ആരാധകനെ കൊലപ്പെടുത്തിയ സംഭവം: കന്നഡ നടൻ ദർശനും കൂട്ടുപ്രതി പവിത്ര ഗൗഡക്കും ജാമ്യം അനുവദിച്ച് ഹൈക്കോടതി

രേണുകസ്വാമി കൊലപാതക കേസിൽ കന്നഡ നടൻ ദർശന് ഒടുവിൽ ജാമ്യം. ദർശന് പുറമെ കേസിലെ കൂട്ടുപ്രതിയായ പങ്കാളി പവിത്ര ഗൗഡയ്ക്കും കർണാടക ഹൈക്കോടതി വെള്ളിയാഴ്ച ജാമ്യം അനുവദിച്ചു. അറസ്റ്റിലായി ആറ് മാസത്തിനുശേഷമാണ് ഇരുവർക്കും ജാമ്യം ലഭിക്കുന്നത്. ആരോ​ഗ്യസ്ഥിതി മോശമാണെന്നും ശസ്ത്രക്രിയ ആവശ്യമാണെന്നും കാണിച്ചാണ് നടൻ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. അറസ്റ്റിലായത് മുതൽ ജാമ്യത്തിനുള്ള ശ്രമത്തിലായിരുന്നു നടൻ.

കഴിഞ്ഞമാസം ആരോ​​ഗ്യസ്ഥിതി ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയപ്പോൾ ഇടക്കാല ജാമ്യം ലഭിച്ചിരുന്നു. രണ്ട് കാലുകളിലും മരവിപ്പ് അനുഭവപ്പെടുന്നുണ്ടെന്നും നട്ടെല്ല് ശസ്ത്രക്രിയയ്ക്ക് വിധേയനാകണമെന്നും ഉന്നയിച്ചായിരുന്നു കോടതിയിൽ ജാമ്യം തേടിയത്. ഇതുമായി ബന്ധപ്പെട്ടുള്ള മെഡിക്കൽ റിപ്പോർട്ടുകൾ നടൻ്റെ അഭിഭാഷകർ കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു.

Darshan Renukaswamy Murder Case

രേണുക സ്വാമി വധക്കേസിൽ പോലീസ് ഉദ്യോഗസ്ഥർ ഇയാളുടെ പങ്കാളിത്തം അന്വേഷിക്കുകയും സെൽഫോണുകളും മറ്റും പിടിച്ചെടുക്കുകയും ചെയ്തിരുന്നു. പിന്നാലെ ഇക്കഴിഞ്ഞ ജൂൺ 11ന് മൈസൂരുവിൽ നിന്നാണ് ദർശനെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ പലതവണ ദർശന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

ദ​ർ​ശ​ന്റെ സു​ഹൃ​ത്തും ന​ടി​യു​മാ​യ പ​വി​ത്ര ഗൗ​ഡ​ക്ക് അ​ശ്ലീ​ല സ​ന്ദേ​ശം അ​യ​ച്ചെ​ന്ന കാ​ര​ണ​ത്താ​ൽ ദ​ർ​ശ​ന്റെ ആ​രാ​ധ​ക​ൻ​ കൂ​ടി​യാ​യ ചി​ത്ര​ദു​ർ​ഗ സ്വ​ദേ​ശി രേ​ണു​ക സ്വാ​മി​യെ ബെം​ഗ​ളൂ​രു​വി​ലെ​ത്തി​ച്ച് ദ​ർ​ശ​നും കൂ​ട്ടാ​ളി​ക​ളും ചേ​ർ​ന്ന് മ​ർദ്ദി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ചി​ത്ര​ദു​ർ​ഗ ല​ക്ഷ്മി വെ​ങ്ക​ടേ​ശ്വ​ര ലേ​ഔ​ട്ട് സ്വ​ദേ​ശി​യും മെ​ഡി​ക്ക​ൽ​ഷോ​പ് ജീ​വ​ന​ക്കാ​ര​നു​മായിരുന്നു കൊ​ല്ല​പ്പെ​ട്ട രേ​ണു​ക സ്വാ​മി. ദ​ർ​ശ​ന്റെ സു​ഹൃ​ത്താ​ണ് ഒ​ന്നാം പ്ര​തി പ​വി​ത്ര ഗൗ​ഡ.

