»   » സഹതാരങ്ങള്‍ക്കൊപ്പം കിടക്ക പങ്കിടണം! ശാരീരികമായി പീഡിപ്പിക്കപ്പെട്ട അനുഭവം തുറന്ന് പറഞ്ഞ് കങ്കണ!

സഹതാരങ്ങള്‍ക്കൊപ്പം കിടക്ക പങ്കിടണം! ശാരീരികമായി പീഡിപ്പിക്കപ്പെട്ട അനുഭവം തുറന്ന് പറഞ്ഞ് കങ്കണ!

By: Teresa John
Subscribe to Filmibeat Malayalam

വാക്കുകള്‍ കൊണ്ട് എല്ലാവരെയും തോല്‍പിക്കുന്ന നടിയാണ് കങ്കണ റാണവത്. എന്ത് കാര്യവും ആരുടെ മുഖത്ത് നോക്കിയും തുറന്ന് പറയുന്ന കങ്കണ ബോളിവുഡില്‍ പല വിവാദങ്ങല്‍ക്കും വഴിയൊരുക്കിയിരുന്നു. ബോളിവുഡില്‍ സ്വജനപക്ഷാപാതം നിലനില്‍ക്കുന്നുണ്ടെന്നും കരണ്‍ ജോഹര്‍ അതില്‍ മിടുക്കനാണെന്നും സിനിമ നിര്‍മാതാവായ കരണിനോട് മുഖത്ത് നോക്കി പറഞ്ഞ് എല്ലവാരെയും ഞെട്ടിച്ചിരുന്നു.

ലോക സുന്ദരി ഐശ്വര്യ റായി തല മൊട്ടയടിച്ചത് ആര്‍ക്ക് വേണ്ടിയാണെന്ന് അറിയാമോ? ഇതും സ്‌നേഹമാണോ?

ഹൃത്വിക് റോഷന്‍ തന്റെ മുന്‍ കാമുകനായിരുന്നെന്ന് തുറന്ന് പറഞ്ഞും കങ്കണ വാര്‍ത്തിയില്‍ ഇടം നേടിയിരുന്നു. എന്നാല്‍ കങ്കണയുടെ വെളിപ്പെടുത്തലിനെതിരെ ഹൃത്വിക് മാനനഷ്ട കേസ് വരെ കൊടുത്തിരുന്നു. ഇപ്പോള്‍ സിനിമയിലേക്ക് വന്നപ്പോള്‍ മുതല്‍ താന്‍ നേരിടേണ്ടി വന്ന പ്രതിസന്ധികളെ കുറിച്ച് കങ്കണ തുറന്ന് പറഞ്ഞിരിക്കുകയാണ്.

ഇങ്ങനെ ചെയ്താല്‍ ജീവിതം സങ്കീര്‍ണമാകും..

സിനിമയില്‍ താരങ്ങള്‍ പരസ്പരം സ്‌നേഹിക്കുന്നതും പ്രേമിക്കുന്നതും സാധാരണമാണ്. തിരക്കുള്ള താരങ്ങള്‍ക്ക് പുറത്ത് നിന്ന് ആളെ കിട്ടാതെ ആവുന്നതാണ് ഇതിന് കാരണം. എന്നാല്‍ താരങ്ങള്‍ ഒന്നുമല്ലെന്ന് തോന്നിയാല്‍ സിനിമയുടെ സെറ്റിനെയും അത് ബാധിക്കും. നായികമാര്‍ അവരുടെ കൂടെ കിടക്ക പങ്കിട്ടാല്‍ നിങ്ങളുടെ ജീവിതം സങ്കീര്‍ണമാവും എന്നുമാണ് കങ്കണ പറയുന്നത്.

പെണ്‍കുട്ടികള്‍ എല്ലാം വിശ്വസിക്കും

ഒരു കൊച്ചു പെണ്‍കുട്ടിയായിരിക്കുമ്പോള്‍ നിങ്ങള്‍ വിവാഹിതരായ പുരുഷന്മാര്‍ അവരുടെ ഭാര്യമാരുടെ മോശം സ്വഭാവത്തെ കുറിച്ച് പറയുന്ന കഥകള്‍ കേട്ടാല്‍ വിശ്വസിക്കും. ഭാര്യയെ ഒരു രാക്ഷസിയായി ചിത്രീകരിക്കുകയും നിങ്ങളാണ് അവരുടെ രക്ഷക എന്ന് ചിത്രീകരിക്കുകയും ചെയ്യും.

ആരും വിശ്വസിക്കരുത്

എന്നാല്‍ ഇത്തരം കാര്യങ്ങള്‍ സ്ത്രീകള്‍ വിശ്വസിക്കരുതെന്നാണ് കങ്കണ പറയുന്നത്. കല്യാണം കഴിഞ്ഞിട്ട് സന്തോഷമാണെന്ന് പറയുന്ന ഒരു പുരുഷനെയും എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ലെന്നാണ് കങ്കണ പറയുന്നത്.

ശാരീരികമായി പീഡിപ്പിക്കപ്പെട്ടു

സിനിമയില്‍ ആദ്യം എത്തിയപ്പോള്‍ താന്‍ ശാരീരിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് കങ്കണ പറയുന്നത്. അയാള്‍ ഒരു സഹതാരം പോലുമായിരുന്നില്ലെന്നും പിന്നീട് ഒരിക്കലും അത്തരം പീഡനം നേരിടേണ്ടി വന്നിട്ടില്ലെന്നും കങ്കണ പറയുന്നു.

പണത്തിന് വേണ്ടി

താന്‍ അഭിനയിച്ച സിനിമകളിലെല്ലാം പണത്തിന് മാത്രമായിരുന്നു മുന്‍തൂക്കം കൊടുത്തിരുന്നത്. അതിന് വേണ്ടി മാത്രമെ അഭിനയിച്ചിട്ടുള്ളു. സാമ്പത്തികമായി ഒരു അടിത്തറ ഇല്ലെങ്കില്‍ പേരും പെരുമയും ഉണ്ടായിട്ട് കാര്യമില്ലെന്നാണ് കങ്കണ പറയുന്നത്.

പ്രണയം ലഹരി

തന്റെ ലഹരി പ്രണയം ആണെന്നാണ് കങ്കണ പറയുന്നത്. ഒരു ആര്‍ട്ടിസ്റ്റെന്ന നിലയില്‍ പ്രണയം സര്‍ഗാത്മകത കൊണ്ടു വരാന്‍ സഹായിക്കുമെന്നും നടി പറയുന്നു.

ഹൃത്വികുമായി ഉണ്ടായിരുന്ന പ്രണയം

ഹൃത്വികിന്റെ മുന്‍കാമുകിയാണ് താന്‍ എന്ന കങ്കണയുടെ പ്രസ്താവനയ്‌ക്കെതിരെ ഹൃത്വിക് റോഷന്‍ മാനനഷ്ട കേസ് വരെ കൊടുത്തിരുന്നു. എന്നാല്‍ അദ്ദേഹം എന്ന മാനസിക രോഗി ആക്കിയെന്നും അത് തന്നെ മാനസികമായും ശാരീരികമായും രോഗി ആക്കിയെന്നും കങ്കണ പറയുന്നു.

  English summary
  Kangana Ranaut says sleeping with colleagues makes things complicated
  Please Wait while comments are loading...

  Malayalam Photos

  Go to : More Photos

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam