
    Kammattipadam fame Manikandan Achari as ripper chandran
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X