രേ​ണു​ക സ്വാ​മി​യെ ശി​ക്ഷി​ക്ക​ണ​മെ​ന്ന പ​വി​ത്ര​യു​ടെ ആ​വ​ശ്യം ദ​ർ​ശ​ൻ കൂ​ട്ടാ​ളി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ന​ട​പ്പാ​ക്കു​ക​യാ​യി​രു​ന്നു. ചി​​ത്ര​ദു​ർ​ഗ​യി​ലെ ദ​ർ​ശ​ൻ ഫാ​ൻ ക്ല​ബ് ക​ൺ​വീ​ന​ർ രാ​ഘ​വേ​ന്ദ്ര എ​ന്ന ര​ഘു രേ​ണു​ക സ്വാ​മി​യെ​ക്കു​റി​ച്ച് എ​ല്ലാ വി​വ​ര​വും ശേ​ഖ​രി​ച്ച ശേ​ഷം ബെം​ഗ​ളൂ​രു​വി​ലേ​ക്ക് ത​ട്ടി​ക്കൊ​ണ്ടു​വ​ന്ന് കാ​മാ​ക്ഷി​പാ​ള​യ പ​ട്ട​ണ​ഗ​രെ​യി​ലെ കാ​ർ ഷെ​ഡി​ലെ​ത്തി​ച്ച് ദ​ർ​ശ​ന്റെ നേ​തൃ​ത്വ​ത്തി​ൽ മ​ർ​ദ്ദി​ച്ചു. ഗു​രു​ത​ര പ​രി​ക്കേ​റ്റ ഇ​യാ​ളു​ടെ ശ​രീ​ര​ത്തി​ൽ പ​ല ഭാ​ഗ​ത്തെ​യും അ​സ്ഥി​ക​ൾ ഒ​ടി​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു.

മൃ​ത​ദേ​ഹം പി​ന്നീ​ട് സു​മ​ന​ഹ​ള്ളി​യി​ലെ അ​ഴു​ക്കു​ചാ​ലി​ൽ കൊ​ണ്ടു​ത​ള്ളി. ക​ഴി​ഞ്ഞ ജൂ​ൺ ഒ​മ്പ​തി​ന് സു​മ​ന​ഹ​ള്ളി​യി​ലെ അ​ഴു​ക്കു​തോ​ടി​ൽ​ നി​ന്ന് രേ​ണു​ക സ്വാ​മി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തി​നെ​ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് ദ​ർ​ശ​ൻ, പ​വി​ത്ര ഗൗ​ഡ എ​ന്നി​വ​ര​ട​ക്കം പതിനേഴ് പ്ര​തി​ക​ളു​ടെ അ​റ​സ്റ്റി​ലേ​ക്ക് എത്തിച്ചത്.

Darshan Renukaswamy Murder Case

അറസ്റ്റിലായ നടന് ജയിലിൽ പ്രത്യേക പരി​ഗണന നൽകിയതും വിവാദമായിരുന്നു. ദര്‍ശന്‍ മറ്റ് അന്തേവാസികള്‍ക്കൊപ്പം ഇരുന്ന് സിഗരറ്റ് വലിക്കുന്നതിന്‍റെയും ചായ കുടിക്കുന്നതിന്‍റെയും ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിവാദമായത്.

വീഡിയോ കോള്‍ ചെയ്യുന്ന ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. സംഭവം വിവാദമായതോടെ നടന് പ്രത്യേക പരിഗണന നൽകിയതിനെ തുടർന്ന് ഏഴ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷനും ജയിൽ സൂപ്രണ്ടിനെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.

More from Filmibeat

Read more about: darshan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X