twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കാഞ്ചന പറഞ്ഞു, മൊയ്തീനായി പൃഥ്വി മതി

    By Aswathi
    |

    1960 കളില്‍ കോഴിക്കോട്ടെ മുക്കത്ത് നടന്ന യഥാര്‍ത്ഥ കഥ അഭ്രപാളികളിലെത്തിക്കുകയാണ് ആര്‍ എസ് വിമല്‍. കഥയല്ല ജീവിതമാണ് 'എന്ന് നിന്റെ മൊയ്തീന്‍. അപ്പോള്‍ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുമ്പോഴും ആ ശ്രദ്ധവേണം. തന്റെ പ്രാണ പ്രിയന്റെ രൂപത്ത ഒരാള്‍ അഭ്രപാളിയില്‍ എത്തുന്നുണ്ടെങ്കില്‍ അത് നടന്‍ പൃഥ്വിരാജ് ആയാല്‍ മതിയെന്ന് ചരിത്രത്തിലെ ആ പ്രണയകഥയിലെ നായിക പറഞ്ഞിരുന്നുവത്രെ.

    സ്‌കൂള്‍ കാലത്ത് പ്രണയത്തിലായവരാണ് മൊയ്തീനും കാഞ്ചനയും. മതത്തിന്റെ അതിരുകള്‍ മാറ്റി നിര്‍ത്തിയെങ്കിലും ആ പ്രണയം മതത്തെയന്നല്ല കാലത്തെയും അതിജീവിക്കുകയായിരുന്നു. മൊയ്തീനുമായി കാഞ്ചന പ്രണയത്തിലാണെന്ന് അറിഞ്ഞ വീട്ടുകാര്‍ അവരെ വീട്ടുതടങ്കലിലാക്കി. 25 വര്‍ഷമാണ് കാഞ്ചനയ്ക്ക് ഇങ്ങനെ കഴിയേണ്ടിവന്നത്. ഇതിനിടെ പലപ്പോഴായി ഇവര്‍ ഒന്നിയ്ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

    പിന്നീട് 1982ല്‍ ഒരു അപകടത്തില്‍ മൊയ്തീന്‍ മരിച്ചു. വിവാഹിതരായില്ലെങ്കിലും മൊയ്തീന്റെ വിധവയായിട്ടാണ് ഇന്നും നാട്ടുകാര്‍ കാഞ്ചനയെ കണക്കാക്കുന്നത്. ഇപ്പോള്‍ കാഞ്ചനയ്ക്ക് 74വയസായി. മൊയ്ദീനായി പൃഥ്വിരാജ് അഭിനയിച്ചാല്‍ മതിയെന്ന് കാഞ്ചന സംവിധായകനോട് പറയുകയായിരുന്നത്രെ. മൊയ്ദീന്റെ ചില സാമ്യതകള്‍ പൃഥ്വിയ്ക്കുണ്ടെന്നാണ് കാഞ്ചന പറയുന്നത്. പാര്‍വ്വതിയാണ് കാഞ്ചനയുടെ വേഷത്തിലെത്തുന്നത്.

     കാലത്തെ അതിജീവിച്ച പ്രണയകഥ

    കാഞ്ചന പറഞ്ഞു, മൊയ്തീനായി പൃഥ്വി മതി

    1960 കളില്‍ കോഴിക്കോട്ടെ മുക്കത്ത് നടന്ന യഥാര്‍ത്ഥ കഥ അഭ്രപാളികളിലെത്തിക്കുകയാണ് ആര്‍ എസ് വിമല്‍

    അന്നും ഇന്നും

    കാഞ്ചന പറഞ്ഞു, മൊയ്തീനായി പൃഥ്വി മതി

    ചരിത്രത്തിലെ കാഞ്ചനയും മൊയതീനും. വെള്ളിത്തിരയില്‍ കാഞ്ചനയും മൊയ്ദീനുമായെത്തുന്ന പൃഥ്വിയും പാര്‍വ്വതിയും

    മൊയതീന്‍

    കാഞ്ചന പറഞ്ഞു, മൊയ്തീനായി പൃഥ്വി മതി

    യഥാര്‍ത്ഥ മൊയ്തീനും സിനിമയില്‍ മൊയ്തീനെ അവതരിപ്പിക്കുന്ന പൃഥ്വിയും. പണ്ട്, മഞ്ഞ ജേഴ്‌സി അണിഞ്ഞ് കളത്തിലേക്കിറങ്ങുന്ന മുക്കം ക്ലബ്ബിന്റെ ഫോര്‍വേര്‍ഡ് പ്ലയെര്‍ വെള്ളാരം കണ്ണുള്ള മൊയ്തീന്‍ ഗ്രൗണ്ടിലെ ആവേശമായിരുന്നു.

