twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അപ്പുവേട്ടന്‍ അത്രയ്ക്ക് ശുദ്ധമായി എന്നെ സ്‌നേഹിച്ചു; യഥാര്‍ത്ഥ കാഞ്ചനമാല പറയുന്നു

    By Rohini
    |

    എന്ന് നിന്റെ മൊയ്തീന്‍ എന്ന സിനിമയിലെ കഥാപാത്രങ്ങളെല്ലാം ജീവിച്ചിരുന്നവരാണ്. കാഞ്ചനമാലയും മൊയ്തീനും മാത്രമല്ല, അപ്പുവേട്ടനും സേതുവേട്ടനുമൊക്കെ. മൊയ്തീന്‍ കഴിഞ്ഞാല്‍, അല്ലെങ്കില്‍ മൊയ്തീനൊപ്പം നായകതുല്യനാണ് അപ്പുവേട്ടനും. വനിതയുടെ നവംബര്‍ ലക്കത്തിന് നല്‍കിയ അഭിമുഖത്തില്‍ യഥാര്‍ത്ഥ അപ്പുവേട്ടനെ കുറിച്ച് യഥാര്‍ത്ഥ കാഞ്ചനമാല സംസാരിക്കുകയുണ്ടായി.

    അപ്പുവേട്ടന് എന്നോട് ഇഷ്ടമുണ്ടായിരുന്നു. മൊയ്തീന്റെ കത്തൊക്കെ കാണിച്ചു കൊടുത്തപ്പോള്‍ അപ്പുവേട്ടന് സംഗതി മനസ്സിലായി! മൂപ്പര് പിന്നെ ഒരഞ്ചു കൊല്ലത്തോളം കല്യാണം കഴിക്കുന്നില്ലെന്ന് പറഞ്ഞു. ഞാനെഴുതി അപ്പുവേട്ടന്, 'അങ്ങനെ ചെയ്യാന്‍ പാടില്ല. ആ അമ്മയ്ക്കും അച്ഛനും ഒറ്റ മോനാണ്. അവരുടെ ശാപം കൂടി എന്റെ തലയില്‍ വീഴില്ലേ'
    അത് കേട്ടപ്പോ കല്യാണം കഴിക്കമെന്നയി.

    എന്റെ ഒരു അമ്മാവന്റെ മകളെ തന്നെ ആണ് കെട്ടിയത്. അവര്‍ക്കൊരു പെണ്‍കുട്ടി ജനിച്ചപ്പോള്‍ 'ഞ്ച' എന്നക്ഷരമുള്ള പേരിട്ടു. കാഞ്ചനയുടെ 'ഞ്ച' അതില്‍ ചേര്‍തിരിക്കുകയാണെന്നു പറഞ്ഞു. അത്രക്കും ഇഷ്ടമായിരുന്നു. ഒരിക്കല്‍ അപ്പുവേട്ടന് എഴുതി 'ദൈവം എന്നോട് സ്‌നേഹിക്കുനവരുടെ പട്ടിക ചോദിച്ചാല്‍ അതില്‍ ആദ്യം എഴുതുന്ന പേര് സഹോദരി കാഞ്ചനയുടെതവുമെന്ന്. അത്രയ്ക്ക് ശുദ്ധമായി എന്നെ സ്‌നേഹിച്ചു.

    മരിക്കുന്നതിനു ഒരാഴ്ച മുമ്പ് അപ്പുവേട്ടന്‍ സേതുവേട്ടന്റെ വീട്ടില്‍ വന്നു. എന്നിട്ട് എട്ടതിയമ്മയോടു പറഞ്ഞു 'എന്റെ മനസ്സില് നിന്നും ഇപ്പോഴും ആ വേദന പോയിട്ടില്ല' എന്ന്. അദേഹം പെട്ടെന്നാണ് മരിച്ചത്. മാന്യനായിരുന്നു. സിനിമയില്‍ അമാന്യനാക്കിയൊ എന്നറിയില്ല- കാഞ്ചനമാല പറഞ്ഞു.

    കാഞ്ചനയ്ക്ക് അതിനുള്ള ഫില്‍മിബീറ്റിന്റെ മറുപടി

     അമാന്യനായിക്കിയില്ല

    അപ്പുവേട്ടന്‍ അത്രയ്ക്ക് ശുദ്ധമായി എന്നെ സ്‌നേഹിച്ചു; യഥാര്‍ത്ഥ കാഞ്ചനമാല പറയുന്നു

    അപ്പുവേട്ടന്‍ എന്ന കഥാപാത്രത്തെ സിനിമയില്‍ ഒട്ടും അമാന്യനായിക്കിയില്ല എന്ന് മാത്രമല്ല, ടൊവിനോ തോമസ് ആ കഥാപാത്രത്തെ ജനകീയമാക്കുകയും ചെയ്തു.

