»   » ദിലീപ് അഭ്യര്‍ത്ഥിച്ചു, കാഞ്ചന സമ്മതിച്ചു: ആര്‍എസ് വിമലിനെതിരെയുള്ള കേസ് പിന്‍വലിച്ചു

ദിലീപ് അഭ്യര്‍ത്ഥിച്ചു, കാഞ്ചന സമ്മതിച്ചു: ആര്‍എസ് വിമലിനെതിരെയുള്ള കേസ് പിന്‍വലിച്ചു

Posted By:
Subscribe to Filmibeat Malayalam

എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രം മികച്ച വിജയം നേടിയെങ്കിലും സിനിമയ്ക്ക് പിന്നില്‍ ചില കേസുകളും പിണക്കങ്ങളുമൊക്കെ ഉണ്ടായിരുന്നു. ആര്‍ എസ് വിമല്‍ തനിക്ക് തിരക്കഥ വായിക്കാന്‍ തന്നിട്ടില്ലാത്ത സാഹചര്യത്തില്‍, ഇല്ലാത്തത് ചില ഉള്‍പ്പെടുത്തി എന്ന പരാതിയില്‍ സംവിധായകനെതിരെ കാഞ്ചന മാല കേസ് കൊടുത്തിരുന്നു. ആ കേസ് കാഞ്ചന തന്നെ പിന്‍ വലിച്ചു.

നടന്‍ ദിലീപിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് കാഞ്ചനമാല കേസ് പിന്‍വലിച്ചത്. ബിപി മൊയ്തീന്‍ സേവാ മന്ദറിന്റെ ശിലാ സ്ഥാപന ചടങ്ങില്‍ അണിയറപ്രവര്‍ത്തകര്‍ക്കെതിരെയുള്ള കേസ് പിന്‍വലിക്കണമെന്ന് ദിലീപ് ആവശ്യപ്പെട്ടിരുന്നു.

Read More: പിണക്കം മാറ്റാന്‍ ദിലീപ് പറഞ്ഞപ്പോള്‍,വിമലിന്റെ പ്രവൃത്തി ആത്മഹത്യയ്ക്ക് ചിന്തിപ്പിച്ചുവെന്ന് കാഞ്ചന

ദിലീപ് അഭ്യര്‍ത്ഥിച്ചു, കാഞ്ചന സമ്മതിച്ചു: ആര്‍എസ് വിമലിനെതിരെയുള്ള കേസ് പിന്‍വലിച്ചു

പല തവണ തിരക്കഥ വായിക്കാന്‍ ചോദിച്ചിട്ടും വിമല്‍ തന്നില്ല എന്നാണ് കാഞ്ചന മാലയുടെ പരാതി. തിരക്കഥ വായിക്കാന്‍ നല്‍കാത്ത സാഹചര്യത്തില്‍ ഇല്ലാത്തത് എന്തൊക്കെയോ അതില്‍ എഴുതി ചേര്‍ത്തിട്ടുണ്ടാവും എന്ന് കാഞ്ചന വിശ്വസിച്ചു.

ദിലീപ് അഭ്യര്‍ത്ഥിച്ചു, കാഞ്ചന സമ്മതിച്ചു: ആര്‍എസ് വിമലിനെതിരെയുള്ള കേസ് പിന്‍വലിച്ചു

മകനെ പോലെ കണ്ട ആര്‍ എസ് വിമല്‍ ചതിച്ചപ്പോള്‍ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചു എന്നും കാഞ്ചനമാല പറഞ്ഞിരുന്നു.

ദിലീപ് അഭ്യര്‍ത്ഥിച്ചു, കാഞ്ചന സമ്മതിച്ചു: ആര്‍എസ് വിമലിനെതിരെയുള്ള കേസ് പിന്‍വലിച്ചു

ബിപി മൊയ്തീന്‍ സേവാ മന്ദറിന്റെ ശിലാ സ്ഥാപന ചടങ്ങില്‍ അണിയറപ്രവര്‍ത്തകര്‍ക്കെതിരെയുള്ള കേസ് പിന്‍വലിക്കണമെന്ന് ദിലീപ് ആവശ്യപ്പെട്ടിരുന്നു. സേവാമന്ദിര്‍ പൂര്‍ത്തിയാകുമ്പോള്‍ അതിന് പിന്നില്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ കൂടെ ഉണ്ടാവണമെന്നാണ് തന്റെ ആഗ്രഹമെന്ന് ദിലീപ് പറഞ്ഞു.

ദിലീപ് അഭ്യര്‍ത്ഥിച്ചു, കാഞ്ചന സമ്മതിച്ചു: ആര്‍എസ് വിമലിനെതിരെയുള്ള കേസ് പിന്‍വലിച്ചു

എന്നാല്‍ അണിയറപ്രവര്‍ത്തകരുമായി തനിക്കൊരു പിണക്കവുമില്ലെന്നും സേവാമന്ദിറില്‍ അവര്‍ക്ക് വരാം എന്നും കാഞ്ചന അന്ന് പറയുകയും ചെയ്തു. അതിന് ശേഷം ഇപ്പോഴാണ് കേസ് പിന്‍വലിച്ചത്.

English summary
Kanchanamala withdrew the case against RS Vimal who is the director of Ennu Ninte Moideen.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam