twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'മരിച്ച'കനക ചെന്നൈയില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍

    By Lakshmi
    |

    ചെന്നൈ : മാധ്യമങ്ങള്‍ കൊന്ന കനക ഒടുക്കം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടു. മലയാളത്തിലെയും ഇംഗ്ലീഷിലെയുമെല്ലാം പ്രമുഖ ചാനലുകളും ഓണ്‍ലൈന്‍ മാധ്യമങ്ങളുമെല്ലാം കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്ന കനക മരിച്ചുവെന്ന് റിപ്പോര്‍ട്ട് നല്‍കിയ മണിക്കൂറുകള്‍ക്കുള്ളില്‍ താരം ചെന്നൈയില്‍ വച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തുകയായിരുന്നു.

    ഞാന്‍ മരിച്ചിട്ടില്ല, എനിയ്ക്ക് കാന്‍സറില്ല, ഇപ്പോള്‍ ആരെങ്കിലും വെടിവെച്ചെങ്കിലേ ഞാന്‍ മരിയ്ക്കുകയുള്ളുവെന്നും പറഞ്ഞാണ് കനക മലയാളമാധ്യമപ്രവര്‍ത്തകരുള്‍പ്പെടെയുള്ള സംഘത്തിന് മുന്നിലെത്തിയത്.

    കാന്‍സര്‍ ബാധിതയായ കനക ആലപ്പുഴയിലെ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയറില്‍ മരിച്ചുവെന്നായിരുന്നു ചാനലുകളിലും മറ്റും ബ്രേക്കിങ് ന്യൂസ് വന്നത്. പിന്നീട് താന്‍ ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കാനായി മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയ കനക മരണവാര്‍ത്തയിലൂടെ തന്നെ എല്ലാവരും ഇപ്പോഴും എത്രമാത്രം ഓര്‍ക്കുന്നുവെന്ന് മനസിലായെന്ന് പ്രതികരിച്ചു.

    തനിയ്ക്ക് രോഗമില്ലെന്നും താന്‍ വിയറ്റ്‌നാം കോളനിയെന്ന ചിത്രത്തിന്റെ ഷൂട്ടിങിന് ശേഷം കേരളത്തില്‍ പോയിട്ടില്ലെന്നുമാണ് കനക പറഞ്ഞത്. മരണവാര്‍ത്തയും അസുഖവാര്‍ത്തയും കൊടുത്തതില്‍ തനിയ്ക്ക് വിഷമമൊന്നുമില്ലെന്നും എല്ലാവരെയും കാണാന്‍ തനിയ്‌ക്കൊരു അവസരം കിട്ടിയെന്നേ കരുതുന്നുള്ളുവെന്നും കനക പറഞ്ഞു.

    കേരളത്തിലെ മാധ്യമങ്ങളില്‍ കനക മരിച്ചുവെന്ന് വാര്‍ത്തകള്‍ വന്നതോടെ ചെന്നൈയിലെ മാധ്യമങ്ങള്‍ അവരുടെ പിതാവ് ദേവദാസിനെ വിളിച്ചതോടെയാണ് അവര്‍ ഇക്കാര്യം അറിയുകയും ജീവനോടെയുണ്ടെന്ന് തെളിയിക്കാന്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുകയും ചെയ്തത്

    English summary
    Not one to be bogged down by the rumours that she died of cancer on Tuesday, Karagattakaran heroine Kanaka said that she is waiting for the “perfect role” to make her return
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X