»   » എന്റെ വയറില്‍ കാണുന്ന ചുളിവുകള്‍ അമ്മയായതിന്റെ അടയാളങ്ങളാണെന്ന് കനിഹ

എന്റെ വയറില്‍ കാണുന്ന ചുളിവുകള്‍ അമ്മയായതിന്റെ അടയാളങ്ങളാണെന്ന് കനിഹ

By: Rohini
Subscribe to Filmibeat Malayalam

പ്രസവ ശേഷം സൗന്ദര്യം നഷ്ടപ്പെടും എന്ന ഭയമാണ് മിക്ക നടിമാര്‍ക്കും. നടിമാര്‍ക്ക് മാത്രമല്ല സാധാരണ സ്ത്രീകള്‍ക്കും ഈ ഭയമുണ്ട്. അതുകൊണ്ട് പലരും സിസേറിയനിലൂടെ കുഞ്ഞിന് ജന്മം നല്‍കുന്നതും ഇപ്പോള്‍ സര്‍വ്വ സാധാരണയാണ്.

എന്നാല്‍ ഒരു നടിയായിട്ടും കനിഹ പ്രസവ ശേഷമുള്ള തന്റെ വയറിലെ പാടുകള്‍ മറച്ചുവയ്ക്കാന്‍ ശ്രമിച്ചില്ല. ഇതിനെ കുറിച്ച് ചോദിക്കുന്നവരോട് കനിഹ പറയുന്നത്, 'എന്റെ വയറിലെ കാണുന്ന പാടുകള്‍ അമ്മയായതിന്റെ അടയാളമാണെന്നാണ്'. തുടര്‍ന്ന് വായിക്കൂ...

എന്റെ വയറില്‍ കാണുന്നത് അമ്മയായതിന്റെ അടയാളങ്ങളാണ് ; കനിഹ

പ്രസവശേഷം സൗന്ദര്യം വര്‍ധിപ്പിയ്ക്കാന്‍ ഓടി നടക്കുന്ന അമ്മമാരെ കണ്ട് താന്‍ ഞെട്ടി എന്നാണ് കനിഹ പറയുന്നത്

എന്റെ വയറില്‍ കാണുന്നത് അമ്മയായതിന്റെ അടയാളങ്ങളാണ് ; കനിഹ

പ്രസവശേഷം സൗന്ദര്യം വീണ്ടെടുക്കാന്‍ ശാസ്ത്രക്രിയ നടത്തുന്നത് അനാരോഗ്യത്തിലെ ചെന്നെത്തൂ എന്നാണ് ഇത്തരം അമ്മമാര്‍ക്കുള്ള കനിഹയുടെ ഉപദേശം.

എന്റെ വയറില്‍ കാണുന്നത് അമ്മയായതിന്റെ അടയാളങ്ങളാണ് ; കനിഹ

മകന് മൂന്ന് വയസ്സ് പ്രായമായപ്പോള്‍ കനിഹ ഒരു ഫാഷന്‍ ഷോയില്‍ പങ്കെടുത്തു. പ്രസവശേഷം വയറിലുള്ള പാടുകള്‍ ഒരു മേക്കപ്പ് കൊണ്ട് മറച്ചുവയ്ക്കാതെയാണ് കനിഹ റാംപില്‍ നടന്നത്. അന്ന് അതിന്റെ പേരില്‍ കനിഹ ഒത്തിരി വിമര്‍ശനങ്ങള്‍ കേട്ടു.

എന്റെ വയറില്‍ കാണുന്നത് അമ്മയായതിന്റെ അടയാളങ്ങളാണ് ; കനിഹ

വിമര്‍ശനങ്ങളോട് കനിഹയുടെ മറുപടി ഇങ്ങനെയായിരുന്നു, 'എന്റെ വയറില്‍ കാണുന്നത് അമ്മയായതിന്റെ അടയാളങ്ങളാണ്. അതില്‍ ഞാന്‍ അഭിമാനിക്കുന്നു'

എന്റെ വയറില്‍ കാണുന്നത് അമ്മയായതിന്റെ അടയാളങ്ങളാണ് ; കനിഹ

കൃത്രിമ സൗന്ദര്യം തേടിപ്പോകുന്ന അമ്മമാര്‍ക്ക് കനിഹ ഒരു മാതൃകയാണ്. കനിഹയ്ക്ക് വേണമെങ്കില്‍ അവരുടെ മനോഹരമായ വയറില്‍ ഒരു പാടും വരാതിരിക്കാന്‍ സിസേറിയന്‍ ചെയ്യാമായിരുന്നു. എന്നാല്‍ മാതൃത്വത്തിന്റെ അനുഭൂതി അറിയണമെങ്കില്‍ നൊന്തു പ്രസവിക്കണം എന്ന പഴമൊഴി യാഥാര്‍ത്ഥ്യമാക്കുകയായിരുന്നു കനിഹ

English summary
Kaniha won't hide her stretch marks
Please Wait while comments are loading...

Malayalam Photos

Go to : More Photos