»   » എല്ലാം പൂര്‍ത്തിയായി; മോഹന്‍ലാലിന്റെ ഡബ്ബിങ് ഒഴികെ; സൂപ്പര്‍സ്റ്റാറിനെ കാത്ത് കനല്‍ കത്താതെ...

എല്ലാം പൂര്‍ത്തിയായി; മോഹന്‍ലാലിന്റെ ഡബ്ബിങ് ഒഴികെ; സൂപ്പര്‍സ്റ്റാറിനെ കാത്ത് കനല്‍ കത്താതെ...

Posted By:
Subscribe to Filmibeat Malayalam

ചിത്രീകരണം പൂര്‍ത്തിയായ കനല്‍ എന്ന ചിത്രം റിലീസിന് തയ്യാറെടുക്കാന്‍ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെ കാത്തിരിക്കുകയാണ്. മോഹന്‍ലാലിന്റെ ഡബ്ബിഎങ് പാര്‍ട്ടൊഴികെ മറ്റെല്ലാം പൂര്‍ത്തിയായെന്നാണ് ടീം അറിയിക്കുന്നത്.

മറ്റ് കഥാപാത്രങ്ങളുടെ ഡബ്ബിങും ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളുമൊക്കെ പൂര്‍ത്തിയായി. ഇനി വേണ്ടത് മോഹന്‍ലാലിന്റെ ഡബ്ബിങ് മാത്രമാണ്. അത് കഴിഞ്ഞാല്‍ ചിത്രത്തിന് റിലീസിക് പരിപാടിയിലേക്ക് കടക്കാം.


mohanlal

നിലവില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന പുലിമുരുകന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ട് കോതമംഗലത്താണ് ലാല്‍ ഉള്ളത്. ഇടയില്‍ ചെറിയൊരു ഇടവേളശ കിട്ടിയാല്‍ ഡബ്ബിങിന് എത്തിക്കോളാം എന്ന് ലാല്‍ ഉറപ്പു നല്‍കിയിട്ടുട്ടത്രെ.


ശിക്കാറിന് ശേഷം മോഹന്‍ലാലും സംവിധായകന്‍ എം പത്മകുമാറും തിരക്കഥാകൃത്ത് സുരേഷ് ബാബുവും ഒന്നിക്കുന്ന ചിത്രത്തില്‍ ഒരു മര്‍മ്മപ്രധാന വേഷത്തില്‍ അനൂപ് മേനോനും എത്തുന്നു. ഹണി റോസും ഷീലു എബ്രഹാമുമാണ് ചിത്രത്തിലെ നായികമാര്‍.

English summary
The Kanal team has been waiting on Mohanlal to finish up their post-production work and get the movie ready for release. A source close to the team tells us, 'We only have Lalettan's dubbing part left. All the other artistes have finished dubbing. Editing and most of the post-production work is done.'

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam