»   » കനിഹയുടെ നായകനായി ടിനി ടോം

കനിഹയുടെ നായകനായി ടിനി ടോം

Posted By:
Subscribe to Filmibeat Malayalam

കൊച്ചി: തമാശ റോളുകളില്‍ നിന്ന് മാറി ടിനി ടോം കൂടുതല്‍ മികച്ച കഥാപാത്രങ്ങളിലേക്ക്. ഹരിദാസ് സംവിധാനം ചെയ്യുന്ന ഗ്രീന്‍ ആപ്പിളില്‍ കനിഹയുടെ നായകനായാണ് ടിനി ടോം എത്തുന്നത്.

ഒരു ഗ്രാമത്തിലെ കാമുകീകാമുകന്‍മാരായാണ് ടിനിയുടേയും കനിഹയുടേയും വേഷം. ഇവര്‍ വിവാഹിതരായി നഗരത്തിലേക്ക് ഒളിച്ചോടുന്നു. നഗരത്തിലെ ജീവിതത്തില്‍ ഉണ്ടാകുന്ന സംഭവ വികാസങ്ങളാണ് സിനിമയുടെ ഇതിവൃത്തം. വെറ്ററന്‍ ആക്ടര്‍ പ്രതാപ് പോത്തനും സിനിമയില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്.

Kaniha

നഗരത്തില്‍ കനിഹയും ടിനിയും പരിചയപ്പെടുന്ന കഥാപാത്രമായാണ് പ്രതാപ് പോത്തന്‍ പ്രത്യക്ഷപ്പെടുന്നത്. കനിഹയുടേയും ടിനിയുടേയും ജീവിതത്തെ ഏറെ സ്വാധീനിക്കുന്ന ഒരാളുടെ വേഷമാണ് പ്രതാപ് പോത്തന്. ഇവര്‍ തമ്മിലുള്ള അടുപ്പവും , പ്രതാപ് പോത്തന്‍ അവരില്‍ സൃഷ്ടിക്കുന്ന സ്വാധീനവുമൊക്കെയാണ് കഥയില്‍ വരുന്നത്.

രഞ്ജിത്തിന്റെ പ്രാഞ്ചിയേട്ടനിലൂടെയാണ് ടിനി ടോം ശരിക്കും ശ്രദ്ധിക്കപ്പെടുന്ന നടനാകുന്നത്. മമ്മൂട്ടിയടെ കാര്‍ ഡ്രൈവറും സഹായിയുമൊക്കെയായ സുപ്രുവായി ടിനി തിളങ്ങി. പിന്നെ രഞ്ജിത്തിന്റെ തന്നെ പൃഥ്വിരാജ് ചിത്രമായ ഇന്ത്യന്‍ റുപ്പിയിലും ടിനി ടോമിന് പ്രധാന വേഷം ലഭിച്ചു. പൃഥ്വിരാജിന്റെ കൂട്ടുകാരനായ സിഎച്ച് ആയി മുഴുനീള വേഷമായിരുന്നു ടിനിക്ക് ഇന്ത്യന്‍ റുപ്പിയില്‍.

ഗ്രീന്‍ ആപ്പളിന്റെ കഥയും തിരക്കഥയും കെ പി സുനിലിന്റേതാണ്. ക്യാമറ ചലിപ്പിക്കുന്നത് സജിത മേനോന്‍. പ്രകാശ് മാരാരുടെ വരികള്‍ക്ക് ഈണം പകരുന്നത് ഒസേപ്പച്ചനാണ്. സിനിമയുടെ ചിത്രീകരണം കോഴിക്കോട് നടക്കുകയാണ്. ഓണത്തിന് ചിത്രം തീയ്യറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷ.

English summary
Tini Tom, who has proved his mettle as a comedian, is on a detour. Of late, he is being signed up for serious characters, recent being, Green Apple. Tini will be paired opposite Kaniha in this movie, directed by Haridas.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam