»   » എല്ലാവരില്‍ നിന്നും വ്യത്യസ്ഥമായൊരു പിറന്നാളാഘോഷം നടത്തി കങ്കണ റാവത്ത്

എല്ലാവരില്‍ നിന്നും വ്യത്യസ്ഥമായൊരു പിറന്നാളാഘോഷം നടത്തി കങ്കണ റാവത്ത്

Written By:
Subscribe to Filmibeat Malayalam

വ്യത്യസ്ഥ ചിത്രങ്ങളിലൂടെ ബോളിവുഡിലെ മികച്ച നടിമാരിലൊരാളായി മാറിയ താരമാണ് കങ്കണ റാവത്ത്.ഗ്യാങ്സ്റ്റര്‍ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരം പിന്നീട് നിരവധി ശ്രദ്ധേയ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയിരുന്നു. ഫാഷന്‍ എന്ന ചിത്രത്തിലൂടെയാണ് കങ്കണയ്ക്ക് ആദ്യമായി ദേശീയ പുരസ്‌കാരം ലഭിച്ചത്. ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുളള പുരസ്‌കാരമായിരുന്നു കങ്കണയെ തേടിയെത്തിയിരുന്നത്. ഫാഷനിലെ അഭിനയത്തിന് പ്രിയങ്ക ചോപ്രയ്ക്കായിരുന്നു ആ വര്‍ഷം മികച്ച നടിക്കുളള പുരസ്‌കാരം ലഭിച്ചിരുന്നത്.

ഷക്കീലയാവാന്‍ മലയാള ഭാഷ പഠിച്ച് റിച്ച ചദ്ദ: ഇത് കലക്കുമെന്ന് സിനിമാ പ്രേമികള്‍

രാസ്,ക്വീന്‍, തനു വേഡ്‌സ് മനു, രംഗൂണ്‍, സിമ്രാന്‍ തുടങ്ങിയവ കങ്കണയുടെതായി ഇറങ്ങിയ മികച്ച സിനിമകളായിരുന്നു. സിനിമയിലെന്ന പോലെ ജീവിതത്തിലും ബോള്‍ഡായ ഒരു നടിയാണ് കങ്കണ. തനിക്കു തോന്നുന്ന എന്തു കാര്യവും ആരുടെ മുന്നിലും വെട്ടിത്തുറന്നു പറയുന്ന നടി അടുത്തിടെ നിരവധി വിവാദങ്ങളില്‍ അകപ്പെട്ടിരുന്നു. കങ്കണ തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളെല്ലാം തന്നെ അഭിനയപ്രാധാന്യമുളള വേഷങ്ങള്‍ മാത്രമായിരുന്നു. വികാസ് ബഹല്‍ സംവിധാനം ചെയ്ത് 2014ല്‍ പുറത്തിറങ്ങിയ ക്വീന്‍ എന്ന ചിത്രം കങ്കണയുടെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു.

kangana

തന്നെ വേണ്ടാ എന്നു പറഞ്ഞ നവവരന് മുന്നില്‍ തലയുയര്‍ത്തി ജീവിച്ചു കാണിച്ച നായികയുടെ കഥാപാത്രത്തെയാണ് കങ്കണ ക്വീന്‍ എന്ന ചിത്രത്തില്‍ അവതരിപ്പിച്ചിരുന്നത്. ചിത്രത്തിലെ അഭിനയത്തിന് കങ്കണയ്ക്ക് മികച്ച നടിക്കുളള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. ബോളിവുഡിലെ ഇപ്പോഴുളള നടിമാരില്‍ എറ്റവും ശ്രദ്ധേയ പ്രകടനം കാഴ്ചവെക്കുന്ന നടി കൂടിയാണ് കങ്കണ റാവത്ത്. കങ്കണ റാവത്തിന്റെ 31ാം പിറന്നാളായിരുന്നു ഇന്ന്. മണാലിയിലെ തന്റെ പുതിയ വീട്ടില്‍ വെച്ചായിരുന്നു കങ്കണയുടെ പിറന്നാളാഘോഷം നടന്നിരുന്നത്.

kangana

എന്നാല്‍ മറ്റുളളവരില്‍ നിന്നും വ്യത്യസ്ഥമായിട്ടായിരുന്നു കങ്കണയുടെ പിറന്നാളാഘോഷം. കേക്ക് മുറിക്കുന്നതിന് പകരം വൃക്ഷതൈകള്‍ നട്ടായിരുന്നു കങ്കണ തന്റെ പിറന്നാള്‍ ദിനം ആഘോഷിച്ചത്. വീടിനു മുന്‍പില്‍ കങ്കണ വൃക്ഷതൈകള്‍ നടുന്ന ചിത്രം സഹോദരി രങ്കോളി ചാണ്ഡേല്‍ ആണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. 31 വൃക്ഷതൈകള്‍ നടുകയും കുടുംബത്തോടൊപ്പം ഉച്ചഭക്ഷണം കഴിച്ചും കങ്കണ തന്റെ പിറന്നാള്‍ ദിവസം ചെലവഴിച്ചു. കങ്കണയുടെ ചിത്രങ്ങളെല്ലാം തന്നെ ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

ധര്‍മ്മജന്റെ നിര്‍മ്മാണത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണന്റെ പുതിയ ചിത്രം വരുന്നു

ബാഹുബലിക്ക് ശേഷമുളള രാജമൗലിയുടെ അടുത്ത ചിത്രം പ്രഖ്യാപിച്ചു: നായകന്‍മാരാവുന്നത് ഈ താരങ്ങള്‍

English summary
kangana ranaut celebrates her birthday in diffrent way

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X