»   » മോഹന്‍ലാലിന്റെ ലേഡിയായി കനിഹ

മോഹന്‍ലാലിന്റെ ലേഡിയായി കനിഹ

Posted By:
Subscribe to Filmibeat Malayalam
Kaniha
സ്പിരിറ്റ് എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലിന്റെ നായികയായി കനിഹ വീണ്ടുമെത്തുന്നു. സിദ്ദിഖ് ചിത്രമായ 'ലേഡീസ് ആന്റ് ജന്റില്‍മാനി'ലൂടെയാണ് കനിഹ വീണ്ടും ലാലിനൊപ്പം ചേരുന്നത്.

ഒരു നഴ്‌സിന്റെ വേഷമാണ് നടിയ്ക്ക് ചിത്രത്തില്‍. മമ്മൂട്ടിച്ചിത്രമായ ബാവൂട്ടിയുടെ നാമത്തിലും കനിഹ അഭിനയിക്കുന്നുണ്ട്. തനി മലപ്പുറം ഭാഷ സംസാരിക്കുന്ന വേലക്കാരിയായാണ് നടി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. രണ്ടു പതിറ്റാണ്ടിന് ശേഷം സൂപ്പര്‍താരം മോഹന്‍ലാലും സിദ്ദിഖും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയുമായാണ് ലേഡീസ് ആന്റ് ജന്റില്‍മാന്‍ ഒരുങ്ങുന്നത്.

വിയറ്റ്‌നാം കോളനിയാണ് മോഹന്‍ലാലും സിദ്ദിഖും ഒന്നിച്ച അവസാന ചിത്രം. അന്ന് പക്ഷേ സിദ്ദിഖിനൊപ്പം ലാലും ഉണ്ടായിരുന്നു. ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെയെത്തുമ്പോള്‍ സിദ്ദിഖ് ഒറ്റയ്ക്കാണ്. ലേഡീസ് ആന്റ് ജന്റില്‍മാന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നതും സിദ്ദിഖ് തന്നെ.

അടുത്ത വര്‍ഷം ആദ്യം ചിത്രീകരണമാരംഭിക്കുന്ന സിനിമയെ മോഹന്‍ലാലും അതീവ പ്രാധാന്യത്തോടെയാണ് കാണുന്നത്. മേജര്‍ രവിയുടെ കര്‍മ്മയോദ്ധയിലാണ് ലാല്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഇതിന് ശേഷം ജോഷിയുടെ ലോക്പാലിന്റെ സെറ്റിലേയ്ക്കാണ് മോഹന്‍ലാല്‍ എത്തുക. ലോക്പാലില്‍ കാവ്യയാണ് ലാലിന്റെ നായിക.

English summary
Post their outing in Spirit, the actors will team up again in director Siddique's Ladies and Gentleman.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam