»   » ആശുപത്രിയിലെ നഴ്‌സിന്റെ കൈയബദ്ധത്തില്‍ മാറാവുന്നതാണ് മതം; കനി യുട്യൂബില്‍ റിലീസായി

ആശുപത്രിയിലെ നഴ്‌സിന്റെ കൈയബദ്ധത്തില്‍ മാറാവുന്നതാണ് മതം; കനി യുട്യൂബില്‍ റിലീസായി

Posted By: NP Shakeer
Subscribe to Filmibeat Malayalam

കോഴിക്കോട്: ഏറെ വാര്‍ത്താ ചര്‍ച്ചകളിലൊന്നായ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചോരക്കുഞ്ഞുങ്ങളെ മാറിപ്പോയതും ഡി എന്‍ എ ടെസ്റ്റിലൂടെ തിരിച്ചുകിട്ടിയതും തുടര്‍ന്നുണ്ടാവുന്ന അപ്രതീക്ഷിത സംഭവങ്ങളും ആവിഷ്‌കരിക്കുന്ന ചിത്രം 'കനി' യൂട്യൂബ് റിലീസ് ചെയ്തു. കാലിക്കറ്റ് പ്രസ് ക്ലബ്ബ് ഹാളില്‍ നടന്ന ചടങ്ങില്‍ നടി പാര്‍വതിയും എഴുത്തുകാരി ഇന്ദുമേനോനും ചേര്‍ന്നാണ് പ്രകാശനം നിര്‍വഹിച്ചത്.

ആ കഥാപാത്രം ശ്രീജിത്തേട്ടന്റെ കൈയ്യില്‍ ഭദ്രമായിരിക്കുമെന്ന് വിശ്വാസമുണ്ടായിരുന്നു: ഡിജോ ജോസ് ആന്റണി

പ്രസ് ക്ലബ്ബ് പ്രസിഡന്റ് കെ പ്രേംനാഥ് അധ്യക്ഷ വഹിച്ചു. സാഹിത്യകാരന്‍ യു കെ കുമാരന്‍ മുഖ്യാതിഥിയായിരുന്നു. ഫിയാഫ് വൈസ് പ്രസിഡന്റ് പി വി ഗംഗാധരന്‍, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍, മുന്‍ സെക്രട്ടറി എന്‍ രാജേഷ്, വി അബ്ദുള്‍ റസാക്ക്, വിപുല്‍നാഥ് സംസാരിച്ചു. എഴുത്തുകാരി ഡോ. ശ്രീകല മുല്ലശ്ശേരി സ്വാഗതവും കനി സംവിധായകന്‍ ഷൈബിന്‍ ഷഹാന നന്ദിയും പറഞ്ഞു.

kani

നക്ഷത്ര ക്രിയേഷന്‍സിന്റെ ബാനറില്‍ ഒരുക്കിയ ചിത്രത്തില്‍ നിര്‍മ്മല്‍ പാലാഴി പതിവ് തമാശ വേഷങ്ങള്‍ വിട്ട് ഗൗരവക്കാരനാവുന്നു. പാര്‍വതി ആര്‍ കൃഷ്ണ, അമല റോസ് കുര്യന്‍, രമാ നാരായണന്‍, സുലോചന, സാദിഖ്, ഫൈസല്‍ തുടങ്ങിയവരും വേഷമിടുന്നു.

English summary
kani-movie released in youtube

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X