    മൊയ്തീന്‍ എന്ന പൃഥ്വി

    കാഞ്ചന പറഞ്ഞു, മൊയ്തീനായി പൃഥ്വി മതി

    ഓരോ കാലത്തും ഓരോ വേഷമായിരുന്നു മൊയ്തീന്. ഇന്ത്യയിലെ ഏത് സംസ്ഥാനത്തും മൊയ്തീന്റെ സാന്നിധ്യമുണ്ടായിരുന്നു. മൊയ്തീന്‍ സംസാരിക്കാത്ത ഭാഷകളില്ല. അന്നത്തെ മൊയതീനും ഇന്ന് മൊയതീനാകുന്ന പൃഥ്വിയും

     കാഞ്ചന

    കാഞ്ചന പറഞ്ഞു, മൊയ്തീനായി പൃഥ്വി മതി

    ഇന്നും മരിക്കാത്ത പ്രണയത്തെ നെഞ്ചിലേറ്റി വിവാഹം കഴിച്ചിച്ചെങ്കിലും ഇന്നും മൊയതീന്റെ വിധവയായി കഴിയുന്ന കാഞ്ചന. 74 വയസ്സാണ് ഇപ്പോള്‍ കാഞ്ചനയ്ക്ക്

     സംവിധായകനൊപ്പം കാഞ്ചന

    കാഞ്ചന പറഞ്ഞു, മൊയ്തീനായി പൃഥ്വി മതി

    കാഞ്ചന സംവിധായകന്‍ വിമലിനൊപ്പം

    പാര്‍വ്വതി

    കാഞ്ചന പറഞ്ഞു, മൊയ്തീനായി പൃഥ്വി മതി

    മൊയ്തീനായ് പൃഥ്വിയെത്തുമ്പോള്‍ കാഞ്ചനയായെത്തുന്നത് പാര്‍വ്വതി മേനോനാണ്

    പ്രണയത്തിന്റെ ഭാഷ

    കാഞ്ചന പറഞ്ഞു, മൊയ്തീനായി പൃഥ്വി മതി

    മൊയ്തീന്‍ കാഞ്ചനയ്‌ക്കെഴുതിയ ഒരു കത്താണിത്. പ്രണയ ലേഖനങ്ങളെഴുതാന്‍ ഒരു ഭാഷ തന്നെ കണ്ടു പിടിച്ച ലോകത്തിലെ ഏക കാമുകനും കാമുകിയും മൊയ്തീനും കാഞ്ചനയുമായിരിക്കും

    പൃഥ്വിയും വിമലും

    കാഞ്ചന പറഞ്ഞു, മൊയ്തീനായി പൃഥ്വി മതി

    സംവിധായകന്‍ ആര്‍ എസ് വിമലും പൃഥ്വിരാജും

     നിര്‍മാതാവ്

    കാഞ്ചന പറഞ്ഞു, മൊയ്തീനായി പൃഥ്വി മതി

    ചിത്രത്തിന്റെ നിര്‍മാതാവ് സുരേഷ് രാജ് പൃഥ്വിരാജിനൊപ്പം

     ലൊക്കേഷന്‍ തേടി

    കാഞ്ചന പറഞ്ഞു, മൊയ്തീനായി പൃഥ്വി മതി

    ചിത്രത്തിന്റെ ലൊക്കേഷന്‍ തേടി സംവിധായകന്‍ വിമലും ക്യാമറ മാന്‍ ജോ മോന്‍ ടി ജോണും

    സംഗീതം

    കാഞ്ചന പറഞ്ഞു, മൊയ്തീനായി പൃഥ്വി മതി

    മനോഹരമായ മൂന്ന് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. എ ജയചന്ദ്രനാണ് കാഞ്ചനയുടെയും മൊയ്ദീന്റെയും പ്രണയം സംഗീതമാക്കുന്നത്.

    English summary
    Kanjanamala suggested Prithviraj for Moideen: Director Vimal
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X