»   » താനൊരു മോദി ഫാനും ദേശീയവാദിയുമാണെന്ന് കങ്കണ റാവത്ത്

താനൊരു മോദി ഫാനും ദേശീയവാദിയുമാണെന്ന് കങ്കണ റാവത്ത്

Written By:
Subscribe to Filmibeat Malayalam

നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ ബോളിവുഡിലെ മികച്ച നടിമാരിലൊരാളായി മാറിയ താരമാണ് കങ്കണ റാവത്ത്. 2006ല്‍ ഗ്യാങ്‌സ്റ്റര്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറിയ നടി അഭിനയപ്രാധാന്യമുളള ചിത്രങ്ങളിലാണ് കൂടുതലും അഭിനയിച്ചിരുന്നത്. ഇമ്രാന്‍ ഹാഷ്മി നായകനായ ചിത്രത്തിലെ കങ്കണയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മധൂര്‍ ഭണ്ഡാര്‍ക്കര്‍ സംവിധാനം ചെയ്ത ഫാഷന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് കങ്കണയ്ക്ക് മികച്ച സഹനടിക്കുളള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു.

തന്റെ കരിയറിലെ എറ്റവും മികച്ച സിനിമകളിലൊന്നാണിതെന്ന് തമന്ന: ഏതാണെന്നറിയേണ്ടെ! കാണാം

തുടര്‍ന്ന് ക്വീന്‍, തനു വെഡ്‌സ് മനു,വണ്‍സ് അപ്ഓണ്‍ എ ടൈം ഇന്‍ മുംബൈ,രംഗൂണ്‍, സിമ്രാന്‍ തുടങ്ങിയവ കങ്കണയുടെതായി പുറത്തിറങ്ങിയ മികച്ച ചിത്രങ്ങളായിരുന്നു.ആരുടെ മുഖത്തു നോക്കിയും എന്തു പറയാനുളള ചങ്കുറ്റമാണ് കങ്കണയെ മറ്റുളളവരില്‍ നിന്നും വ്യത്യസ്ഥയാക്കിരുന്നത്. സിനിമയിലെന്ന പോലെ ജീവിതത്തിലും ബോള്‍ഡായിട്ടുളള നടിയാണ് കങ്കണ.

kangana ranaut

അടുത്തിടെ ന്യുസ് 18 സംഘടിപ്പിച്ച സംവാദ പരിപാടിയില്‍ താനൊരു ദേശീയവാദിയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആരാധികയാണെന്നും പറഞ്ഞിരിക്കുകയാണ് കങ്കണ.താന്‍ പ്രധാനമന്ത്രിയുടെ വലിയൊരു ആരാധികയാണെന്നും ഒരു യുവതി എന്ന നിലയില്‍ താന്‍ വിശ്വസിക്കുന്നത് ജീവിതത്തില്‍ നമുക്ക് ശരിയായ റോള്‍ മോഡലുകള്‍ വേണമെന്നാണ് എന്നും നടി പറഞ്ഞു.

kangana ranaut

താന്‍ ഒരു മതത്തിലും വിശ്വസിക്കുന്നില്ലെന്നും എന്റെ ഐഡന്റിറ്റി ഇന്ത്യ എന്നാണെന്നും കങ്കണ പറഞ്ഞു. ഒരു യുവതി എന്ന നിലയില്‍ ജീവിതത്തില്‍ ഉയര്‍ച്ചയുണ്ടാവാന്‍ ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. എന്നാല്‍ ഇന്ത്യ വളര്‍ന്നില്ലെങ്കില്‍ തനിക്കു വളരാനാവില്ലെന്ന തോന്നല്‍ എന്നിലുണ്ട്. ഞാന്‍ ജനിച്ചതും ഇപ്പോള്‍ ജീവിക്കുന്നതും ഒരു ഇന്ത്യക്കാരി ആയാണ്. കങ്കണ പറയുന്നു. മുന്‍പ് ഒരു അഭിമുഖത്തില്‍ പറഞ്ഞത് ഞാനൊരു ദേശീയവാദി എന്നാണ്. എന്നാല്‍ അപ്പോള്‍ എന്നോട് ചിലയാളുകള്‍ ചോദിച്ചത് നിങ്ങള്‍ അങ്ങനത്തെ ആളാണോ എന്നാണ്.

kangana ranaut

അപ്പോള്‍ ഞാന്‍ തിരിച്ച് അവരോട് ചോദിച്ചു.നിങ്ങള്‍ എന്താണ് ഉദ്ദേശിച്ചത് അത്തരത്തിലൊരാളാണല്ലേ എന്നത് കൊണ്ട്. ഞാനിതിനു മുന്‍പ് ദേശീയത എന്ന വാക്കു പോലും കേട്ടിരുന്നില്ലെന്നു പറഞ്ഞ നടി നല്ല കാര്യം എന്തെന്നാല്‍ ആളുകള്‍ ഈ വാക്കുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്നും പറഞ്ഞു. എത് കാര്യം വിശ്വസിക്കണമെന്നതില്‍ ആളുകള്‍ക്ക് ശരിയായ ചോയ്‌സ് ഉണ്ടെന്നും കങ്കണ പറഞ്ഞു.

പഞ്ചവര്‍ണ്ണ തത്തയ്‌ക്കൊപ്പം ജയറാമും ചാക്കോച്ചനും: ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണാം

ആരാധകരില്‍ ആവേശം നിറച്ച് പൃഥ്വിരാജ് ചിത്രം രണത്തിന്റെ മൂന്നാം ടീസര്‍: വീഡിയോ കാണാം

English summary
Kangana Rawat says she is a Modi fan and a nationalist

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X