    ഉദാഹരണ സഹിതം

    അപ്പുവേട്ടന്‍ അത്രയ്ക്ക് ശുദ്ധമായി എന്നെ സ്‌നേഹിച്ചു; യഥാര്‍ത്ഥ കാഞ്ചനമാല പറയുന്നു

    കാഞ്ചനയെ പെണ്ണുകാണാന്‍ വരുന്ന രംഗവും അതിന് ശേഷം പാര്‍ട്ടി ഓഫീസില്‍ മൊയ്തീനെ കാണാന്‍ പോകുന്നതുമൊക്കെയായ രംഗം ടോവിനോ അഭിനയിക്കുകയാണെന്ന തോന്നല്‍ പ്രേക്ഷകര്‍ക്ക് തോന്നിയതേയില്ല. സേതുവേട്ടന്റെ (ബാല) കൈയ്ക്ക് പരിക്ക് പറ്റിയപ്പോള്‍ വൈദ്യന്‍ (ഇന്ദ്രന്‍സ്) പരിശോധിക്കുന്ന രംഗത്ത് അപ്പുവേട്ടന്റെ ഭാഗമൊക്കെ രസകരവുമായിരുന്നു.

    കൃത്യമായ സ്‌പെയ്സ്

    അപ്പുവേട്ടന്‍ അത്രയ്ക്ക് ശുദ്ധമായി എന്നെ സ്‌നേഹിച്ചു; യഥാര്‍ത്ഥ കാഞ്ചനമാല പറയുന്നു

    പെരുപറമ്പില്‍ അപ്പു എന്ന കഥാപാത്രത്തിന് കൃത്യമായ ഒരു സ്‌പെയ്‌സ് നല്‍കാന്‍ സംവിധായകന്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. പല ഘട്ടത്തിലും പേരുകൊണ്ടും അദ്ദേഹത്തിന്റെ സാമിപ്യം അറിയിക്കുന്നു. ഭാസിയുടെ കുഞ്ഞിന്റെ ചോറൂണിന് മൊയ്തീനെ കാണാന്‍ എത്തിയത് അപ്പുവേട്ടന്റെ 'ഇന്‍ഫര്‍മേഷന്‍' പ്രകരാമാണെന്ന് കാഞ്ചന പറയുന്നതുള്‍പ്പടെ ഉദാഹരണം

    ടൊവിനോ തോമസ്

    അപ്പുവേട്ടന്‍ അത്രയ്ക്ക് ശുദ്ധമായി എന്നെ സ്‌നേഹിച്ചു; യഥാര്‍ത്ഥ കാഞ്ചനമാല പറയുന്നു

    ഇനി അപ്പുവേട്ടന്‍ ആയെത്തിയ ടൊവിനോ തോമസിന്റെ കാര്യം പറയുകയാണെങ്കില്‍, പൂര്‍ണമായും തന്റെ കഥാപാത്രത്തോട് നീതി പുലര്‍ത്തിയ നടനാണ് ടോവിനോ. നടന്റെ കരിയറിലെ ഏറ്റവും മികച്ച വേഷവും ഇത് തന്നെയായിരിക്കും

    നായക തുല്യന്‍

    അപ്പുവേട്ടന്‍ അത്രയ്ക്ക് ശുദ്ധമായി എന്നെ സ്‌നേഹിച്ചു; യഥാര്‍ത്ഥ കാഞ്ചനമാല പറയുന്നു

    പ്രേക്ഷക മനസ്സില്‍ അപ്പുവേട്ടന്‍ എന്ന കഥാപാത്രം നായക തുല്യനാണ്. കാഞ്ചനമാലയുടെ ഒരു പഴയ ഫോട്ടോയും, അവളുടെ കൈയ്യരം പതിച്ച നോട്ട് ബുക്കും ഒരു മയില്‍ പീലിയും ഹൃദയത്തില്‍ സൂക്ഷിച്ച്, ഒടുവില്‍ അവളുടെ ഇഷ്ടത്തിന് വേണ്ടി തന്റെ ഇഷ്ടങ്ങളെ മാറ്റിവച്ച അപ്പുവേട്ടനും ഞങ്ങളുടെ ഹീറോ ആണ്.

    English summary
    Kanchanamal telling about the real Appueattan from the movie Ennu Ninte Moideen
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X