»   » ദുല്‍ഖറിന്റെ കമ്മട്ടിപ്പാടം ബോളിവുഡിലേക്ക്

ദുല്‍ഖറിന്റെ കമ്മട്ടിപ്പാടം ബോളിവുഡിലേക്ക്

Written By:
Subscribe to Filmibeat Malayalam

സമീപകാലത്ത് മലയാളത്തിലെ മികച്ച ഒത്തിരി ചിത്രങ്ങള്‍ അന്യഭാഷയിലേക്ക് റീമേക്ക് ചെയ്തിട്ടുണ്ട്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചാര്‍ലിയും അന്യഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. ഒടുവിലിതാ കമ്മട്ടിപ്പാടവും.

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടം ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നതായി വാര്‍ത്തകള്‍. അര്‍ജുന്‍ കപൂര്‍ ദുല്‍ഖര്‍ അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിയ്ക്കും.


 kammattipaadam

ബോളിവുഡിലേക്ക് മാത്രമല്ല, തെലുങ്കിലും ചിത്രം റീമേക്ക് ചെയ്യും. നാഗാര്‍ജ്ജുനയുടെ മകന്‍ അഖില്‍ അക്കിനേനിയാണ് തെലുങ്കില്‍ നായകനാകുന്നത്. അതേസമയം നായകന്മാരുടെ കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല. അര്‍ജ്ജുന്‍ കപൂറിനോടും അഖിലിനോടും ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിയ്ക്കുകയാണെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.


ഛായാഗ്രാഹണത്തില്‍ നിന്ന് സംവിധാനത്തിലെത്തിയ രാജീവ് രവി സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് കമ്മട്ടിപാടം. ധാരാളം ഹിന്ദി ചിത്രങ്ങള്‍ക്ക് വേണ്ടിയും ഛായാഗ്രാഹകനായി പ്രവൃത്തിച്ച രാജീവ് രവി തന്നെയാണ് റീമേക്കിന് മുന്‍കൈ എടുക്കുന്നതെന്ന് അറിയുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിയ്ക്കാം.

English summary
Dulquer Salman starrer Kammattippadam is going to be remade in Hindi and Telugu. In Hindi, Arjun Kapoor is the hero and in Telugu, Nagarjuna’s son Akhil Akhineni is the hero.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam